
പ്രവാസി ബുക്സിന്‍റെ പുസ്തക ചർച്ചയും ബഷീർ അനുസ്മരണവും ജൂലൈ 6 ന്
ഷാർജ: പ്രവാസി ബുക്സിന്‍റെ അഞ്ചാമത് പുസ്തക ചർച്ചയും ബഷീർ അനുസ്മരണവും ജൂലൈ 6 ന് ഷാർജ മുവൈല അൽ സഹ്റ ചിൽഡ്രൻസ് സ്കിൽ ഡവലപ്മെന്‍റ് സെന്‍ററിൽ നടത്തും. വൈകുന്നേരം നാല് മുതൽ ഏഴ് വരെയാണ് പരിപാടി.
റസീന ഹൈദർ രചിച്ച 'ഖാൻ യൂനിലെ ചെമ്പോത്ത്'( നോവൽ), ഹാരിസ് യൂനുസിന്‍റെ കവിതാ സമാഹാരമായ വെയിൽവേ സ്റ്റേഷൻ എന്നീ പുസ്തകങ്ങളാണ് ചർച്ച ചെയ്യുന്നത്
യു എ ഇ യിലെ പ്രമുഖ കവി കമറുദ്ദിൻ ആമയം ഉദ്‌ഘാടനം ചെയ്യും.അജിത് കണ്ടല്ലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രവീൺ പാലക്കീൽ മോഡറേറ്ററാവും.