പുസ്തകമേളയിലെ പുസ്തക ചർച്ച ശ്രദ്ധേയമായി

വിദ്യാഭ്യാസ മേഖലയിൽ പടരുന്ന മൂല്യച്യുതികൾക്കെതിരെയുള്ള ചോദ്യങ്ങൾ ഉയർത്തുന്ന 11 അധ്യാപക ജീവിത കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്.
book discussion at the book fair was notable

പുസ്തകമേളയിലെ പുസ്തക ചർച്ച ശ്രദ്ധേയമായി

Updated on

ഷാർജ: 44ാ മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എഴുത്തുകാരൻ കെ.വി. ആറിന്‍റെ ടീച്ചിങ്‌ ഈസ്‌ എ നോബിൾ പ്രൊഫഷൻ? എന്ന പുസ്തകത്തിന്‍റെ ചർച്ച സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാളിൽ നടന്ന ചർച്ചയിൽ അധ്യാപകൻ കെ രഘുനന്ദനൻ എഴുത്തുകാരനുമായി സംവദിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ്‌ അമീൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

പുസ്തക പ്രകാശനം നിർവഹിച്ച ഷാജി പുഷ്പാംഗദൻ, അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം അനീസ്, വിജയൻ, നൗഫൽ, അഷറഫ്, സംഗീത അധ്യാപകൻ അനിൽ കുമാർ എന്നിവർ ചർച്ചയിൽ പങ്കാളികളായി.

വിദ്യാഭ്യാസ മേഖലയിൽ പടരുന്ന മൂല്യച്യുതികൾക്കെതിരെയുള്ള ചോദ്യങ്ങൾ ഉയർത്തുന്ന 11 അധ്യാപക ജീവിത കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഫാബിയൻബ്ലോക്ക്‌ ബുക്സ് പുറത്തിറങ്ങിയ ഈ പുസ്തകം പുസ്തകമേളയിലെ ഫാബിയൻ ഹാളിൽ ലഭ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com