

കണക്കൂര്‍ ആര്‍ സുരേഷ് കുമാറിന് പുരസ്‌കാരം
മുംബൈ: എഴുത്തുകാരനും മുംബൈ മലയാളിയുമായ കണക്കൂര്‍ ആര്‍. സുരേഷ്‌കുമാറിന് ഒലിവ് പുരസ്‌കാരം.
മുംബൈ ബിഎആര്‍സിയില്‍ ഉദ്യോഗസ്ഥനും അണുശക്തി നഗറില്‍ താമസക്കാരനുമായ കണക്കൂര്‍ സുരേഷ്‌കുമാറിന്‍റെ 'കൂ...യ്' എന്ന ചെറുകഥാസമാഹാരമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒലിവ് ബുക്‌സിന്റെ ഒന്നാംസ്ഥാനത്തിന് അര്‍ഹമായത്.
9 ചെറുകഥകളാണ് പുസ്തകത്തിലുള്ളത്.