കവിത | പരസ്പരംവര: സുഭാഷ് കല്ലൂർ
ജയകുമാർ ചെങ്ങമനാട്
നല്ല തണുപ്പ്
സിമിന്‍റിൻ തറ
കൂത്താടിക്കൊതുകിന്‍റെ
രാഗസങ്കീർത്തനം.
ചോര
ചുകചുവപ്പ്
നോവുന്ന ജീവന്‍റെ
നേര് സമരോത്സുകം.
വാക്കിലും
തീരാതെ നമ്മൾ
അറിയാത്ത
ചുംബനത്തീയിന്‍റെ
ചൂട്ടു കത്തിക്കുന്നു.
ഒറ്റയാൾ
വിപ്ലവം നമ്മൾ
പരസ്പരം
ഒറ്റിക്കൊടുക്കാത്ത
നേരിന്‍റെ നാമ്പുകൾ
ചത്തുപോകീടിലും
പിന്നെയും
ചീയുന്ന
നഷ്ടബോധങ്ങളിൽ
നമ്മൾ
പരസ്പരം....