ദുബായ് പോയറ്റിക് ഹാര്‍ട്ട് കാവ്യസമ്മേളനം: ഏറ്റവും പ്രായം കുറഞ്ഞ കവയത്രിയായി മലയാളി വിദ്യാര്‍ഥിനി

വിവിധ രാജ്യക്കാരായ 11 കവികള്‍ക്കൊപ്പമാണ് 16 കാരിയായ തഹാനിയും തന്‍റെ കവിതകള്‍ അവതരിപ്പിച്ചത്
Tahaani Hashir
തഹാനി ഹാഷിർ
Updated on

ദുബായ്: പതിനാലാമത് 'പോയിറ്റിക്ക് ഹാര്‍ട്ട്' കാവ്യ സമ്മേളനത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കവയത്രിയെന്ന ബഹുമതി നേടി മലയാളി വിദ്യാര്‍ഥിനി തഹാനി ഹാഷിര്‍.

ദുബായ് എമിറേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സില്‍ നടന്ന കാവ്യ സമ്മേളനത്തില്‍ വിവിധ രാജ്യക്കാരായ 11 കവികള്‍ക്കൊപ്പമാണ് 16 കാരിയായ തഹാനിയും തന്റെ കവിതകള്‍ അവതരിപ്പിച്ചത്. കാവ്യസമ്മേളനത്തില്‍ ഇതുവരെ പങ്കെടുത്തതില്‍ ഏറ്റവും പ്രായം കുറഞ്ഞ കവയത്രിയാണ് തഹാനി ഹാഷിര്‍.

ദുബായ് നോളജ് വില്ലേജ്, ദുബായ് ഇന്‍റർനാഷണല്‍ അക്കാദമിക് സിറ്റി എന്നിവയുടെ സഹകരണത്തോടെ സോക്ക ഗക്കായ് ഇന്റര്‍നാഷണല്‍ ഗള്‍ഫ് (എസ്‌ജിഐ ഗള്‍ഫ്) ആണ് പോയറ്റിക് ഹാര്‍ട്ട് സംഘടിപ്പിക്കുന്നത്. 2012 മുതല്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന പോയറ്റിക് ഹാര്‍ട്ടില്‍ ഇതുവരെ 90 കവികളാണ് പങ്കെടുത്തിട്ടുള്ളത്.

ചെറുപ്രായത്തില്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ തഹാനി ഇതിനോടകം മൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ല്‍ പത്താം വയസ്സിലായിരുന്നു തഹാനിയുടെ ആദ്യപുസ്തകം പുറത്തിറങ്ങിയത്.

യുഎഇയിലെ മാധ്യമപ്രവർത്തകയായ തൻസിയുടെയും ഹാഷിറിന്റെയും മകളായ കൊല്ലം സ്വദേശിനി തഹാനി ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com