ഓസ്ട്രേലിയൻ എഴുത്തുകാരി കെറി ഗ്രീൻവുഡ് അന്തരിച്ചു

കെറിയുടെ ഫ്രൈൻ ഫിഷർ ഹിസ്റ്റോറിക്കൽ നോവലുകളാണ് അവരെ പ്രശസ്തിയിലേയ്ക്ക് ഉയർത്തിയത്.
Australian author Kerry Greenwood

ഓസ്ട്രേലിയൻ എഴുത്തുകാരി കെറി ഗ്രീൻവുഡ്

social media

Updated on

പ്രശസ്ത ഓസ്ട്രേലിയൻ എഴുത്തുകാരി കെറി ഗ്രീൻവുഡ് അന്തരിച്ചു. എഴുപതു വയസായിരുന്നു. നോവലിസ്റ്റും അഭിഭാഷകയും നാടകകൃത്തുമായിരുന്ന കെറിയുടെ ഫ്രൈൻ ഫിഷർ ഹിസ്റ്റോറിക്കൽ നോവലുകളാണ് അവരെ പ്രശസ്തിയിലേയ്ക്ക് ഉയർത്തിയത്. മെൽബണിലെ ഒരു കുറ്റകൃത്യ പരമ്പരയെ ആസ്പദമാക്കി മിസ് ഫിഷേഴ്സ് മർഡർ മിസ്റ്ററീസ് എന്ന ടെലിവിഷൻ പരമ്പരയ്ക്ക് ആധാരം ഈ നോവലുകളായിരുന്നു.

2020ൽ സാഹിത്യത്തിനുള്ള മെഡൽ ഒഫ് ദി ഓർഡർ ഒഫ് ഓസ്ട്രേലിയ അവാർഡ് നൽകി രാജ്യം അവരെ ആദരിച്ചു.2003ൽ നെഡ് കെല്ലി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡും 2013ൽ സിസ്റ്റേഴ്സ് ഇൻ ക്രൈം ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാർഡും നേടിയ ഗ്രീൻവുഡ് 1954ൽ ഫുട്സ്ക്രേയിൽ ജനിച്ചു.

മെൽബൺ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷും നിയമവും പഠിച്ച് വിക്റ്റോറിയൻ ലീഗൽ എയ്ഡിന്‍റെ അഭിഭാഷകായിരുന്നു.

23 പുസ്തകങ്ങളുള്ള ഫ്രൈൻ ഫിഷർ സീരീസിനു പുറമേ, കൊറിന ചാപ്മാൻ നോവലുകളും നിരവധി നാടകങ്ങളും ഗ്രീൻവുഡ് രചിച്ചിട്ടുണ്ട്.

മാർച്ച് 26 നായിരുന്നു ഗ്രീൻവുഡിന്‍റെ മരണം എങ്കിലും ഈ വാർത്ത മന:പൂർവം നിശബ്ദമാക്കിയതാണ് എന്നാണ് ഗ്രീൻവുഡിന്‍റെ പങ്കാളി ഡേവിഡ് ഗ്രെഗ് മാധ്യമങ്ങളെ അറിയിച്ചത്. സ്വകാര്യത ഏറെ സൂക്ഷിച്ച കെറി തന്‍റെ മരണത്തിലും അതു പിന്തുടർന്നു എന്നാണ് നെറ്റിസൺസിൽ ചിലർ ഇതിനോടു പ്രതികരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com