മാധവിക്കുട്ടിയും സിൽവിയ പ്ലാത്തും: പുരുഷാധിപത്യത്തിനെതിരായ എഴുത്തുകൾ

ജീവിതത്തെ മാധവിക്കുട്ടി ആഘോഷമാക്കിയപ്പോൾ സിൽവിയ പ്ലാത്ത് സങ്കടങ്ങളുടെയും രോഗാതുരതയുടെയും ചൂടിൽ ഉരുകി
മാധവിക്കുട്ടിയും സിൽവിയ പ്ലാത്തും: പുരുഷാധിപത്യത്തിനെതിരായ എഴുത്തുകൾ | Madhavikkutty and Sylvia Plath

അക്ഷര നിർഝരിയിൽ പ്രശാന്തി പറമ്പത്ത് സംസാരിക്കുന്നു.

Updated on

വടകര: രണ്ട് ഭൂഖണ്ഡങ്ങളിൽ ജീവിച്ച മാധവിക്കുട്ടിയും സിൽവിയ പ്ലാത്തും രചനകൾ കൊണ്ടും ജീവിതം കൊണ്ടും ഒരേ സമയം സാജാത്യവും വൈജാത്യവും പുലർത്തിയിരുന്നുവെന്ന് പ്രശാന്തി പറമ്പത്ത്.

വടകര കളിക്കളത്തിൽ നടത്തിയ പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷരനിർഝരിയിൽ 'മാധവിക്കുട്ടിയും സിൽവിയ പ്ലാത്തും - സമാനഹൃദയരിലെ അന്തർധാരകൾ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രശാന്തി.

പുരുഷാധിപത്യത്തിനെതിരായ എഴുത്ത് ഇരുവർക്കും ആശ്വാസത്തിന്‍റെ കുളിർനീരും സ്വാതന്ത്യത്തിന്‍റെ സ്വച്ഛവായുവും നൽകി.

ജീവിതത്തെ മാധവിക്കുട്ടി ആഘോഷമാക്കിയപ്പോൾ സിൽവിയ പ്ലാത്ത് സങ്കടങ്ങളുടെയും രോഗാതുരതയുടെയും ചൂടിൽ ഉരുകി എന്നും പ്രശാന്തി പറഞ്ഞു.

കെ. വിജയൻ പണിക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. എം. മുരളീധരൻ, ടി. ദാമോദരൻ, പ്രേമൻ മേലടി, പി.എസ്. മനോജ്, കെ.പി. സുനിൽകുമാർ, വി.ടി. സദാനന്ദൻ എന്നിവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com