കൊറിയയിൽ നിന്ന് തനതു നാടകം കാണാനെത്തിയ ഗവേഷക സൂപ്പർ താരമായി | Video

പാരമ്പര്യത്തിൽ 'പൂത്ത വേരുകളു'മായി കൊറിയൻ ഗവേഷക ലായം കൂത്തമ്പലത്തിൽ

ഡോ. സഞ്ജീവൻ അഴീക്കോട്

പാരമ്പര്യത്തിന്‍റെ മൂലാധാരത്തിൽ നിന്ന് ലോക നാടക വേദിക്കു മുന്നിൽ തനതു നാടകപ്രസ്ഥാനം തുറന്നിട്ട നാട്യശാസ്ത്ര ആചാര്യന് ശ്രദ്ധാഞ്ജലിയർപ്പിക്കാൻ കൊറിയൻ ഗവേഷകയും. തനതു നാടകാചാര്യനും നാട്യശാസ്ത്ര പണ്ഡിതനും കലാഗവേഷകനും സിനിമാ ഗാനരചയിതാവും കവിയുമായ പദ്മഭൂഷൺ കാവാലം നാരായണപ്പണിക്കരുടെ എട്ടാം സ്മൃതി ദിനത്തിൽ ഏറണാകുളം തൃപ്പൂണിത്തുറ ഇന്ദിര പ്രിയദർശനി സ്മാരക ലായം കൂത്തമ്പലത്തിലൊരുക്കിയ ചടങ്ങിലാണ് സൗത്ത് കൊറിയയിലെ തിയേറ്റർഗവേഷകയെത്തിയത്.

കാവാലം നാരായണ പണിക്കർ 1980 കളിൽ രചനയും സംവിധാനവും നിർവഹിച്ച ഒറ്റയാൻ നാടകം ശിവമോഹൻ തമ്പിയുടെ സംവിധാനത്തിൽ കാവാലത്തിന്‍റെ സോപാനം നാടകവേദി പുനരവതരിപ്പിക്കുന്നതു കാണാനായിരുന്നു തിയേറ്റർ ഗവേഷകയായ യംഗ് മി ബിയോൺ തൃപ്പൂണിത്തുറയിൽ വന്നത്.

കാവാലം നാരായണ പണിക്കരുടെ മകനും പ്രശസ്ത സംഗീതജ്ഞനുമായ കാവാലം ശ്രീകുമാറിനെയും സോപാനം സാരഥിയും ഗുരുനാഥന്‍റെ കൊച്ചുമകളുമായ കല്യാണി കൃഷ്ണനെയും അന്വേഷിച്ച് എത്തിയ കൊറിയൻ ഗവേഷകയെ സോപാനം നാടക വേദി യോജകൻ കിച്ചു ആര്യാട്, സംവിധായകൻ ശിവമോഹൻ തമ്പി, തിയേറ്റർ മേധാവി ഗിരീഷ് സോപാനം, അയ്യപ്പൻ സോപാനം, വാദിത്രം രാമദാസ് സോപാനം, കോമളൻ നായർ, എം.എസ് കൃഷ്ണ, ഗിരീഷ് ചന്ദ്രൻ, സോപാനം പ്രവീൺ, ഡോ. സഞ്ജീവൻ അഴീക്കോട് തുടങ്ങിയവർ ചേർന്നു ലായം കൂത്തമ്പലത്തിൽ സ്വീകരിച്ചു.


സൗത്ത്കൊറിയയിലെ തീയേറ്റർ ഗവേഷക യംഗ് മി ബിയോണിനെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയും കാവാലം ശ്രീകുമാറും ചേർന്ന് പൊന്നാട ചാർത്തി ആദരിച്ചപ്പോൾ.
സൗത്ത്കൊറിയയിലെ തീയേറ്റർ ഗവേഷക യംഗ് മി ബിയോണിനെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയും കാവാലം ശ്രീകുമാറും ചേർന്ന് പൊന്നാട ചാർത്തി ആദരിച്ചപ്പോൾ.

ലോകനാടകവേദിയുടെ മൂലാധാരം തേടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായുള്ള തന്‍റെ പഠന ഗ്രന്ഥം 'വേരുകൾ പൂക്കുമ്പോൾ' എന്ന ഗവേഷണകൃതി കൈതപ്രം ദാമോദരൻ നമ്പൂതിരിയെ സാക്ഷി നിർത്തി കാവാലം ശ്രീകുമാറിന് സമ്മാനിച്ചു. തുടർന്നു നടന്ന അനുസ്മരണ യോഗത്തിൽ, കാവാലം നാടകങ്ങൾ പഠിച്ച കൊറിയൻ ഗവേഷക ഒറ്റയാൻ നാടകം കാണാൻ കൂത്തമ്പലത്തിലുണ്ടെന്ന കാര്യം കൈതപ്രം ദാമോദരൻ നമ്പൂതിരി തന്‍റെ ഉദ്ഘാടന പ്രസംഗത്തിനൊടുവിൽ പ്രത്യേകം എടുത്തു പറഞ്ഞ് അവരെ വേദിയിലേക്ക് ക്ഷണിച്ചു. നാടകം കാണാൻ വന്ന പ്രേക്ഷക അങ്ങനെ ചടങ്ങിലെ സൂപ്പർ താരമായി.

