

സാഹിത്യ അക്കാഡമി അവാർഡിന് അപേക്ഷ ക്ഷണിച്ചു.
തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2025ലെ അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് അവാർഡിനും എൻഡോവ്മെന്‍റിനും പരിഗണിക്കുന്നത്.
കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യ വിമർശനം (നിരൂപണം, പഠനം), വൈജ്ഞാനിക സാഹിത്യം (ശാസ്ത്രം-മാനവിക വിഭാഗങ്ങളിൽപ്പെട്ടവ), ജീവചരിത്രം (ആത്മകഥ/ തൂലികാചിത്രങ്ങൾ), ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.
പുസ്തകങ്ങൾക്കൊപ്പം വയസു തെളിയിക്കുന്ന രേഖ (എൻഡോവ്‌മെന്‍റുകൾക്ക് പ്രായം കണക്കാക്കാൻ) കൂടി അയയ്ക്കണം. കൃതികളുടെ മൂന്നു പകർപ്പുകൾ സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, ടൗൺ ഹാൾ റോഡ്, തൃശൂർ, 680020 എന്ന വിലാസത്തിൽ ഡിസംബർ ഒന്നിന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.keralasahityaakademi.org വെബ്സൈറ്റിൽ.