"എന്‍റെ പൊന്നു സാറെ ഇത് കഞ്ചാവൊന്നുമല്ല, കല്ലുപ്പാ"; ബുദ്ധന്‍റെ റീച്ച് ഐഡിയ അടപടലം പാളി | Video

കോഴിക്കോട് മേപ്പയൂർ സ്വദേശിയായ വിഷ്ണവുവാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്
youth challenges excise mdma instagram video kozhikode

ബുദ്ധൻ എന്ന കോഴിക്കോട് സ്വദേശി വിഷ്ണു

video screenshot

Updated on

റീച്ചിനു വേണ്ടി ഇന്ന് സോഷ്യൽ മീഡിയയിൽ പലതരം മാർഗങ്ങളും സ്വീകരിക്കുന്നവരാണ് അധികവും. ഇപ്പോഴിതാ എക്സൈസിനെ വെല്ലുവിളിച്ച് റിച്ചാവാൻ നോക്കിയ ബുദ്ധൻ ശരിക്കും റീച്ചായിരിക്കുകയാണ്.

കോഴിക്കോട് മേപ്പയൂർ സ്വദേശിയായ വിഷ്ണവുവാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. മിസ്റ്റർ ബുദ്ധൻ എന്നാണ് ഇയാളുടെ അക്കൗണ്ടിന്‍റെ പേര്.

ലഹരിമരുന്ന് പരസ്യമായി പ്രദർശിപ്പിച്ചും, ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധവുമായിരുന്നു ഇയാളുടെ വെല്ലുവിളി. ഞാനെന്‍റെ പൈസ കൊടുത്ത് വാങ്ങിയ സാധനമാണ്. ഞനെനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും. ആരും ചോദിക്കാൻ വരണ്ട എന്നെല്ലാമാണ് ബുദ്ധൻ വീഡിയോയിൽ പറഞ്ഞിരുന്നത്.

പിന്നാലെ വീട് കണ്ടുപിടിച്ച് എക്സൈസ് എത്തി. വിഡിയോ റീച്ചിന് വേണ്ടി താന്‍ ചെയ്തതാണെന്നും കയ്യിലിരുന്നത് കല്ലുപ്പാണെന്നും പറയുന്നു. പൊലീസിനൊപ്പം നിന്നാണ് ബുദ്ധൻ പുതിയ വീഡിയോ ഇട്ടിരിക്കുന്നത്. ഇനി നല്ല വീഡിയോ മാത്രമേ ചെയ്യൂ എന്നും ബുദ്ധൻ പറയുന്നു. എക്സൈസ് അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ ഇത് സംബന്ധിച്ച വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. റീൽ എല്ലാം റിയലല്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com