ബാനു മുഷ്താഖ്: ദക്ഷിണേന്ത്യൻ മുസ്‌ലിം സ്ത്രീകളുടെ ഝാൻസി റാണി

"ഹാർട്ട് ലാംപു'മായി കന്നഡയിലേയ്ക്ക് പറന്നെത്തിയിരിക്കുകയാണ് ആദ്യത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം.
Banu Mushtaq: The Queen of Jhansi of South Indian Muslim Women

ബാനു മുഷ്താഖ്: ദക്ഷിണേന്ത്യൻ സ്ത്രീകളുടെ ഝാൻസി റാണി

Updated on

ഹാർട്ട് ലാംപുമായി കന്നഡയിലേയ്ക്ക് പറന്നെത്തിയിരിക്കുകയാണ് ആദ്യത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം. കൊണ്ടു വന്നതാകട്ടെ പ്രതിസന്ധികളെ ഒരു ഹൽഡിൽസ് പോലെ കണ്ട് വിജയിച്ച ബാനു മുഷ്താഖും. 27ാം വയസിലാണ് ബാനുവിന്‍റെ ആദ്യ ചെറുകഥ ഒരു കന്നഡ മാസികയിൽ പ്രസിദ്ധീകരിച്ചത്.

ഇന്ത്യൻ എഴുത്തുകാരിയും അഭിഭാഷകയും ആക്റ്റിവിസ്റ്റുമായിത്തീർന്ന ബാനുവിന് അതെല്ലാം നേടിയെടുക്കാൻ കഠിന പ്രതിസന്ധികളെ തന്നെ നേരിടേണ്ടി വന്നു.

1990നും 2023 നുമിടയിൽ എഴുതിയ ബാനുവിന്‍റെ കഥകളത്രയും ദക്ഷിണേന്ത്യയിലെ മുസ് ലിം സ്ത്രീകൾ നേരിടുന്ന പോരാട്ടങ്ങളുടെ കഥകളായിരുന്നു. സ്വന്തം ജീവാംശം ഒപ്പിയെടുത്ത കഥകളായതു കൊണ്ടാകാം അവരതിന് ഹാർട്ട് ലാംപ് എന്നു പേരിട്ടത്. ഹാർട്ട് ലാംപിന്‍റെ കാഥികയുടെ രസകരവും ഉജ്വലവും സംഭാഷണപരവും ഹൃദയസ്പർശിയായതുമായ കഥ പറച്ചിലാണ് അതിനെ ബുക്കർ സമ്മാനത്തിന് അർഹമാക്കിയതെന്നായിരുന്നു ജൂറിയുടെ പ്രശംസ.

തികച്ചും യാഥാസ്ഥിതികമായ മുസ് ലിം ചുറ്റുപാടിൽ ഖുറാൻ പഠിച്ചു വളർന്ന ബാല്യം. എട്ടാം വയസിൽ കന്നഡ മാധ്യമമായുള്ള കോൺവെന്‍റ് സ്കൂളിൽ ചേർന്നു തുടങ്ങിയ പഠനം. കന്നഡ ഭാഷയിൽ പ്രാവീണ്യം നേടാൻ ആ സ്കൂൾ കാലം അവളെ സഹായിച്ചു. സ്കൂൾ പഠന കാലത്തു തന്നെ സാഹിത്യാഭിരുചി പ്രകടിപ്പിച്ച അവൾ തന്‍റെ സുഹൃത്തുക്കൾ പലരും വിവാഹിതരായപ്പോഴും ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുത്തു.

ഇരുപത്താറാം വയസിൽ സ്വയം കണ്ടെത്തിയയാളെ തന്നെ വിവാഹം കഴിച്ച ബാനുവിന്‍റെ ആദ്യ ചെറുകഥ പ്രത്യക്ഷപ്പെട്ടത് വിവാഹത്തിന് ഒരു വർഷത്തിനു ശേഷമാണ്. ഇഷ്ടപുരുഷനെ വിവാഹം കഴിക്കാനായെങ്കിലും ബുർഖ ധരിക്കാനും വീട്ടുജോലികളിൽ മുഴുകാനുമുള്ള നിർബന്ധം ഭർതൃ വീട്ടുകാരിൽ നിന്നുമുണ്ടായി. 29ാം വയസായപ്പോഴേയ്ക്കും പ്രസവാനന്തര വിഷാദം അനുഭവിക്കുന്ന മാതൃത്വത്തിലേയ്ക്ക് അവൾ കൂപ്പു കുത്തി, സ്വയം പെട്രോളൊഴിച്ച് തീ കൊളുത്താൻ വരെ ചിന്തിച്ച കാലം.

