
ദീപ ബിബീഷ് നായര്‍ക്ക് കവിതാ പുരസ്‌കാരം
മുംബൈ: അക്ഷരദീപം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതാ പുരസ്‌കാരം മുംബൈയിലെ പ്രമുഖ എഴുത്തുകാരിയായ ദീപ ബിബീഷ് നായര്‍ക്ക് സമ്മാനിച്ചു. 'രാഗസാരംഗി ' എന്ന കവിതാ സമാഹാരത്തിനാണ് ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം.
കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ ഐഎഎസ് ആണ് പുരസ്‌കാരം നല്‍കിയത്. സൂര്യ കൃഷ്ണമൂര്‍ത്തി പ്രശസ്തിപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടത്തിയ അക്ഷരദീപം കലാ-സാഹിത്യോത്സവം രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്‌സ് ജനറല്‍ മാനേജര്‍ പ്രൊഫ. എം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
എഴുത്തുകാരന്‍ സുനില്‍ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. അക്ഷരദീപം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കവിത വിശ്വനാഥ്, മാധ്യമപ്രവര്‍ത്തകന്‍ ഇആര്‍ ഉണ്ണി, നഗരസഭ കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.