'ഒരിക്കൽ' സൂക്ഷ്മ വിചാരങ്ങളുടെ സുന്ദര ആവിഷ്കാരം: ഇ.വി. ലിജീഷ്

സാമൂഹിക വികസനത്തിനെന്നതുപോലെ മനഃസംസ്കരണത്തിനും സാഹിത്യകൃതികൾ പങ്ക് വഹിച്ചിട്ടുണ്ട്
Orikkal N Mohanan

അക്ഷരനിർഝരിയിൽ ഇ.വി. ലിജീഷ് സംസാരിക്കുന്നു.

Updated on

വടകര: എൻ. മോഹനന്‍റെ ഒരിക്കൽ എന്ന നോവൽ സൂക്ഷ്മമായ വിചാരവികാരങ്ങളുടെ ലളിതസുന്ദരമായ ആവിഷ്കാരമാണെന്ന് എഴുത്തുകാരൻ അഡ്വ. ഇ.വി. ലിജീഷ്. വടകര കളിക്കളത്തിൽ നടത്തിയ പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷരനിർഝരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക വികസനത്തിനെന്നതുപോലെ മനഃസംസ്കരണത്തിനും സാഹിത്യകൃതികൾ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടി.കെ. വിജയരാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. വിജയൻ പണിക്കർ, ഡോ. എം. മുരളീധരൻ, തയ്യുള്ളതിൽ രാജൻ, സി.പി. ചന്ദ്രൻ, ടി.ജി. മയ്യണ്ണൂർ, പി.എസ്. ബിന്ദുമോൾ, ടി. പ്രമോദ്, കെ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com