''ഞാൻ എഴുതിയില്ലെങ്കിലും ലോകത്തിനൊന്നും നഷ്ടപ്പെടാനില്ല, പക്ഷേ...'' മെട്രൊ വാർത്ത ഫോട്ടൊഗ്രഫർക്ക് നന്ദി പറഞ്ഞ് കെ.ആർ. മീര

സെക്രട്ടേറിയറ്റിനു മുന്നിലെ ഡ്യൂട്ടിയുടെ ഇടവേളയിൽ പൊലീസ് ഉദ്യോഗസ്ഥ വായിക്കാനെടുത്തിരിക്കുന്ന പുസ്തകം 'എല്ലാവിധ പ്രണയവും' എന്ന കെ.ആർ. മീരയുടെ നോവലാണ്.
A police officer reads KR Meera's novel during duty break
''ഞാൻ എഴുതിയില്ലെങ്കിലും ലോകത്തിനൊന്നും നഷ്ടപ്പെടാനില്ല, പക്ഷേ...'' മെട്രൊ വാർത്ത ഫോട്ടൊഗ്രഫർക്ക് നന്ദി പറഞ്ഞ് കെ.ആർ. മീര
Updated on

മെട്രൊ വാർത്ത ചീഫ് ഫോട്ടൊഗ്രഫർ കെ.ബി. ജയചന്ദ്രന്‍റെ ചിത്രത്തിനു നന്ദി പറഞ്ഞ് പ്രശസ്ത സാഹിത്യകാരി കെ.ആർ. മീര. ക്യാപ്പിറ്റൽ ക്ലിക്ക് എന്ന പ്രതിദിന പംക്തിയിൽ 'തിരക്കൊഴിയും നേരത്ത്' എന്ന വിശേഷണത്തോടെ പ്രസിദ്ധീകരിച്ച ചിത്രം പങ്കുവച്ചാണ് മീരയുടെ കുറിപ്പ്.

സെക്രട്ടേറിയറ്റിനു മുന്നിലെ ഡ്യൂട്ടിയുടെ ഇടവേളയിൽ പൊലീസ് ഉദ്യോഗസ്ഥ വായിക്കാനെടുത്തിരിക്കുന്ന പുസ്തകം 'എല്ലാവിധ പ്രണയവും' എന്ന കെ.ആർ. മീരയുടെ നോവലാണ്.

മീരയുടെ കുറിപ്പിന്‍റെ പൂർണ രൂപം:

ആയിരക്കണക്കിന് എഴുത്തുകാരുള്ള ലോകത്ത് ഞാനും എഴുത്തുകാരിയായി തുടരുന്നതെന്തിനാണ് ? ഞാൻ എഴുതിയില്ലെങ്കിലും ലോകത്തിനു യാതൊന്നും നഷ്ടപ്പെടാനില്ല. എനിക്ക് പക്ഷേ ഈ അനുഭവത്തിന്റെ ആനന്ദം നഷ്ടപ്പെടുമായിരുന്നു.ഞാൻ എഴുത്തുകാരിയായത് ഈ വായനക്കാരിയുടെ ഹൃദയത്തിൽ ഒരു തുഷാരബിന്ദുവായി അലിഞ്ഞുചേരുവാനാണ്... ചിത്രത്തിനു നന്ദി, ശ്രീ കെ ബി ജയചന്ദ്രൻ.

ഞാൻ യാത്രയിലായതിനാൽ ഈ ചിത്രം കണ്ടത് കാര്യവട്ടത്തെ ഗവേഷണ വിദ്യാർത്ഥി ജീജ അയച്ചു തന്നപ്പോഴാണ്. ആശാവർക്കർമാരുടെ സമരപ്പന്തലിനു‌ മുൻപിൽനിന്നാണെന്നു‌ പ്രമുഖയായ അഭിഭാഷക ടി ബി മിനി‌ ചൂണ്ടിക്കാട്ടി. ആശാവർക്കർമാർക്ക് എന്റെ പൂർണ്ണ പിന്തുണ, അതു കോവിഡ് കാലം മുതൽ ഞാൻ പറഞ്ഞിട്ടുള്ളതാണ്. എല്ലാവിധ പ്രണയവും സ്നേഹവും, പ്രിയപ്പെട്ടവരേ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com