വായനാദിനത്തിൽ സ്വന്തം പുസ്തകവുമായി പത്തുവയസുകാരി
ആർ.പി. വരദ

വായനാദിനത്തിൽ സ്വന്തം പുസ്തകവുമായി പത്തുവയസുകാരി

ചെറിയ പ്രായത്തിനുള്ളിൽ മുന്നൂറിലധികം പുസ്തകങ്ങൾ വായിച്ചുതീർത്ത അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി
Published on

മലയിൻകീഴ്: വായനയുടെ കൂട്ടുകാരിയായ പത്തുവയസുകാരി ആദ്യമായി എഴുതിയ കഥാപുസ്തകം വായനാദിനത്തിൽ വായനക്കാരിലേക്ക്. മലയിൻകീഴ് മലയം വേങ്കൂർ 'വരദാന'ത്തിൽ ആർ.പി. വരദയാണ് ആ കൊച്ചു സാഹിത്യകാരി.

'ഊഞ്ഞാലുകുട്ടീടെ ഉമ്മിണിക്കാര്യങ്ങൾ' എന്നാണ് വരദ പുസ്തകത്തിനു പേരിട്ടിരിക്കുന്നത്. പി.എൻ. പണിക്കർ ഫൗണ്ടേഷനും ലൈബ്രറി കൗൺസിലും ചേർന്ന് സെന്‍റ് ജോസഫ് സ്കൂൾ അങ്കണത്തി‌ലാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.

ഈ ചെറിയ പ്രായത്തിനുള്ളിൽ മുന്നൂറിലധികം പുസ്തകങ്ങൾ വായിച്ചുതീർത്ത വിളവൂർക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍.പി. വരദ വാർത്തകളിൽ ഇടം നേടിയിരുന്നു. അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. അച്ഛന്‍ പ്രതീപനും അമ്മ രേവതിയുമാണ് വായനയുടെയും എഴുത്തിന്‍റെയും ലോകത്ത് വരദയ്ക്ക് കൂട്ട്.

logo
Metro Vaartha
www.metrovaartha.com