അക്കാഫ് ഇവന്‍റ്സ് ചെറുകഥാ മത്സരം

കഥകൾക്ക് പൊതുവായ വിഷയമില്ല.
Acaf Events Short Story Competition

അക്കാഫ് ഇവന്‍റ്സ് ചെറുകഥാ മത്സരം

Updated on

ദുബായ്: അക്കാഫ് ഇവന്‍റ്സ് സാഹിത്യ വിഭാഗത്തിന്‍റെ ഭാഗമായി യുഎഇ യിലെ സ്‌കൂൾ വിദ്യാർഥികൾക്ക് വേണ്ടി ഇംഗ്ലിഷ് ഭാഷയിൽ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. അഞ്ചാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെ ജൂനിയർ വിഭാഗത്തിലും ഒൻപത് മുതൽ പ്ലസ് ടു വരെ സീനിയർ വിഭാഗത്തിലുമുള്ള വിദ്യാർഥികളുടെ മൗലികമായ രചനകളാണ് പരിഗണിക്കുക.

കഥകൾക്ക് പൊതുവായ വിഷയമില്ല. യുഎഇ നിയമങ്ങൾ അനുശാസിക്കുന്ന തരത്തിലുള്ള ആഖ്യാനവും ഭാഷയുമായിരിക്കണം.

ജൂനിയർ സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം ക്യാഷ് അവാർഡും പുരസ്കാരവും ഉണ്ടാകും. കഥകൾ സമർപ്പിക്കേണ്ട സമയ പരിധി മെയ് 15 വരെയാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

അക്ബർ ആലിക്കര : 050 799 3524

രാഖി രമണൻ : 056 303 2667

Email: literaryclub@akcafuae.com

logo
Metro Vaartha
www.metrovaartha.com