തന്‍റെപഠന ഗ്രന്ഥം ഉയർത്തിക്കാട്ടി കൊറിയൻ ഗവേഷക അരങ്ങിലെത്തിയപ്പോൾ കൈതപ്രവും കാവാലം ശ്രീകുമാറും ചേർന്ന് പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. സംഗീത സംവിധായകൻ ബിജിബാൽ, ഗാനരചയിതാവ് സന്തോഷ് വർമ, പിന്നണിഗായകൻ രവിശങ്കർ, സന്നിധാനന്ദൻ, അഭയ ഹിരണ്മയി, പ്രദീപ് പള്ളുരുത്തി തുടങ്ങിയവർ ചടങ്ങിന് സാക്ഷികളായി. മലയാള സിനിമയിലെ പിന്നണി ഗായകരുടെ സംഘടനയായ സമമായിരുന്നു ലം ലം

കാലം കാവാലം എന്നു പേരിട്ട അനുസ്മരണചടങ്ങ് ഒരുക്കിയത്. കാവാലം രചിച്ച സിനിമ ഗാനങ്ങൾ ചേർത്ത പാട്ടരങ്ങും സോപാനത്തിന്‍റെ ഒറ്റയാൻ നാടകവും പരിപാടിക്ക് കൊഴുപ്പേകി.

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ തിയേറ്റർ ഗവേഷകസൗത്ത് കൊറിയയിലെ യംഗ് ബി ബിയോൺ  വേരുകൾ പൂക്കുമ്പോൾ എന്ന തന്‍റെ പഠന ഗ്രന്ഥം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ കാവാലം ശ്രീകുമാറിനു സമർപ്പിച്ചപ്പോൾ.
തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ തിയേറ്റർ ഗവേഷകസൗത്ത് കൊറിയയിലെ യംഗ് ബി ബിയോൺ വേരുകൾ പൂക്കുമ്പോൾ എന്ന തന്‍റെ പഠന ഗ്രന്ഥം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ കാവാലം ശ്രീകുമാറിനു സമർപ്പിച്ചപ്പോൾ.

തൃപ്പൂണിത്തുറയിലെ കഥകളി കലാകാരി രഞ്ജിനിയാണ് കാവാലത്തിന്‍റെ ഒറ്റയാൻ നാടകം ഗുരുനാഥന്‍റെസ്മൃതി ദിനത്തിൽ ലായം കൂത്തമ്പലത്തിൽ പുനരവതരിപ്പിക്കുന്ന വിവരം സൗത്ത് കൊറിയയിലുള്ള യംഗ് മി ബിയോണിനെ അറിയിച്ചതത്രെ. കാവാലത്തിന്‍റെ ശിഷ്യൻ ഗിരീഷ് സോപാനത്തിന്‍റെ

അഭിനയത്തികവിനെ യംഗ് മി ബിയോൺ പ്രത്യേകം പ്രശംസിക്കാനും മറന്നില്ല. കാവാലം ശിഷ്യരായ സോപാനത്തിലെ കലാകാരന്മാർ പാരമ്പര്യ താളവും സംഗീതവും കലയും കളരിആയോധനമുറകളും പരിശീലിച്ച് നാടക അരങ്ങിലെത്തുന്നത് വളരെ പ്രധാനപ്പെട്ട സംഗതിയായി അവർ പ്രത്യേകം വിലയിരുത്തുന്നു.

പാരമ്പര്യ കലകളുടെ പശ്ചാത്തലത്തിൽ പ്രചോദനമുൾക്കൊണ്ട് തനതുനാടകപ്രസ്ഥാനം ലോക നാടക വേദിക്കു സമ്മാനിച്ച കാവാലം നാടകങ്ങൾ ഭാരതീയ ആധുനിക നാടകവേദിയുടെ മകുടോ ദാഹരണമായാണ് നാടകവേദിയുടെ വേരുകൾ തേടിയുള്ള തന്‍റെ ഗവേഷണ ഗ്രന്ഥത്തിൽ യംഗ് മി ബിയോൺ എടുത്തു കാട്ടിയിട്ടുള്ളത്.

കൊറിയൻ ഗവേഷക യംഗ് മി ബിയോണിനേയും ഭർത്താവ് തിയേറ്റർ ഗവേഷകൻ ജയപ്രസാദിനെയും സോപാനം നാടകവേദി യോജകൻ കിച്ചു ആര്യാട്, വാദിത്രം രാമദാസ് സോപാനം, ഗിരീഷ് ചന്ദ്രൻ, ഡോ. സഞ്ജീവൻ അഴീക്കോട് എന്നിവർ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ സ്വീകരിച്ചപ്പോൾ.
കൊറിയൻ ഗവേഷക യംഗ് മി ബിയോണിനേയും ഭർത്താവ് തിയേറ്റർ ഗവേഷകൻ ജയപ്രസാദിനെയും സോപാനം നാടകവേദി യോജകൻ കിച്ചു ആര്യാട്, വാദിത്രം രാമദാസ് സോപാനം, ഗിരീഷ് ചന്ദ്രൻ, ഡോ. സഞ്ജീവൻ അഴീക്കോട് എന്നിവർ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ സ്വീകരിച്ചപ്പോൾ.

