Multilingual poetry in UAE അക്ഷരക്കൂട്ടം രജത ജൂബിലി: 23 കവികളുമായി ബഹുഭാഷാ കവിയരങ്ങ്
അക്ഷരക്കൂട്ടം രജത ജൂബിലി: 23 കവികളുമായി ബഹുഭാഷാ കവിയരങ്ങ്

അക്ഷരക്കൂട്ടം രജത ജൂബിലി: 23 കവികളുമായി ബഹുഭാഷാ കവിയരങ്ങ്

ബഹുഭാഷാ കവിയരങ്ങിൽ മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 23 കവികൾ പങ്കെടുത്തു
Published on

ദുബായ്: യുഎഇയിലെ സാഹിത്യ, സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായ് റിവാഖ് ഔഷ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ബഹുഭാഷാ കവിയരങ്ങിൽ മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 23 കവികൾ പങ്കെടുത്തു.

ഇമാറാത്തി കവികളായ മഹമൂദ് നൂർ, ഹുമൈദ് അൽ ദർഈ, സുഡാനി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഡോ. അഹമ്മദ് എൽഹാഗ്, ഹിന്ദി കവയിത്രികളായ ഡോ. ആരതി ലോകേഷ്, ടീന റാത്തോർ, പാക്കിസ്ഥാനി ഉർദു കവി സുൽത്താൻ നഖ്വി, പഞ്ചാബി കവയിത്രി വന്ദന ശർമ, തമിഴ് ഭാഷാ പ്രതിനിധികളായ സാനിയോ ഡാഫ്നി, ശ്രീദേവി വിജയകുമാർ, റോട്രിക്സ് തീസ്മാസ്, ഇംഗ്ലീഷിൽ കവിതയെഴുതുന്ന വിദ്യാർഥിനികളായ അനൂജ നായർ, തഹാനി ഹാഷിർ, ആർഷ സുവിത് ലാൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

മലയാളത്തിൽ നിന്ന് കമറുദ്ദീൻ ആമയം, അനൂപ് ചന്ദ്രൻ, രാജേഷ് ചിത്തിര, ബഷീർ മുളിവയൽ, ഹാരിസ് യൂനുസ്, എം.ഒ. രഘുനാഥ്, അനീഷ പി., റസീന കെ.പി., രാജേശ്വരി പുതുശ്ശേരി, ജാസ്മിൻ അമ്പലത്തിലകത്ത് എന്നിവരാണ് പങ്കെടുത്തത്.

ഖലീജ് ടൈംസ് ഹാപ്പിനെസ് എഡിറ്റർ നസ്രീൻ അബ്ദുല്ല അവതാരകയായ പരിപാടിയിൽ, കവിതകളുടെ തത്സമയ ഇംഗ്ലീഷ് പരിഭാഷയും ഉണ്ടായിരുന്നു. ഇസ്മയിൽ മേലടി, ഇ.കെ. ദിനേശൻ, എം.സി. നവാസ്, അബുല്ലൈസ് എടപ്പാൾ, ഹമീദ് ചങ്ങരംകുളം, ഒ.സി. സുജിത്, സജ്‌ന അബ്ദുള്ള, പ്രീതി രഞ്ജിത് നേതൃത്വം നൽകി.

logo
Metro Vaartha
www.metrovaartha.com