പ്രേമമത്രേ… നിനച്ചാൽ

Krishna Janmashtami
Krishna Janmashtami

#എൻ.കെ.ഷീല

കണ്ണാ!...യെന്ന

മുതിർന്ന , ഒറ്റ വിളിയിൽ

കുട്ടിക്കൂട്ടങ്ങളെല്ലാം

കളിവിട്ടോടിയണയുന്ന

വേർതിരിവില്ലായ്മയാണ്

കുട്ടിനാളിലെ കണ്ണൻ.

അവർ ഗ്രാമങ്ങളിൽ

അമ്പാടികളൊരുക്കി.

യൗവനാരംഭത്തിൽ

പ്രണയം പതഞ്ഞു നിറഞ്ഞിട്ടും

പരിസരം കാത്ത്

പ്രാണനിൽ നിന്നൊറ്റാതെ

പരിഭവങ്ങളിൽ തെളിയാൻ വിട്ടു -

പരാജയപ്പെട്ട നാൾ

അറ്റപ്രതീക്ഷയിലും കുറ്റമോരാതെ

വെറും കാത്തിരിപ്പായ്

രാധയെത്തി..

വിരഹത്തിൻ്റെ വൃന്ദാവനമൊരുക്കി.

എന്നിട്ടും

വാത്സല്യം നിറയുമ്പോൾ

പ്രണയം മൂക്കുമ്പോൾ

ഭക്തിയിൽ കുതിരുമ്പോൾ

പലതായിരുന്നിട്ടും

കണ്ണാ!എന്നു തന്നെ

നാവ് സാക്ഷ്യം പറയുന്നു.

കുന്നിക്കുരു വാരുന്ന

കുസൃതിയോടെ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com