

കഥാകൃത്ത് സനിത അനൂപിന് എം.കെ. ഹരികുമാർ അവാർഡ് സമ്മാനിക്കുന്നു
കൊച്ചി: എം.കെ. ഹരികുമാർ എഴുതിയ 'ഒരു ജാതി ഒരു മതം ഒരു ദൈവം ' എന്ന കൃതി അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ പ്രകാശനം ചെയ്തു. എ. രാജഗോപാൽ കമ്മത്ത് ആദ്യ കോപ്പി സ്വീകരിച്ചു. 'കരുണ -കാരുണ്യത്തിന്‍റെ അദൃശ്യത' എന്ന പുസ്തകം ഫാ. അനിൽ ഫിലിപ്പ് കവി കളത്തറ ഗോപന് നൽകി പ്രകാശനം ചെയ്തു. നോവലിസ്റ്റ് മാത്യു നെല്ലിക്കുന്നിനെക്കുറിച്ച് സുരേഷ് ചമ്പക്കര എഡിറ്റ് ചെയ്ത ' ഒരു പ്രവാസിയുടെ അരനൂറ്റാണ്ട്' എന്ന ഗ്രന്ഥം എം.കെ. ഹരികുമാർ പ്രകാശനം ചെയ്തു. കവി കളത്തറ ഗോപൻ ആദ്യപ്രതി സ്വീകരിച്ചു.
ഫാ. അനിൽ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. വാട്സപ്പ് ഗ്രൂപ്പ് സാഹിത്യമത്സരങ്ങളിലെ വിജയികൾക്ക് എം.കെ. ഹരികുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. കളത്തറ ഗോപൻ, പി.വി. രാമചന്ദ്രൻ, അയ്മനം രവീന്ദ്രൻ, ഹരികുമാർ ഇളയിടത്ത് എന്നിവർ പ്രസംഗിച്ചു.
ജയശ്രീ പള്ളിക്കൽ ,പ്രസാദ് കൂടാളി, ശിവൻ മേതല, ജയകുമാർ മേലൂട്ടത്ത്, സനിത അനൂപ്, യേശുദാസ് വരാപ്പുഴ, യമുന ഹരീഷ്, സഞ്ജയ്നാഥ്, ജയപ്രകാശ് ഏറവ്, ബി. ജോസുകുട്ടി, പി.എൻ. രാജേഷ്കുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.