ലക്ഷ്മി അതുലിന്‍റെ ആദ്യ പുസ്തകം പുറത്തിറങ്ങി; എഐഎംആർഐ 'ബയോഗ്രാഫി പ്രൊജക്റ്റിലെ' ആദ്യ സംരംഭം

ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സോഹൻ റോയ്, സംവിധായകൻ ബ്ലെസി, കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്‌റ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം
Architect of dreams and leadership book release Lakshmi Atul
ലോകനാഥ് ബെഹ്റ, സോഹൻ റോയ്, ബ്ലെസി എന്നിവരുടെ സാന്നിധ്യത്തിൽ ലക്ഷ്മി അതുലിന്‍റെ പുസ്തകപ്രകാശനം.

കൊച്ചി: പ്രശസ്ത പ്ലാറ്റ്‌ഫോമായ ടെഡെക്സ് സ്പീക്കറും ഏരീസ് ഗ്രൂപ്പിന്‍റെ ഓപ്പറേഷൻസ് വിഭാഗം ഡയറക്റ്ററുമായ ലക്ഷ്മി അതുലിന്‍റെ ആദ്യ പുസ്തകം 'ആർക്കിടെക്റ്റ് ഓഫ് ഡ്രീംസ് ആൻഡ് ലീഡർഷിപ്പ്' പ്രകാശനം ചെയ്തു. കൊച്ചിയിലെ അവന്യൂ റീജന്‍റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ്, സംവിധായകൻ ബ്ലെസി, കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് എംഡിയും മുൻ ഡിജിപിയുമായ ലോകനാഥ് ബെഹ്‌റ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.

വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള 'എഡ്യൂക്കേഷൻ & കരിയർ ഡിസൈനിംഗ് കോഴ്‌സുകൾ' പുതിയ തലമുറയ്ക്കായി രൂപകൽപ്പന ചെയ്തുവരുന്ന പ്രമുഖ സ്ഥാപനമായ ഇന്‍റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (എഐഎംആർഐ) യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് കൂടിയായിരുന്നു ഈ ഈവന്‍റ്.

പ്രൊഫഷണൽ ബിസിനസ് രംഗത്ത് നേട്ടം കൈവരിച്ച വ്യക്തികൾക്ക്, അവർ നേടിയെടുത്ത അനുഭവപരിചയത്തിന്‍റെ അടിസ്ഥാനത്തിൽ 'ഓണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റും' എഐഎംആർഐ നൽകി വരുന്നു. ഇത്തരത്തിൽ തണ്ണൂറിലധികം ബിസിനസ് പ്രൊഫഷണലുകളെ ഇതിനകം തന്നെ ഈ അംഗീകാരം നൽകി ആദരിച്ചിട്ടുണ്ട്.

അതോടൊപ്പം, പ്രൊഫഷണൽ മേഖലയിൽ നിരന്തരമായ വളർച്ചയിലൂടെ മികച്ച നേട്ടം കൈവരിച്ച വ്യക്തികൾക്ക്, അതിലേക്കു നയിച്ച അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു 'പ്രൊഫഷണൽ ബയോഗ്രാഫി' രൂപകൽപ്പന ചെയ്യാൻ സഹായിക്കുന്ന പദ്ധതിയും എഐഎംആർഐ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പുതിയ പദ്ധതിയുടെ ആദ്യ ഉത്പന്നമാണ് ലക്ഷ്മി അതുലിന്‍റെ പുസ്തകം. പുതുതലമുറയിലെ പ്രൊഫഷണലുകൾക്ക് തങ്ങളുടെ അനുഭവപരിചയം വളരെ കുറഞ്ഞ സമയം കൊണ്ട് ജീവചരിത്ര രൂപത്തിലാക്കുവാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സമാഹരണം, എഡിറ്റിങ്, ജീവചരിത്രം രൂപപ്പെടുത്തൽ എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രൊഫഷണൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മികച്ച ഉത്പന്നം തയാറാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

പ്രൊഫഷണൽ രംഗത്തുള്ളവർക്ക് അങ്ങേയറ്റം പ്രചോദനം പകരുന്ന ഒരു മികച്ച പുസ്തകമാണ് ലക്ഷ്മി അതുലിന്‍റേത്. ഓസ്‌കാർ അവാർഡ് കൺസൾട്ടൻസി ഡിവിഷനിലൂടെ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ, വിവിധ ഇവന്‍റ് മാനേജ്‌മെന്‍റ് പ്രോജക്റ്റുകളിലെ പങ്കാളിത്തം എന്നിവയുൾപ്പെടെ അവരുടെ നേതൃഗുണവും സംരംഭകശേഷിയും കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകം കൂടിയാണ് ഇത്.

പ്രൊഫഷണൽ രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്കപ്പുറം അവരുടെ സാമൂഹ്യ പ്രതിബദ്ധത, അക്കാദമിക്ക് രംഗത്ത് കൈവരിച്ച മികവുകൾ, ജീവിതത്തെ പോസിറ്റീവായി മാറ്റിയെടുത്ത സമീപന രീതി എന്നിവയൊക്കെ പുതുതലമുറയ്ക്ക് ഒരു മികച്ച വഴികാട്ടിയാണ്. ഇതോടൊപ്പം സ്വന്തമായി മികച്ച തീരുമാനങ്ങൾ എടുക്കാനും ആർജവത്തോടെ നടപ്പാക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഒട്ടനേകം ഉദാഹരണങ്ങളും ഈ പുസ്തകത്തിലുണ്ട്.

Trending

No stories found.

Latest News

No stories found.