

വില്യം ഷേക്സ്പിയർ
file photo
വില്യം ഷേക്സ്പിയർ യഥാർഥത്തിൽ ഒരു കറുത്ത ജൂതസ്ത്രീയായിരുന്നു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെമിനിസ്റ്റ് ചരിത്രകാരിയും എൽഎസ് ഇ ബിരുദധാരിയുമായ ഐറിൻ കോസ് ലെറ്റ്. അവരുടെ 'ദി റിയൽ ഷേക്സ്പിയർ' എന്ന പുസ്തകത്തിലെ ചരിത്ര കഥാപാത്രമായ എമിലിയ ബസാനോയാണ് യഥാർത്ഥ നാടകകൃത്ത് എന്നാണ് ഐറിന്‍റെ വാദം.
ട്യൂഡർ കോടതിയുമായി ബന്ധമുള്ള ഒരു കവിയായിരുന്നു എമിലിയ ബസാനോ. അവരാണ് 'ഷേക്സ്പിയർ' എന്ന തൂലികാനാമം ഉപയോഗിച്ച് ഷേക്സ്പിയർ നാടകങ്ങളുടെ കാനോൻ എഴുതിയതെന്ന് ഐറിൻ തന്‍റെ പുസ്തകത്തിൽ വാദിക്കുന്നു. എന്നാൽ എമിലിയയുടെ കൃതികൾ സ്ട്രാറ്റ്ഫോർഡ്-ഓൺ-അവോണിൽ നിന്നുള്ള ഒരു വിദ്യാഭ്യാസമില്ലാത്ത കൈയേറ്റക്കാരനായ വില്യം ഷേക്സ്പിയർ മോഷ്ടിച്ചു എന്നാണ് ഐറിൻ പുസ്തത്തിൽ പറയുന്നത്.
'ദി റിയൽ ഷേക്സ്പിയർ' രചയിതാവ്
ഐറിൻ കോസ്‌ലെറ്റ്
file photo
കറുത്ത വർഗക്കാരിയായ വനിതാ നാടകകൃത്തായ ബസാനോയുടെ പേരിൽ ഈ മഹത്തായ കൃതികൾ അറിയപ്പെടുന്നതിനെക്കാൾ വെള്ളക്കാരനായ പ്രതിഭ എന്ന ആശയത്തിലൂന്നിയാണ് വില്യം ഷേക്സ്പിയർ എന്ന വിദ്യാഭ്യാസമില്ലാത്ത കുടിയേറ്റക്കാരനിലൂടെ ഈ കൃതികൾ മോഷ്ടിക്കപ്പെട്ടപ്പോൾ വെള്ളക്കാരായ ജനങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചത് എന്നാണ് ഐറിന്‍റെ കണ്ടെത്തൽ.
ഐറിൻ വിശദീകരിക്കുന്ന കറുത്ത വർഗക്കാരിയായ ഈ പ്രതിഭാധനയായ എഴുത്തുകാരി ഹെന്‍റികാരിയുടെയും ഒന്നാം ബാരൺ ഹൻഡ്സണിന്‍റെയും എലിസബത്ത് ഒന്നാമന്‍റെയും ലോർഡ് ചേംബർലെയ്നിന്‍റെയും ഷേക്സ് പിയറിന്‍റെ പ്രശസ്തിയാർജ്ജിച്ച നാടക സംഘമായ ലോർഡ് ചേംബർലെയ്ൻസ് മെൻ എന്ന നാടക സംഘത്തിന്‍റെയും രക്ഷാധികാരിയായിരുന്നു എന്നും പുസ്തകരചയിതാവ് എടുത്തു കാട്ടുന്നുണ്ട്.
ഛായാചിത്രങ്ങളിൽ ഇളം നിറമുള്ള സ്ത്രീയായി ബസാനോയെ കാണിക്കുന്നുണ്ടെന്ന് മിസ് കോസ് ലെറ്റിന്‍റെ പുസ്തകം അംഗീകരിക്കുന്നു
social media
ഷേക്സ്പിയർ സോണറ്റുകളിൽ പരാമർശിച്ചിരിക്കുന്ന "ഡാർക്ക് ലേഡി' എമിലിയ തന്നെക്കുറിച്ചു തന്നെ എഴുതിയതാവാമെന്നും ചില എഴുത്തുകാർ വിശ്വസിക്കുന്നുണ്ട്.
