കവിത | മഴ

എനിക്കറിയാം, ഞാൻ തകരുന്നിടങ്ങളിലെല്ലാം നീ തകർത്തു പെയ്യുമെന്ന്... | അനൂപ് ഷാ കല്ലയ്യം എഴുതിയ കവിത
കവിത | മഴ
കവിത | മഴAI wing | Metro Vaartha
Published on

അനൂപ് ഷാ കല്ലയ്യം

ഞാൻ ജട പിടിച്ചു നടന്ന കാലമില്ലേ?

അന്ന് വരവ് നോക്കാതെ നീ മിണ്ടി

മഴ

കുറുകേ ചാറി,

ചുരുളഴിഞ്ഞു മിഴിച്ചു നിന്നപ്പോ

കൈവിടാതെ നീ മുറുകേ പിടിച്ചു

മഴ

നെറുകിൽ പെയ്തു,

നൂറ്റിക്കോലോളം പൊക്കത്തിൽ

നടുവേ ഒടിഞ്ഞ് നിൽക്കുമ്പോ

തോളത്ത് ചാരി വെച്ച്

നീ

പെരുമഴയായി;

എനിക്കറിയാം,

ഞാൻ തകരുന്നിടങ്ങളിലെല്ലാം

നീ

തകർത്തു പെയ്യുമെന്ന്

മഴ

എന്നെ

തിരിച്ചുകൊണ്ടുവരുമെന്ന്…

അനൂപ് ഷാ കല്ലയ്യം

ഫോൺ: 7510897742

(എം.ഫിൽ പൊളിറ്റിക്കൽ സയൻസ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം)

logo
Metro Vaartha
www.metrovaartha.com