

ഹാരിസ് അഹമ്മദിന്‍റെ 'ഓർമകളിലെ ചിരാത്' പ്രകാശനം ചെയ്തു
ഷാർജ: കവിയും എഴുത്തുകാരനുമായ ഹാരിസ് അഹമ്മദ് രചിച്ച് ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച രണ്ടാമത്തെ പുസ്തകമായ "ഓർമകളിലെ ചിരാത്" ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു. അൽ മദീന ഗ്രൂപ്പ് ചെയർമാൻ അബ്ദുള്ള പൊയിൽ രചയിതാവിൻ്റെ പേരക്കുട്ടികളായ സൈനബ്, റിഹാൻ എന്നിവർക്ക് ആദ്യ പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ അമ്പർ ഹൈപ്പർ മാർക്കറ്റ് ചെയർമാൻ കെ.എൽ.പി യൂസുഫ്, പ്രതാപൻ തായാട്ട്, ബഷീർ തിക്കോടി, ഹാറൂൻ കക്കാട്, ജാസ്മിൻ അമ്പലത്തിലകത്ത് എന്നിവർ പ്രസംഗിച്ചു.