

മാധ്യമപ്രവർത്തകൻ ജീജോ തച്ചന്‍റെ കവിതാസമാഹാരം പ്രകാശനം ചെയ്തു
ഷാർജ: മുതിർന്ന മാധ്യമപ്രവർത്തകൻ ജീജോ തച്ചന്‍റെ മൂന്നാമത്തെ കവിതാസമാഹാരം 'ചെന്തീയപ്പൻ' ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ പ്രകാശനം ചെയ്തു. യു എ ഇയിലെ പ്രമുഖ എഴുത്തുകാരി ഡോക്ടർ മർയം ഷിനാസി മാധ്യമപ്രവർത്തകൻ എം സി എ നാസറിന് നൽകിയാണ് പ്രകാശനം ചെയ്തത്.
യു എ ഇ യിലെ ഖലീജ് ടൈംസ്, ഗൾഫ് ടുഡേ എന്നീ പത്രങ്ങളിലും ബ്രൂണെയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ജോലി ചെയ്ത ജീജോയുടെ കവിതകൾ ലിപി പബ്ലിക്കേഷൻസാണ് പുറത്തിറക്കിയത്.
റൈറ്റേഴ്സ് ഫോറത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ ഇ.കെ. ദിനേശൻ പുസ്തകം പരിചയപ്പെടുത്തി. ഡോക്ടർ പി കെ പോക്കർ, പി. ശിവപ്രസാദ്, ഷാജി ഹനീഫ്, വെള്ളിയോടൻ, സജ്‌ന അബ്ദുല്ല, ഇസ്മയിൽ മേലടി, ജീജോ തച്ചൻ എന്നിവർ പ്രസംഗിച്ചു.