പുസ്തകലോകം - ഗവേഷണഗ്രന്ഥാവലി ഭാഗം രണ്ട്: പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

ഗവേഷണപ്രബന്ധങ്ങളെ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ പുസ്തകരൂപത്തിൽ അടയാളപ്പെടുത്തുന്നു
Literary research papers invited
പുസ്തകലോകം - ഗവേഷണഗ്രന്ഥാവലി ഭാഗം രണ്ട്: പ്രബന്ധങ്ങൾ ക്ഷണിക്കുന്നുRepresentative image

മലയാളഗവേഷണം സവിശേഷമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ മലയാളഗവേഷണചരിത്രത്തിലെ നാഴികക്കല്ലുകൾ എന്നു വിശേഷിപ്പിക്കാവുന്നതും സവിശേഷ ശ്രദ്ധയാകർഷിക്കുന്നതുമായ ഗവേഷണപ്രബന്ധങ്ങളെ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ പുസ്തകരൂപത്തിൽ അടയാളപ്പെടുത്താൻ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായി മികച്ചതെന്നു കരുതപ്പെടുന്ന ഗവേഷണപ്രബന്ധങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള പഠനങ്ങൾ/ലേഖനങ്ങൾ ഗവേഷകരിൽനിന്നും അധ്യാപകരിൽനിന്നും ക്ഷണിക്കുന്നു.

(ഗവേഷണവിഷയത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും, രീതിശാസ്ത്രം, പ്രബന്ധഘടന, പ്രസ്തുത പ്രബന്ധത്തെ സവിശേഷമാക്കുന്ന മറ്റു ഘടകങ്ങൾ എന്നിവ മുൻനിർത്തിയാവണം വിശകലനം ചെയ്യേണ്ടത്)

തിരഞ്ഞെടുക്കപ്പെടുന്ന പഠനങ്ങൾ/ലേഖനങ്ങൾ ISBN നമ്പരോടുകൂടി ഗവേഷണഗ്രന്ഥാവലിയുടെ ഭാഗമായി, 'മലയാളഗവേഷണത്തിലെ നാഴികക്കല്ലുകൾ' എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.

പൂർണ്ണരൂപത്തിലുള്ള 'പഠനങ്ങൾ/ ലേഖനങ്ങൾ അയക്കേണ്ട മെയിൽവിലാസം: drashok@temu.ac.in

അയക്കേണ്ട അവസാന തീയതി: 2024 ഓഗസ്റ്റ് 20

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ. അശോക് ഡിക്രൂസ് (9447060757)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com