ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് ഫെബ്രുവരി 13 മുതൽ

പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാള സാഹിത്യ സാംസ്‌കാരികോത്സവമാണ് ഓർമ ലിറ്ററേച്ചർ ഫെസ്റ്റ്
OLF 2026 Dubai

ഫെബ്രുവരി 13 മുതൽ 15 വരെ ദുബായിൽ.

Updated on

ദുബായ്: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാള സാഹിത്യ സാംസ്‌കാരികോത്സവം ഓർമ ലിറ്ററേച്ചർ ഫെസ്റ്റിന്‍റെ മൂന്നാം പതിപ്പ് -ഒഎൽഎഫ്- ഫെബ്രുവരി 13, 14, 15 തീയതികളിൽ ദുബായ് ഹാംപ്ടൺ ഇന്‍റർനാഷണൽ സ്‌കൂളിൽ നടത്തും.

കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ദുബായിലെ പ്രധാന സാംസ്കാരിക സംഘടനയായ ഓർമ സംഘടിപ്പിക്കുന്ന 'ഓർമ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026', ൽ പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ, കവിയും എഴുത്തുകാരനുമായ പി.എൻ. ഗോപീകൃഷ്ണൻ, കവി മ്യൂസ് മേരി ജോർജ്, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ എന്നിവർ ഇത്തവണ മുഖ്യാതിഥികളായെത്തും.

OLF 2026 Dubai

യുഎഇയിൽ നിന്നുള്ള പ്രവാസി മലയാളി എഴുത്തുകാരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും വിവിധ സെഷനുകളിൽ സജീവമായി പങ്കെടുക്കും.

13 ന് രാത്രി 9 മണിക്ക് മുൻ മന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. സമകാലിക വിഷയങ്ങൾ, സാഹിത്യ ചർച്ചകൾ, സാംസ്‌കാരിക സംവാദങ്ങൾ, പുസ്തക പ്രദർശനം എന്നിവ ഉൾപ്പെടുന്ന പരിപാടിയിൽ

രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +971 50 820 8329 എന്ന നമ്പറിൽ ബന്ധപ്പെടണം.

logo
Metro Vaartha
www.metrovaartha.com