പാശ്ചാത്യ നാടകദർശനങ്ങളും പൗരസ്ത്യ നാടകങ്ങളും താരതമ്യം ചെയ്ത യംഗ് മി ബിയോൺ 20 വർഷത്തെ ഗവേഷണത്തിനു ശേഷം കൊറിയൻ ഭാഷയിൽ പഠനം പ്രസിദ്ധീകരിക്കുകയായിരുന്നു. വെൻ റൂട്സ് ബ്ലോസ്സം - വേരുകൾ പൂക്കുമ്പോൾ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കൊറിയൻ ഭാഷയിലെ ഗ്രന്ഥത്തിൽ ഭാസന്‍റെ സംസ്കൃത നാടകമായ ഊരുഭംഗം കാവാലം സംവിധാനം ചെയ്ത് അവതരിപ്പിച്ചതും കാവാലം തന്നെ രചന നിർവഹിച്ച തനതു നാടകമായ കലിവേഷവും പഠന വിധേയമാക്കി.

കാവാലത്തിന്‍റെ തനതുനാടകങ്ങളുടെ ശേഖരം സൗത്ത് കൊറിയൻ നാഷണൽ സർവകലാശാലയിലുണ്ട്. മാത്രമല്ല സോപാനം കൊറിയയിൽ നാടകാവതരണം നടത്തിയപ്പോൾ നേരിട്ട് കാണാനും കാവാലവുമായി സംസാരിക്കാനും യംഗ് ബി ബിയോണിന് അവസരം ലഭിച്ചിരുന്നുവത്രെ.

12 വയസുള്ള കുട്ടികൾക്കൊപ്പം സമ്പ്രദായപ്രകാരം 2000 കാലഘട്ടത്തിൽ തന്‍റെ 24ാം വയസ്സിൽ കേരള കലാമണ്ഡലത്തിൽ ചേർന്ന് അഞ്ചു വർഷത്തോളം കഥകളി പഠിച്ചിട്ടുമുണ്ട്.

ലായം കൂത്തമ്പലത്തിൽ തന്‍റെ പഠന ഗ്രന്ഥവുമായി തിയെറ്റർ ഗവേഷകസൗത്ത് കൊറിയയിലെ യംഗ് ബി ബിയോൺ.
ലായം കൂത്തമ്പലത്തിൽ തന്‍റെ പഠന ഗ്രന്ഥവുമായി തിയെറ്റർ ഗവേഷകസൗത്ത് കൊറിയയിലെ യംഗ് ബി ബിയോൺ.

പരേതനായ കലാമണ്ഡലം ഗോപാലകൃഷ്ണൻ ആശാനും ബാലസുബ്രഹ്മണ്യൻ ആശാനുമായിരുന്നു ചൊല്ലിയാട്ട ഗുരുക്കന്മാർ. ഇതോടൊപ്പം കലാമണ്ഡലത്തിനു പുറത്ത് പ്രൈവറ്റായി മോഹിനിയാട്ടവും പഠിച്ചു. മാർഗി സതി, മാർഗി ഉഷ എന്നിവരിൽ നിന്ന് കൂടിയാട്ടത്തെക്കുറിച്ചുള്ള അറിവും നേടി. കഥകളിയും കൂടിയാട്ടവും ചാക്യാർ കൂത്തും തെയ്യവും അതത് പരമ്പരാഗതതട്ടകത്തിൽ നിന്ന് കാണാനും യംഗ്മി ബിയോൺ സമയം കണ്ടെത്തി.

സൗത്ത് കൊറിയ ഗ്യാംഗ് സൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് തിയേറ്റർ ആന്‍റ് ഫിലിമിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയിരുന്നത്. പഠനത്തിനിടെ പരിചയപ്പെട്ട മലയാളി ഗവേഷകൻ ജീവിതത്തിനു കൂട്ടുമായി. കൊറിയയിലെ നാഷണൽ വാഴ്സിറ്റിയിൽ നിന്ന് എംഎഫ്എ നേടിയ

തിയേറ്റർ ഗവേഷകനും നടനും മണ്ണാർക്കാട് സ്വദേശിയുമായ ജയപ്രസാദാണ് ഭർത്താവ്. കൊറിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യ- കൊറിയ സാംസ്കാരിക വിനിമയ കേന്ദ്രമായ 'സ്വര ഇന്ത്യ'യുടെ ഡയറക്ടർമാരാണ് ഇരുവരും.

Trending

No stories found.

More Videos

No stories found.