കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് ബുക്കർ പുരസ്കാരം

'ഹാർട്ട് ലാംപ്' എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം

ബംഗളൂരു: കന്നഡ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിച്ചു. ഇതോടെ ബുക്കർ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ ഇന്ത‍്യൻ എഴുത്തുകാരിയും കന്നഡയിൽ നിന്ന് ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ‍്യത്തെ സാഹിത‍്യകാരിയെന്ന നേട്ടവും ബാനു സ്വന്തമാക്കി.

'ഹാർട്ട് ലാംപ്' എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം. ലണ്ടനിൽ വച്ചു നടന്ന ചടങ്ങിൽ വിവർത്തക ദീപ ഭാഷ്തിയോടൊപ്പം ബാനു മുഷ്താഖ് പുരസ്കാരം ഏറ്റുവാങ്ങി. 2022ൽ ഇന്ത‍്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ 'റേത്ത് സമാധി'എന്ന ഹിന്ദി പുസ്തകത്തിന്‍റെ പരിഭാഷയായ ടോമ്പ് ഓഫ് സാൻഡിന് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com