ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിച്ച് അക്കാഫ് അസോസിയേഷൻ

ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ബുക്സ്റ്റാളിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ACAF Association announces presence at Sharjah International Book Festival

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിച്ച് അക്കാഫ് അസോസിയേഷൻ

Updated on

ഷാർജ: ഷാർജ അന്തരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിൽ നിന്നുള്ള കോളജ് അലുംനെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷനും ഭാഗമാകുന്നു. രണ്ടാം വർഷമാണ് അക്കാഫ് അസോസിയേഷൻ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിയാകുന്നത്. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ബുക്സ്റ്റാളിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ബോർഡ് അംഗങ്ങളായ വിൻസന്‍റ് വലിയ വീട്ടിൽ, മുനീർ സി എൽ , ആർ. സുനിൽ കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

അക്കാഫിൽ അംഗത്വമുള്ള വിവിധ കോളജുകളിലെ എഴുത്തുകാരുടെ കൃതികൾ സ്റ്റാളിൽ പ്രദർശനത്തിനും വില്പനയ്ക്കും വെച്ചിട്ടുണ്ട്. അക്കാഫിന്‍റെ നേതൃത്വത്തിലുള്ള ലിറ്റററി ക്ലബ്ബിലെ പ്രവർത്തകരാണ് ബുക്ക് സ്റ്റാളിൽ കൈകാര്യം ചെയ്യുന്നത്.

ഹാൾ നമ്പർ 7ൽ ZD-6 എന്ന പവലിയനിൽ ആണ് അക്കാഫ് അസോസിയേഷന്‍റെ ബുക്ക് സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com