വടകര: പയസ്വിനിയുടെ പ്രതിമാസപരിപാടിയായ അക്ഷരനിർഝരിയിൽ മേതിൽ രാധാകൃഷ്ണന്‍റെ കവിതകൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. രാജേന്ദ്രൻ എടത്തുംകര പ്രഭാഷണം നടത്തി. കളിക്കളം ഹാളിൽ നടന്ന ചടങ്ങിൽ ഡോ. എം. മുരളീധരൻ അധ്യക്ഷനായി. അഡ്വ. ഇ.വി. ലിജീഷ്, കെ.പി. സുനിൽ കുമാർ, ടി. പ്രമോദ് എന്നിവർ സംസാരിച്ചു.