ഒരു തവണ നിരാശയുടെ മൂർധന്യത്തിൽ തീ കൊളുത്തി മരിക്കാനായി പെട്രോൾ ദേഹത്തൊഴിച്ചു, ഭർത്താവ് അത് കൃത്യ സമയത്ത് മനസിലാക്കി. സ്നേഹ പൂർവം തന്നെ കെട്ടിപ്പിടിച്ചതായും തീപ്പെട്ടി എടുത്തു മാറ്റിയ ശേഷം തങ്ങളെ ഉപേക്ഷിക്കരുത് എന്ന് കരഞ്ഞു പറഞ്ഞതായും കുഞ്ഞിനെ തന്‍റെ ഭർത്താവ് തീ കൊളുത്തി ചാകാനൊരുങ്ങിയ തന്‍റെ കാൽക്കൽ വച്ചതായും അവർ ഓർമിക്കുന്നുണ്ട്.

എഴുത്തിന്‍റെ വഴിയേ പോകുന്നതിനായി ബാനു പത്രപ്രവർത്തനം തെരഞ്ഞെടുത്തു. പത്തു വർഷത്തെ പത്രപ്രവർത്തനത്തിനു ശേഷം അവർ അഭിഭാഷക വൃത്തിയിലേയ്ക്കു കടന്നു. കുടുംബത്തെ പിന്തുണയ്ക്കുന്നതിനിടയിൽ എഴുത്തും തുടർന്നു.

1981ൽ മൂന്നാമത്തെ മകളുടെ ജനന ശേഷം ബാനു മുഷ്താഖിന് വീണ്ടും ഒരു ഹിസ്റ്റീരിയ അനുഭവപ്പെട്ടു. അത് ഭർത്താവ് പെട്ടെന്ന് തിരിച്ചറിഞ്ഞു. കന്നഡ ദിനപത്രമായ ലങ്കേഷ് പത്രികയുടെ ഒരു പകർപ്പിനൊപ്പം ഒരുപിടി മരുന്നുകളുമായാണ് അദ്ദേഹം വീട്ടിലേയ്ക്ക് വന്നത്. അത് ബാനുവിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി.

അക്കാലത്ത് ബീജാപൂരിൽ നിന്നുള്ള ഒരു വനിതാ ഹൈസ്കൂൾ അധ്യാപികയെ സിനിമയ്ക്കു പോയതിന് ഒരു മുസ് ലിം യുവജന സമിതി ഉപദ്രവിച്ചതും സ്ത്രീകൾ സിനിമയ്ക്കു പോകരുതെന്നു ഫത്വ പുറപ്പെടുവിച്ച ആ മുസ് ലിം യുവജന സമിതിയുടെ പ്രവൃത്തിയും ബാനുവിനെ രോഷാകുലയാക്കി. നവജാത ശിശുവിനെ മടിയിലേന്തി മുസ് ലിം പുരുഷന്മാരെ മാത്രം വിനോദത്തിനുള്ള അവകാശമായി കാണുന്നത് എന്തുകൊണ്ടാണെന്നു ചോദ്യം ചെയ്യുന്ന ശക്തമായ ഒരു ലേഖനം അവർ ലങ്കേഷ് പത്രികയിൽ പ്രസിദ്ധീകരിച്ചു. അതാണ് അവരുടെ ആക്റ്റിവിസത്തിന്‍റെ തുടക്കം.

സാമൂഹികവും സാമ്പത്തികവുമായ അനീതികൾ ഉയർത്തിക്കാട്ടുന്നതിനായി സാഹിത്യവും ആക്റ്റിവിസവും ഉപയോഗിച്ച് "ബന്ദായ പ്രസ്ഥാന'വുമായും അവർ ബന്ധപ്പെട്ടിരുന്നു. മോസ്കുകളിൽ സ്ത്രീകൾക്ക് പ്രാർഥിക്കാനുള്ള അവകാശത്തെ പരസ്യമായി പിന്തുണച്ചു കൊണ്ട് അവർ തുടർച്ചയായി എഴുതി തുടങ്ങി.

2000ത്തിൽ അവർക്കെതിരെ ഭീഷണി ഫോൺ സന്ദേശങ്ങൾ അയച്ചും അവർക്കെതിരെ ഫത്വ പുറപ്പെടുവിച്ചും യാഥാസ്ഥിതിക മുസ് ലിം സമുദായം അവരെ കടന്നാക്രമിച്ചു. ഒരു പുരുഷൻ കത്തി ഉപയോഗിച്ച് തന്നെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തന്‍റെ ഭർത്താവ് അയാളെ കീഴടക്കിയതായും അവർ അവകാശപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com