
എം.കെ. ഹരികുമാർ
തൃപ്രയാർ: അന്തരിച്ച സാഹിത്യനിരൂപകനും വിമർശകനുമായ ബാലചന്ദ്രൻ വടക്കേടത്തിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച് പ്രവർത്തിച്ചിരുന്ന 'വീണ്ടെടുപ്പ്' സാഹിത്യ കൂട്ടായ്മയുടെ പ്രഥമ പുരസ്കാരം സാഹിത്യവിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാറിനു സമർപ്പിക്കും. വടക്കേടത്ത് യുവ അവാർഡിനു കവി നോമികൃഷ്ണ അർഹയായി.
ഈ മാസം 19 ന് രണ്ടു മണിക്ക് വലപ്പാട് ഏങ്ങൂർ ഭുവനേശ്വരി ക്ഷേത്രം ഹാളിൽ നടക്കുന്ന ചടങ്ങിൽ നോവലിസ്റ്റ് യു.കെ. കുമാരൻ പുരസ്കാര സമർപ്പണം നിർവ്വഹിക്കും.
നോമികൃഷ്ണ
സാഹിത്യനിരൂപകനും സമസ്ത കേരള സാഹിത്യപരിഷത്ത് സെക്രട്ടറിയുമായ നെടുമുടി ഹരികുമാർ, ഡോ. പി.സരസ്വതി, ചലച്ചിത്ര സംവിധായകൻ അമ്പിളി, ആർട്ടിസ്റ്റ് രവീന്ദ്രൻ വലപ്പാട്, സാഹിത്യ നിരൂപകൻ എം.ഡി. ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ചെയർമാൻ കെ.ദിനേശ് രാജാ, സെക്രട്ടറി ജോസ് താടിക്കാരൻ എന്നിവർ അറിയിച്ചു