എൻബികെഎസ് അക്ഷരസന്ധ്യയിൽ 'തളിരുകൾ'

കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29ന്
കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29ന്

തളിരുകൾ മാർച്ച് 29ന്

Updated on

നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. സമാജത്തിന്‍റെ സാഹിത്യ വേദിയായ 'അക്ഷരസന്ധ്യ'യുടെ ഭാഗമായി 'തളിരുകൾ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കുട്ടികളുടെ രചനകൾ ചർച്ച ചെയ്യുന്നതിനായുള്ള ഈ വേദിയിൽ യശസ്വിനി ജെ. ഷെട്ടി, അയാൻ സുരേഷ് നായർ, ആനന്ദ് ഗോപകുമാർ, വൈഷ്ണവി വിജയൻ, ഗായത്രി ഗോപകുമാർ എന്നിവർ അവരുടെ സൃഷ്ടികൾ അവതരിപ്പിക്കും.

പരിപാടിയിൽ മുഖ്യാതിഥിയായി അഭിഭാഷകനും, മോട്ടിവേഷൻ സ്പീക്കറുമായ അഡ്വ. ജേക്കബ് ജോസഫ് പങ്കെടുക്കും.

കുട്ടികളുടെ സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾക്ക് വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഞായറാഴ്ച (മാർച്ച് 29) വൈകിട്ട് 5 മണിക്ക് നെരൂർ സമാജത്തിലെ എൻ.ബി.കെ.എസ് ഹാളിൽ പരിപാടി നടത്തുമെന്ന് കൺവീനർ എം.പി.ആർ. പണിക്കർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com