പുതുശ്ശേരിയുടെ പുസ്തകം 'ഡെമോക്രൈസിസ് ' പ്രകാശനം ചെയ്യുന്നു

മെട്രൊ വാർത്ത ദിനപത്രത്തിലെ വീണ്ടുവിചാരം എന്ന തന്‍റെ പംക്തിയിൽ പുതുശ്ശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹരമാണ് ഡെമോക്രൈസിസ്.
Joseph M Puthussery book release Metro vaartha
പുതുശ്ശേരിയുടെ പുസ്തകം 'ഡെമോക്രൈസിസ് ' പ്രകാശനത്തിനൊരുങ്ങി
Updated on

തിരുവനന്തപുരം: മുൻ എംഎൽഎയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ ജോസഫ് എം. പുതുശ്ശേരിയുടെ ആറാമത്തെ പുസ്തകമായ 'ഡെമോക്രൈസിസ് ' ശനിയാഴ്ച പ്രകാശനം ചെയ്യും.

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പുസ്തകാത്സവത്തോടനുബന്ധിച്ച് നിയമസഭാ മന്ദിര വളപ്പിലെ അഞ്ചാം നമ്പർ വേദിയിൽ ഉച്ചയ്ക്കു രണ്ടിനു മുൻ മന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ പ്രകാശകർമം നിർവഹിക്കും. സിപിഐയുടെ മുതിർന്ന നേതാവ് സി. ദിവാകരൻ പുസ്തകം ഏറ്റുവാങ്ങും.

പി.സി. തോമസ് അധ്യക്ഷത വഹിക്കും. സി.പി. ജോൺ, സണ്ണിക്കുട്ടി എബ്രഹാം, കുര്യൻ കെ. തോമസ് എന്നിവർ പ്രസംഗിക്കും. മെട്രൊ വാർത്ത ദിനപത്രത്തിലെ വീണ്ടുവിചാരം എന്ന തന്‍റെ പംക്തിയിൽ പുതുശ്ശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹരമാണ് ഡെമോക്രൈസിസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com