എഴുത്തുകാർ എഴുതിയാൽ മാത്രം പോരാ...: കെ.എൽ. മോഹന വർമ

''എഴുത്തുകാർ എഴുതുക മാത്രമല്ല വായിക്കുകയും വായിപ്പിക്കുകയും വേണം. ജീവിതത്തിൽ എല്ലാ മാറുമെങ്കിലും അക്ഷരങ്ങളും അക്കങ്ങളും ഒരിക്കലും മാറുകില്ല''
എഴുത്തുകാർ എഴുതിയാൽ മാത്രം പോരാ...: കെ.എൽ. മോഹന വർമ

കെ.എൽ. മോഹന വർമയ്ക്ക് പിറന്നാൾ മധുരം.

MV

Updated on

സ്വന്തം ലേഖകൻ

''എഴുത്തുകാർ എഴുതുക മാത്രമല്ല വായിക്കുകയും വായിപ്പിക്കുകയും വേണം. ജീവിതത്തിൽ എല്ലാ മാറുമെങ്കിലും അക്ഷരങ്ങളും അക്കങ്ങളും ഒരിക്കലും മാറുകില്ല''- വർമാജി എന്ന മലയാളത്തിന്‍റെ സ്വന്തം എഴുത്തുകാരൻ കെ.എൽ. മോഹന വർമയുടെ വാക്കുകൾ. സുഗന്ധ സാഗരമാണ് ഇവ. പുതുതലമുറയുടെ വായനാ ശക്തി വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു.

'ശക്തൻ തമ്പുരാൻ' അടക്കം പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലാണ് തൊണ്ണൂറിലേക്ക് കടക്കുന്ന മോഹനവർമ. 1964ൽ തന്‍റെ ചിന്തകൾക്ക് അക്ഷരത്തിന്‍റെ തുടക്കം കുറിച്ച അക്ഷര ഖനിയായ മഹാകവി കാളിദാസന്‍റെ ഉജ്ജയിനിയിലേക്ക് സുഹൃത്തുക്കളോടൊപ്പം യാത്രയ്ക്കായി ഈ വരുന്ന ആഷാഢമാസത്തിലെ സമയ സൂചികയ്ക്കായി കാത്തിരിക്കുകയാണ് വർമാജി.

ചതയം നക്ഷത്രത്തിൽ ജനിച്ച വർമാജിയുടെ ജന്മദിനമായിരുന്നു ചൊവ്വാഴ്ച. രാവിലെ വീട്ടിൽ നടത്തിയ ചടങ്ങിൽ മക്കളായ സുഭാഷ്, കവിത അരവിന്ദ്, പേരക്കുട്ടികളായ അദ്വൈത്, അശ്വിൻ വർമ, അർജൻ വർമ എന്നിവരും ഉണ്ടായിരുന്നു. ചെറിയ തോതിൽ സദ്യയും ഒരുക്കി.

എൺപത്തൊമ്പതാം ജന്മദിനത്തിലും പതിവുകൾ തെറ്റിക്കാതെ പുലർച്ചെ 3 മണിക്ക് എറണാകുളം ശിവക്ഷേത്ര നട തുറന്ന സമയത്ത് എഴുന്നേറ്റു. തുടർന്ന് ഓൺലൈൻ പത്ര വായന. ജന്മദിന വാട്ട്സാപ്പ് മെസേജുകളെല്ലാം വായിച്ച് മറുപടികൾ അയച്ചു. രാവിലെ പ്രാർഥനകൾ കഴിഞ്ഞ് 8 മണിയോടെ പ്രാതലായി പ്രിയപ്പെട്ട ഇഡ്ഡലിയും സാമ്പാറും കഴിച്ചു. പിന്നീട് മൊബൈലിൽ ആശംസകൾ നേർന്ന് വിളിച്ചവരോട് കുശലം പറച്ചിൽ.

രാവിലെ 11.30 ന് സുഹൃത്തുക്കളായ മഹാകവി കാളിദാസ സാംസ്കാരിക വേദി ഭാരവാഹികളും പൊതു പ്രവർത്തകരുമായ പി. രാമചന്ദ്രൻ (വേണു), സിഐസിസി ജയചന്ദ്രൻ. ബിടിഎച്ചിന്‍റെ ജി. ഗോപിനാഥൻ , സി.ജി. രാജഗോപാൽ (മുത്തു) എന്നിവർ മധുരവുമായി എത്തി. പിറന്നാൾ ചടങ്ങിന്‍റെ ഭാഗമായി പൊന്നാട ചാർത്തി മധുരം നൽകി. ഭാര്യ രാധാ വർമ വിശേഷാൽ മധുരവുമായി മൈസൂർ പാക്കും നൽകി പിറന്നാൾ ആഘോഷമാക്കി.

ആശംസ അറിയിക്കാനായെത്തിയ അതിഥികൾക്കും സുഹൃത്തക്കൾക്കും, മാധ്യമ പ്രവർത്തർക്കും വർമാജിയുടെ കൈകൾ കൊണ്ട് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്‍റെ തന്നെ ഓഹരി, ചമ്പൽ, ക്രിക്കറ്റ്, ഫ്രെയിം വർമാജി വിത്ത് ലൗ തുടങ്ങിയ പുസ്തകങ്ങൾ കൈയൊപ്പോടെ നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com