മെട്രൊ വാർത്ത ലേഖകൻ ഏബിൾ സി. അലക്സിന് മാധ്യമ പുരസ്‌കാരം

കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിനാണ് ഏബിൾ.സി. അലക്സ് അർഹനായത്
Media award for Metrovaartha News Correspondent Able.C. Alex
മെട്രൊ വാർത്ത ലേഖകൻ ഏബിൾ സി. അലക്സിന് മാധ്യമ പുരസ്‌കാരം
Updated on

കോഴിക്കോട്: കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് മെട്രൊ വാർത്ത ദിനപത്രത്തിന്‍റെ ലേഖകനും, എറണാകുളം കോതമംഗലം മാർ അത്തനേഷ്യസ് കോളെജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സ്‌ അർഹനായി.

ഈ മാസം 13ന് ഞായറാഴ്ച സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്‍റെ കോഴിക്കോട് കൈരളി - ശ്രീ തീയേറ്റർ സമുച്ചയത്തിലെ 'വേദി ഓഡിറ്റോറിയത്തിൽ' നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി.എ. മുഹമ്മദ്‌ റിയാസ്, എ.കെ. ശശീന്ദ്രൻ, മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം.കെ. രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് കവിത ഗ്രൂപ്പ്‌ ദേശീയ പ്രസിഡന്‍റും, പ്രശസ്ത നോവലിസ്റ്റും, കലാ -സാംസ്‌കാരിക പ്രവർത്തകയുമായ ബദരി പുനലൂർ പറഞ്ഞു. കോതമംഗലം മാലിപ്പാറ സ്വദേശിയാണ് ഏബിൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com