മിമിക്രിയും അമ്പിളി അമ്മാവനും

അ​ക്കാ​ല​ത്ത് പ​ല മി​മി​ക്രി​ക്കാ​രും ത​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി കാ​ഴ്ച്ച​വ​ച്ചി​രു​ന്ന​ത് തു​മ്പ​യി​ലെ സാ​ങ്ക​ൽ​പ്പി​ക റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​മാ​യി​രുന്നു
മിമിക്രിയും അമ്പിളി അമ്മാവനും
സുഭാഷ് കല്ലൂർ
Updated on

ക്വാറന്‍റൈൻ | കെ.ആർ. പ്രമോദ്

മി​മി​ക്രി എ​ന്ന ക​ലാ​രൂ​പം പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ കാ​ലം.

അ​ത് എ​ഴു​പ​തു​ക്ക​ളു​ടെ അ​വ​സാ​ന​മാ​ണെ​ന്നു തോ​ന്നു​ന്നു. നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ളി​ലും ക്ല​ബ്‌ വാ​ർ​ഷി​ക​ങ്ങ​ളി​ലും അ​വാ​ർ​ഡ് ദാ​ന​ച്ച​ട​ങ്ങു​ക​ളി​ലും മി​മി​ക്രി അ​നി​വാ​ര്യ​ക്രി​യ​യാ​യി മാ​റി.

അ​ക്കാ​ല​ത്ത് പ​ല മി​മി​ക്രി​ക്കാ​രും ത​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി കാ​ഴ്ച്ച​വ​ച്ചി​രു​ന്ന​ത് തു​മ്പ​യി​ലെ സാ​ങ്ക​ൽ​പ്പി​ക റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​മാ​യി​രു​ന്നു.

'വ​ൺ, ടൂ, ​ത്രീ......' എ​ന്നു പ​റ​യു​മ്പോ​ഴേ​ക്കും ആ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചു​യ​രു​ന്ന റോ​ക്ക​റ്റ് അ​തി​വേ​ഗം പോ​ക്ക​റ്റു താ​ഴോ​ട്ടു വ​രു​ന്ന രം​ഗ​മാ​ണ് ഈ ​പ​ഹ​യ​ന്മാ​ർ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തു കാ​ണു​മ്പോ​ൾ സ​ദ​സ് ചി​രി​ച്ചു മ​ണ്ണ് ക​പ്പി ത​ള​ർ​ന്നു വീ​ഴു​ക​യാ​ണ് പ​തി​വ്.

ഒ​രു റോ​ക്ക​റ്റ് വി​ക്ഷേ​പി​ക്കാ​ൻ ത​ക്ക കോ​പ്പൊ​ന്നും ന​മ്മ​ൾ​ക്ക് ഒ​രി​ക്ക​ലും ഉ​ണ്ടാ​കി​ല്ല എ​ന്നാ​യി​രു​ന്നു ന​മ്മു​ടെ ആ​ത്മ വി​ശ്വാ​സം. സ്വ​രാ​ജ്യ​ത്തെ നാ​നാ​വി​ധ​ങ്ങ​ളി​ലും ഇ​ക​ഴ്ത്തി കാ​ട്ടു​ന്ന​ത് അ​ന്നും ഇ​ന്നും ഒ​രു അ​ഹ​ങ്കാ​ര​വും സു​ഖ​വും ല​ക്ഷ്യ​വും ആ​ണ​ല്ലോ.

ഈ ​അ​സു​ഖം ഭേ​ദ​മാ​കി​ല്ല.

ന​വോ​ത്ഥാ​ന കേ​ര​ള​വും 'ഫാ​സി​സ്റ്റ്' ഭാ​ര​ത​വും ത​മ്മി​ലു​ള്ള വ​ടം​വ​ലി - ഈ​ഗോ ക്ലാ​ഷ് - അ​ങ്ങ​നെ അ​ഭം​ഗു​രം തു​ട​ര​ട്ടെ! കൃ​ത്യ​മാ​യ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ഇ​രു​കൂ​ട്ട​രും

സാ​റ്റ‌​ലൈ​റ്റ് ഇ​ൻ​ജെ​ക്റ്റ് ചെ​യ്യ​ട്ടെ!

പോ​ഴ​ത്ത​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​രം

കൊ​ച്ചി​യി​ൽ ക​പ്പ​ൽ നി​ർ​മാ​ണ​ശാ​ല അ​നു​വ​ദി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ പൊ​ല്ലാ​പ്പു​ക​ൾ ഈ ​അ​വ​സ​ര​ത്തി​ൽ ഓ​ർ​മി​ച്ചു പോ​കു​ന്നു. അ​തും മി​മി​ക്രി​ക്ക് വി​ഷ​യ​മാ​യ ഒ​രു ത​മാ​ശ​യാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ലാ​ണ്

ഇ​നി ഇ​വി​ടെ എ​ത്താ​ൻ പോ​കു​ന്ന​തെ​ന്ന​ത് മ​റ്റൊ​രു ഫ​ലി​തം.