ഷേക്സ്പിയറിന്‍റെ ജീവിതകാലത്ത് അദ്ദേഹത്തിന്‍റെ രചയിതാവ് പട്ടം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ എതിരാളിയായ ബെൻ ജോൺസൺ അദ്ദേഹത്തെ എക്കാലത്തേയ്ക്കുമുള്ള പ്രതിഭ എന്നാണ് വാഴ്ത്തിയത്. എന്നാൽ ഷേക്സ്പിയറിന്‍റെ ഗണ്യമായ കൃതികൾക്ക് ഉത്തരവാദികളിൽ സഹ നാടകകൃത്ത് ക്രിസ്റ്റഫർ മാർലോ ഉൾപ്പെട്ടിരിക്കാം എന്നും വാദങ്ങളുണ്ട്.
വാർവിക്ഷയറിൽ നിന്നുള്ള ഒരു സാധാരണക്കാരനായ മനുഷ്യൻ എങ്ങനെ ഒരു സാഹിത്യ പ്രതിഭയായി ഉയർന്നു എന്നത് ചിലരെ ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ചു. മിസിസ് കോസ് ലെറ്റിന്‍റെ പുസ്തകവും ഇതു പരാമർശിക്കുന്നു. അവർ ഇങ്ങനെ എഴുതുന്നു:
"അർധ നിരക്ഷരനായ പണമിടപാടുകാരൻ, സ്ട്രാറ്റ്ഫോർഡ് കാരനായ മനുഷ്യൻ ഇത്രയും വലിയ പാണ്ഡിത്യം എങ്ങനെ നേടി എന്നത് ചരിത്രകാരന്മാർക്ക് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.'
ഷേക്സ്പിയറിൽ നിന്നു വ്യത്യസ്തമായി ഐറിൻ കോസ് ലെറ്റ് അവകാശപ്പെടുന്നത് ബസാനോ ഒരു ജൂത കുടുംബാംഗം എന്ന നിലയിൽ തന്‍റെ വൈവിധ്യമാർന്ന സ്വത്വത്തിൽ നിന്നും വെനീസുമായി കുടുംബ ബന്ധമുള്ള വടക്കേ ആഫ്രിക്കൻ മൂർ വംശജയായ ഒരു വ്യക്തിയിൽ നിന്നും ആവശ്യമായ പാണ്ഡിത്യം നേടിയിരുന്നു എന്നാണ്.
'ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിന് ബഹു-സാംസ്കാരിക സ്വത്വമുള്ള ഒരു അമ്മയുണ്ട്' എന്നും ബസാനോ 'ഒരു നാഗരികതയുടെ അമ്മ' ആയിരുന്നുവെന്നും പുസ്തക രചയിതാവ് പറയുന്നു.
ഛായാചിത്രങ്ങളിൽ ഇളം നിറമുള്ള സ്ത്രീയായി ബസാനോയെ കാണിക്കുന്നുണ്ടെന്ന് മിസ് കോസ് ലെറ്റിന്‍റെ പുസ്തകം അംഗീകരിക്കുന്നുണ്ടെങ്കിലും, സൗന്ദര്യ മാനദണ്ഡങ്ങൾക്കനുസൃതമായി അവരുടെ ചർമ്മം മനഃപൂർവം വെളുപ്പിച്ചിരിക്കാമെന്ന് അത് വാദിക്കുന്നു.
'ഷേക്സ്പിയർ ഒരു നിറമുള്ള സ്ത്രീയായിരുന്നുവെങ്കിൽ, ഇത് സമൂഹത്തിലെ സമാധാനത്തിന്‍റെയും നീതിയുടെയും പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കും.'
'ചരിത്രത്തിൽ സ്ത്രീകൾക്ക് ഒരു നിർണായക പങ്കും നാഗരിക സ്വാധീനവും ഉണ്ടായിരുന്നെങ്കിലും, അവരെ നിശബ്ദരാക്കുകയും, താഴ്ത്തിക്കെട്ടുകയും, പ്രബലമായ ആഖ്യാനത്തിൽ നിന്ന് മായ്ച്ചുകളയുകയും ചെയ്താലോ?' എന്നും ഐറിൻ ആശങ്കപ്പെടുന്നു.