ആത്മായനങ്ങളുടെ ഖസാക്ക് അവാർഡിനു കൃതികൾ ക്ഷണിച്ചു

എം.കെ. ഹരികുമാറിന്‍റെ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അവാർഡിന് കൃതികൾ ക്ഷണിച്ചു
എം.കെ. ഹരികുമാറിന്‍റെ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അവാർഡിന് കൃതികൾ ക്ഷണിച്ചു

ആത്മായനങ്ങളുടെ ഖസാക്ക് അവാർഡിനു കൃതികൾ ക്ഷണിച്ചു.

Updated on

കൂത്താട്ടുകുളം: എം.കെ. ഹരികുമാറിന്‍റെ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അവാർഡിന് കൃതികൾ ക്ഷണിച്ചു. 2020 മുതൽ 2025 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കഥ, കവിത, നോവൽ, സാഹിത്യവിമർശനം എന്നീ ശാഖകളിൽപ്പെട്ട കൃതികളാണ് അയയ്ക്കേണ്ടത്.

വിദഗ്ധസമിതി കൃതികൾ പരിശോധിച്ച് അവാർഡ് നിശ്ചയിക്കും. ഒ.വി. വിജയന്‍റെ 'ഖസാക്കിന്‍റെ ഇതിഹാസ'ത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ വിമർശന കൃതിയാണ് എം.കെ. ഹരികുമാറിന്‍റെ 'ആത്മായനങ്ങളുടെ ഖസാക്ക്' (1984). ഒരു മലയാള നോവലിനെ മാത്രം അധികരിച്ച് രചിക്കപ്പെട്ട ആദ്യകൃതിയും ഇതാണ്. വിമർശനത്തെ പാണ്ഡിത്യജന്യമായ യുക്തിപ്രബന്ധങ്ങളിൽ നിന്നും ഗവേഷണത്തിൽ നിന്നും മോചിപ്പിച്ച് കവിതയോടും കലയോടും അടുപ്പിച്ച ആദ്യ വിമർശനകൃതിയാണിത്. ഈ പ്രാധാന്യം കണക്കിലെടുത്താണ് കൂത്താട്ടുകുളത്ത് സർഗാത്മക വിചാരവേദി 'ആത്മായനങ്ങളുടെ ഖസാക്കി'ന്‍റെ പേരിൽ 1995 മുതൽ അവാർഡ് ഏർപ്പെടുത്തിയത്.

ഇതിനോടകം എഴുപതിലേറെ പേർക്ക് ഈ അവാർഡ് സമ്മാനിച്ചിട്ടുണ്ട്. പ്രശംസാപത്രവും പെയിന്‍റിങ്ങും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. 2026 ജനുവരി 15നകം പുസ്തകത്തിന്‍റെ ഒരു കോപ്പി എം.കെ. ഹരികുമാർ, മേട്ടുംപുറത്ത്, കൂത്താട്ടുകുളം പിഒ, എറണാകുളം ജില്ല, 686662, ഫോൺ 9995312097 എന്ന വിലാസത്തിൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയയ്ക്കണ്ടതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com