ചിറക്കൽ വൃന്ദാവനമായി; കൃഷ്ണഗാഥ പാടി യമുനാ ആരതി

മാലിന്യവിഷലിപ്തമായ ജലാശയങ്ങളെ ശുദ്ധീകരിച്ച് സംരക്ഷിക്കണമെന്ന പ്രതീകാത്മക ആഹ്വാനമായാണ് യമുന ആരതി നടത്തിയത്
ചിറക്കൽ വൃന്ദാവനമായി; കൃഷ്ണഗാഥ പാടി യമുനാ ആരതി | Yamuna Arathi

മാലിന്യവിഷലിപ്തമായ ജലാശയങ്ങളെ ശുദ്ധീകരിച്ച് സംരക്ഷിക്കണമെന്ന പ്രതീകാത്മക ആഹ്വാനമായി യമുന ആരതി.

Updated on

ചിറക്കൽ: ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പിറന്ന കോലത്തുനാടഇന്‍റെ മണ്ണിൽ പതിനാലേക്കർ വിസ്തൃതിയിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ജലാശയത്തെ പ്രതീകവത്കരിച്ച് യമുനാ ആരതി. മാലിന്യവിഷലിപ്തമായ ജലാശയങ്ങളെ ശുദ്ധീകരിച്ച് സംരക്ഷിക്കണമെന്ന പ്രതീകാത്മക ആഹ്വാനമായാണ് യമുന ആരതി നടത്തിയത്.

സി.എം. എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിന്‍റെ ആഭിമുഖ്യത്തിൽ ചിങ്ങം കൃഷ്ണഗാഥ പാരായണമാസമായി ആചരിച്ചതിന്‍റെ സമാപ്തിയിലാണ് യമുന ആരതി ഒരുക്കിയത്. സംഘവഴക്ക

ഗവേഷണ പീഠത്തിന്‍റെ അഭിമുഖ്യത്തിൽ രൂപീകരിച്ച കൃഷ്ണപ്പാട്ട് വഴക്കം കൂട്ടായ്മയിലെ അമ്മമാർ കൃഷ്ണഗാഥയുടെ ഫലശ്രുതി ചൊല്ലി കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്ര പ്രദക്ഷിണം ചെയ്ത ശേഷമാണ് യമുന ആരതിക്കെത്തിയത്. തുടർന്ന് യമുനാഷ്ടകംചൊല്ലി ചിറപ്പടവിൽ അണിനിരന്നു.

ചിറക്കൽ ഉത്രട്ടാതി തിരുന്നാൾ സി.കെ. രാമവർമ വലിയ രാജ ഭദ്രദീപം തെളിച്ചു. കിഴക്കേക്കരക്ഷേത്രം മേൽശാന്തി മാക്കന്തേരി ഇല്ലത്ത് മധു നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. സനാതന പുരോഹിത സമാജം സംസ്ഥാന അധ്യക്ഷൻ വാഴയിൽ പ്രകാശൻ തന്ത്രി, നാരങ്ങോളി അശോകൻ, എന്നിവർ സഹകാർമികരായി.

തുടർന്നു കിഴക്കേക്കര മതിലകം ക്ഷേത്ര തിരുമുറ്റത്തുനടന്ന 'കൃഷ്ണഗാഥായനം' സദസ് കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകലാ അക്കാഡമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയായി. കൃഷ്ണഗാഥയുടെ ദേശീയ പ്രചാരണത്തിന് പ്രശസ്ത കന്നട സിനിമാ നടനും സംവിധായകനുമായ കണ്ണോത്ത് ദയാനന്ദൻ കൃഷ്ണഗാഥ മഹാകാവ്യപുസ്തകം കെ.വി. സുമേഷ് എംഎൽഎയിൽ നിന്നു സ്വീകരിച്ചു കൊണ്ട് തുടക്കം കുറിച്ചു. ചിറക്കൽ കോവിലകം സി.കെ. രാമവർമ വലിയ രാജ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.

കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്‍റ് സി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് സ്വാഗതം പറഞ്ഞു. മലയാളം അധ്യാപകനും ആധ്യാത്മിക പ്രഭാഷക ആചാര്യനുമായ ആർ.വി. ദിവാകരൻ മാസ്റ്റർ കൃഷ്ണഗാഥ പ്രഭാഷണം നടത്തി. കൃഷ്ണപ്പാട്ട് വഴക്കം സംയോജക കൊളപ്പുള്ളി രാജേശ്വരിയമ്മ മൊളോളം, ശ്രീദേവി ശത്ചന്ദ്രവർമ , ശിവഗിരി മഠം കേന്ദ്ര നിർവാഹക സമിതി അംഗം സബിത, സപ്താഹ ആചാര്യ ഗീതാ രാജൻ എന്നിവർ കൃഷ്ണഗാഥായനത്തിന് നേതൃത്വം നല്കി.

പദ്ശ്രീ എസ്.ആർ.ഡി. പ്രസാദ്, കിഴക്കേര ക്ഷേത്രം സെക്രട്ടറി ഗോവിന്ദൻകുട്ടി, ചാമുണ്ഡി കോട്ടം സെക്രട്ടറി സി.കെ. സുരേഷ് വർമ, ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.കെ. വിനോദ്, ഡോ. സി.കെ. അശോക വർമ,

ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് രാജേഷ് പാലങ്ങാട്ട്, ആർഷസംസ്കാര ഭാരതി സംസ്ഥാന അധ്യക്ഷൻ കെ. എൻ. രാധാകൃഷ്ണൻ മാസ്റ്റർ, റസിഡൻസ് വെൽഫയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുരളീകൃഷ്ണൻ, പള്ളിപ്രം പ്രസന്നൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, പ്രശാന്ത് അഗസ്ത്യ ആശംസകളർപ്പിച്ചു.

പൈതൃക ഗ്രാമത്തിൽ ചെറുശ്ശേരി സ്മാരകവും വൃന്ദാവന മ്യൂസിയവും

കേരള സർക്കാർ രണ്ടു കോടി രൂപ ചെലവിൽ ചിറക്കൽ പൈതൃക സംരക്ഷണത്തിന്‍റെ ഭാഗമായി ആവിഷ്കരിച്ച ചിറക്കൽവൃന്ദാവനപദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്നും 24 മണിക്കൂറും കൃഷ്ണഗാഥാ പാരയണം നടക്കുന്ന ചെറുശ്ശേരിമ്യൂസിയം യാഥാർത്ഥ്യമാകുമെന്നും കെ.വി. സുമേഷ് എംഎൽഎ പറഞ്ഞു.

പദ്ധതിയുടെ അന്തിമരൂപരേഖയായെന്നും ഇനി കാലതാമസമുണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. പൈതൃക സംരക്ഷണ പട്ടികയിൽ ചിറക്കൽ ക്ഷേത്രനഗരിയെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ജെ പി ജില്ലാ അധ്യക്ഷൻ കെ.കെ. വിനോദ് അറിയിച്ചു.

ചിറക്കൽ പൈതൃക ഗ്രാമത്തിന്‍റെ രാജഗോപുരമായ കിഴക്കേക്കര ക്ഷേത്ര ഗോപുരവും ഊട്ടുപുരയും നാശത്തിന്‍റെ വക്കിലാണെന്നും സംരക്ഷിത സ്മാരകമായി കിഴക്കേക്കര ക്ഷേത്രഗോപുരത്തിന്‍റെ ദാരുശില്പങ്ങളടക്കം സംരക്ഷിക്കാൻ കേന്ദ്ര- കേരളസർക്കാരുകളും പുരാവസ്തു വകുപ്പും നടപടിയെടുക്കണമെന്ന് സംഘവഴക്ക ഗവേഷണ പീഠം ഡയറക്റ്റർ ഡോ. സഞ്ജീവൻ അഴീക്കോടും ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com