പ്രശാന്ത് നാരായണൻ-സതീഷ് ബാബു പയ്യന്നൂർ അനുസ്മരണം തിങ്കളാഴ്ച

സതീഷ് ബാബു പയ്യന്നൂർ സംസ്ഥാന ചെറുകഥാപുരസ്കാരങ്ങളും സമ്മാനിക്കും.
Prashanth Narayanan-Sathish Babu Payyannur memorial on Monday

പ്രശാന്ത് നാരായണൻ-സതീഷ് ബാബു പയ്യന്നൂർ അനുസ്മരണം തിങ്കളാഴ്ച

Updated on

തിരുവനന്തപുരം: പ്രശാന്ത് നാരായണൻ-സതീഷ് ബാബു പയ്യന്നൂർ അനുസ്മരണം തിങ്കളാഴ്ച സംഘടിപ്പിക്കും. ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയും സാഹിത്യകാരനുമായ സതീഷ് ബാബു പയ്യന്നൂരിനെ‍യും നാടകത്തിന്‍റെയും ആട്ടക്കഥയുടെയും സർഗമേഖലകളിൽ അടയാളപ്പെടുത്തപ്പെട്ട പ്രശാന്ത് നാരായണനെയും അനുസ്മരിക്കുന്ന പരിപാടി വേണു ഐഎഎസ് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ സതീഷ് ബാബു പയ്യന്നൂർ സംസ്ഥാന ചെറുകഥാപുരസ്കാരങ്ങളും സമ്മാനിക്കും. പ്രമോദ് പയ്യന്നൂർ അധ്യക്ഷനാകും.

പ്രഭാവർമ, ജോർജ് ഓണക്കൂർ, സൂര്യ കൃഷ്ണമൂർത്തി, രാജശ്രീ വാര്യർ, കെ.എസ്. പ്രദീപ്, രഘൂത്തമൻ, സി. അനൂപ്, കെ.ആർ. അജയൻ എന്ന‌ിവർ ഓർമപ്രഭാഷണം നടത്തും. കലിഗ്രഫർ നാരായണ ഭട്ടതിരി, ചലച്ചിത്രനിരൂപകൻ എം.എഫ്. തോമസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഡോ. സന്ധ്യ എസ്. നായർ സ്വാഗതവും കല സാവിത്രി നന്ദിയും പറയും. അനുസ്മരണ പരിപാടിയുടെ ഭാഗമായി ‘പൂതനാമോക്ഷം’കഥകളിയും ‘ദ്രൗപദി’ക്യാമ്പസ് തിയറ്റർ അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com