കാഫ് ദുബായ് കഥാനഗരം യുപി ജയരാജ് പുരസ്കാര സമർപ്പണം ഞായറാഴ്ച

മുതിർന്ന മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ നവാസ് പൂനൂർ പരിപാടി ഉദ്ഘാടനം ചെയ്യും
Kathanagaram UP Jayaraj Award Presentation on Sunday

കാഫ് ദുബായ് കഥാനഗരം യുപി ജയരാജ് പുരസ്കാര സമർപ്പണം ഞായറാഴ്ച

Updated on

ദുബായ്: പ്രമുഖ കഥാകൃത്ത് യു പി ജയരാജിന്‍റെ സ്മരണക്കായി കാഫ് ദുബായുടെ നേതൃത്വത്തിൽ 'കഥാനഗരം' എന്ന പേരിൽ യുപി ജയരാജ് പുരസ്കാര സമർപ്പണവും കഥാവലോകനവും നടത്തും. ജൂൺ 15 ന് വൈകീട്ട് 4.30 മുതൽ ദുബായ് ഖിസൈസ് മെട്രൊ സ്റ്റേഷന് സമീപമുള്ള റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിപാടി.

മുതിർന്ന മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ നവാസ് പൂനൂർ പരിപാടി ഉദ്ഘാടനം ചെയ്യും. സ്മിത നെരവത്ത് യു പി ജയരാജ് അനുസ്മരണ പ്രഭാഷണം നടത്തും.

കഥയുടെ വർത്തമാനം എന്ന സെഷനിൽ അർഷാദ് ബത്തേരി,ഷാജഹാൻ തറയിൽ, പി ശ്രീകല, വെള്ളിയോടൻ എന്നിവർ പങ്കെടുക്കും. യുപി ജയരാജ് പുരസ്കാര സമർപ്പണവും സമ്മാനാർഹമായ കഥകൾക്കൊപ്പം തെരഞ്ഞെടുത്ത 10 കഥകളുടെ അവലോകനവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com