
കവിതകളുടെ പെരുമഴപ്പെയ്ത്തുമായി ബോംബെ യോഗക്ഷേമ സഭ
മുംബൈ: വർഷമേഘങ്ങൾ പെയ്യാനൊരുങ്ങുമ്പോഴാണ് കവികളുടെ കിനാവുകളിൽ സുവർണശോഭ പടരുന്നത്. അവ പിന്നെ ഒരു ഇടവപ്പാതിപ്പെയ്ത്തായി നമ്മുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുകയാണ്. കേരളവുംവിട്ട് കൊങ്കൺനാടുകളും കടന്ന് മുംബൈയിലേക്കെത്തുന്ന ഇടവപ്പാതി മനോഹാരിതയുടെ പശ്ചാത്തലത്തിൽ കവിതകളുടെ പെരുമഴപ്പെയ്ത്തുമായി എത്തുകയാണ്, ബോംബ യോഗക്ഷേമ സഭയിലെ കവികളും കവിതാസ്വാദകരും.
സുവർണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജൂൺ 28 ശനിയാഴ്ച, രാത്രി ഏഴു മണിക്ക് ഓൺലൈനായാണ് പരിപാടിയെന്ന് ജൂബിലി ആഘോഷ കമ്മിറ്റി അറിയിച്ചു. ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/cwb-ehct-dws
പങ്കെടുക്കുന്നവർ:
ഹിതാ ശ്രീരാഗ് കോരമ്പൂർ
ദ്യുതി ഞാളൂർ
പുന്നേരി പേരൂർ ശങ്കരൻ
മോഹനകൃഷ്ണൻ കൊങ്ങോർപള്ളി
ദേവി അഷ്ടമൂർത്തി
സരിത പി നമ്പൂതിരി മാക്കന്തേരി
ആർദ്ര ശ്രീരാജ് കപ്യൂർ
കാവ്യാ സുദേവ് കാട്ടിൽ
ആതിര കൃഷ്ണൻ മാങ്കുളം
പ്രസീത ഉമേഷ് പെരികമന
രാധാകൃഷ്ണൻ മുണ്ടയൂർ
മനു എം എസ് മരുതമംഗലം
സുനിത ഏഴുമാവിൽ
സോന
സംഹിത രോഹിത് തേലയ്ക്കാട്
സംഘമിത്ര നാരായണൻ കണ്ണാത്ത്
ഭദ്ര ഏഴുമാവിൽ
വിനീത് കറുത്തേടം
ഉമേഷ് ശർമ
കൃഷ്ണകുമാർ നാരായണൻ
ഷീജ ബാബുരാജ്
ജ്യോതിർമയി ശങ്കരൻ