ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് സമ്മാനിച്ചു

എം.കെ. ഹരികുമാറിന്‍റെ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന വിമർശനകൃതിയുടെ പേരിലുള്ള മുപ്പതാമത് അവാർഡുകളുടെ പ്രഖ്യാപനവും സമർപ്പണവും നടത്തി
Athmayanangalude Khasak award

ചാവറ കൾച്ചറൽ സെൻ്ററിൽ ചേർന്ന യോഗത്തിൽ കവി അരുൺകുമാർ അന്നൂരിന് എം.കെ. ഹരികുമാർ ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് സമ്മാനിക്കുന്നു. ഫാ. അനിൽ ഫിലിപ്പ്, വേണു വി. ദേശം, സണ്ണി തായങ്കരി , ഡോ. എ. രാജഗോപാൽ കമ്മത്ത്, ഡോ. ചന്ദ്രബിന്ദു എന്നിവർ സമീപം.

Updated on

കൊച്ചി: എം.കെ. ഹരികുമാറിന്‍റെ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന വിമർശനകൃതിയുടെ പേരിലുള്ള മുപ്പതാമത് അവാർഡുകളുടെ പ്രഖ്യാപനവും സമർപ്പണവും നടത്തി. എം.കെ. ഹരികുമാർ അവാർഡുകൾ സമ്മാനിച്ചു. ചാവറ കൾച്ചറൽ സെന്‍ററിൽ ചേർന്ന ചടങ്ങിൽ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ഡോ. എ. രാജഗോപാൽ കമ്മത്ത്, സണ്ണി തായങ്കരി, വേണു വി. ദേശം, ഡോ. ചന്ദ്രബിന്ദു (രാധാമീര) പി.എൻ. രാജേഷ്കുമാർ എന്നിവർ പങ്കെടുത്തു. എം.കെ. ഹരികുമാർ എഴുതിയ, ഒഎൻവി പി. ഭാസ്കരൻ എഴുമംഗലം ഇടശ്ശേരി, അനന്യമായ ഓർമപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു എന്നീ പുസ്തകങ്ങൾ യഥാക്രമം ഫാ. അനിൽ ഫിലിപ്പ്, ഡോ. എ. രാജഗോപാൽ കമ്മത്ത് എന്നിവർ പ്രകാശനം ചെയ്തു. സണ്ണി തായങ്കരി, വേണു വി. ദേശം, ഡോ. ചന്ദ്രബിന്ദു എന്നിവർ ഏറ്റുവാങ്ങി.

ഒ.വി. വിജയന്‍റെ 'ഖസാക്കിന്‍റെ ഇതിഹാസ'ത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ വിമർശന കൃതിയാണ് എം.കെ. ഹരികുമാറിന്‍റെ 'ആത്മായനങ്ങളുടെ ഖസാക്ക്'. ഒരു മലയാള നോവലിനെ മാത്രം അധികരിച്ച് രചിക്കപ്പെട്ട ആദ്യകൃതിയും ഇതാണ്. വിമർശനത്തെ പാണ്ഡിത്യജന്യമായ യുക്തിപ്രബന്ധങ്ങളിൽ നിന്നും ഗവേഷണത്തിൽ നിന്നും മോചിപ്പിച്ച് കവിതയോടും കലയോടും അടുപ്പിച്ച ആദ്യ വിമർശനകൃതിയാണിത്. ഈ പ്രാധാന്യം കണക്കിലെടുത്താണ് കൂത്താട്ടുകുളത്ത് സർഗാത്മക വിചാരവേദി 'ആത്മായനങ്ങളുടെ ഖസാക്കി'ന്‍റെ പേരിൽ 1995 മുതലാണ് അവാർഡ് ഏർപ്പെടുത്തിയത്. ഇതിനോടകം എഴുപതിലേറെ പേർക്ക് ഈ അവാർഡ് സമ്മാനിച്ചിട്ടുണ്ട്. ഡോ. റഷീദ് പാനൂർ, സണ്ണി തായങ്കരി, സ്മിത ആർ. നായർ, എസ്. സുജാതൻ എന്നിവരായിരുന്നു വിധികർത്താക്കൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com