
കണ്ണോത്ത് കൃഷ്ണൻ കഥ അവതരിപ്പിക്കുന്നു.
വടകര: ഏറെക്കാലം മനസിൽ അസ്വസ്ഥതകളും ആരവങ്ങളും സൃഷ്ടിച്ചതിനു ശേഷമാണ് ഒരു കഥ രചിക്കപ്പെടുന്നതെന്ന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കണ്ണോത്ത് കൃഷ്ണൻ.
കളിക്കളത്തിന്‍റെ പ്രതിമാസ പരിപാടിയായ 'ആദ്യവായന'യിൽ റോസ് മേരി എന്ന തന്‍റെ കഥ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കെ. വിജയൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
ഡോ. എം. മുരളീധരൻ ആസ്വാദനഭാഷണം നടത്തി. ബാബു എടച്ചേരി, തയ്യുള്ളതിൽ രാജൻ, കെ.എ. മനാഫ്, കെ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.