കം​പ്യൂ​ട്ട​റി​നും ട്രാ​ക്റ്റ​റി​നും എ​ടി​എം കാ​ർ​ഡി​നും ക​പ്പ​ൽ ശാ​ല​യ്ക്കു​മെ​തി​രേ

ത​മാ​ശ പ്ര​യോ​ഗി​ച്ചി​രു​ന്ന​വ​ർ ഇ​പ്പോ​ൾ അ​പ​ക​ട​ക​ര​മാ​യ മൗ​ന​ത്തി​ലാ​ണ്!

ച​ന്ദ്ര​നെ തൊ​ട്ട​റി​യാ​നു​ള്ള മൂ​ന്നാം ദൗ​ത്യ​മാ​യ 'ച​ന്ദ്ര​യാ​ൻ മൂ​ന്നി'​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ

വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണം ഇ​ത്ത​രം ന​വോ​ത്ഥാ​ന പോ​ഴ​ത്ത​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​രം തു​റ​ന്നു കാ​ട്ടു​ന്നു​ണ്ട്.

അ​പ്പോ​ളോ എ​ന്ന കോ​ളെ​ജ് ബ്യൂ​ട്ടി!

അ​മ്പി​ളി അ​മ്മാ​വ​ന്‍റെ താ​മ​ര​ക്കു​മ്പി​ളി​ൽ എ​ന്താ​ണെ​ന്ന് ന​മ്മ​ൾ​ക്ക് ശ​രി​ക്കും പി​ടി​കി​ട്ടി​യ​ത്

1969 ജൂ​ലൈ 21 നാ​യി​രു​ന്നു. അ​ന്നാ​യി​രു​ന്ന​ല്ലോ അ​മെ​രി​ക്ക​യു​ടെ 'അ​പ്പോ​ളോ -11' ദൗ​ത്യം സ​ഫ​ല​മാ​യ​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ 'അ​പ്പോ​ളോ'​യി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന നീ​ൽ ആം​സ്ട്രോ​ങ്ങ്, എ​ഡ്വി​ൻ ആ​ൾ​ഡ്രി​ൻ, മൈ​ക്കി​ൾ കോ​ളി​ൻ​സ് തു​ട​ങ്ങി​യ മ​നു​ഷ്യ​ർ ലോ​ക​ത്തി​ന്‍റെ​യും സ​ർ​വോ​പ​രി മ​ല​യാ​ളി​ക​ളു​ടെ​യും ഹൃ​ദ​യം ക​വ​ർ​ന്നു. ആം​സ്ട്രോ​ങ്ങും ആ​ൽ​ഡ്രി​നും ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ 21 മ​ണി​ക്കൂ​റും 36 മി​നി​റ്റും ചെ​ല​വ​ഴി​ച്ചു സാ​ക്ഷ​ര മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​പ്പി​ച്ചു.

'ലൂ​ണാ​ർ!', 'അ​പ്പോ​ളോ' തു​ട​ങ്ങി​യ പേ​രു​ക​ൾ അ​ഭി​മാ​ന​ത്തോ​ടെ ന​മ്മ​ൾ ഹോ​ട്ട​ലു​ക​ൾ​ക്കും ബ​സു​ക​ൾ​ക്കും കോ​ളെ​ജ് ബ്യൂ​ട്ടി​ക​ൾ​ക്കും ന​ൽ​കി​ത്തു​ട​ങ്ങി. ആ​ധു​നി​ക വാ​ർ​ത്താ​വി​നി​മ​യ

സം​വി​ധാ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ഫോ​ട്ടൊ​ഗ്രാ​ഫി​യും ഇ​ല്ലാ​തി​രു​ന്ന അ​ക്കാ​ല​ത്ത് മ​ല​യാ​ള മാ​സി​ക​ക​ളും ആ​ഴ്ച​പ്പ​തി​പ്പു​ക​ളും പോ​ലും ച​ന്ദ്ര​യാ​ത്ര സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ​തി​പ്പു​ക​ൾ ഇ​റ​ക്കി! ഇ​തോ​ടെ പ​ത്ര​ങ്ങ​ൾ ശാ​സ്ത്ര വാ​ർ​ത്ത​ക​ൾ​ക്കു പ്രാ​ധാ​ന്യം കൊ​ടു​ത്തു തു​ട​ങ്ങി.

'അ​പ്പോ​ളോ'​യു​ടെ യാ​ത്ര സ​ഫ​ല​മാ​യ​തോ​ടെ മ​റ്റൊ​രു ന​വോ​ത്ഥാ​നം കൂ​ടി ന​മ്മു​ടെ നാ​ട്ടി​ൽ സം​ഭ​വി​ച്ചു- പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ചാ​ര​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യു​ന്ന ബു​ദ്ധി​ജീ​വി​ക​ളും യു​ക്തി​വാ​ദി​ക​ളും പെ​റ്റു പെ​രു​കി. 'മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ എ​ത്തി​യ കാ​ല​മാ​ണ്!'- എ​ന്ന് മ​റ്റു പാ​മ​ര​ന്മാ​രാ​യ പൗ​ര​ന്മാ​രെ ബു​ദ്ധി​ജീ​വി​ക​ൾ ഓ​ർ​മി​പ്പി​ച്ചു തു​ട​ങ്ങി. ക​റു​ത്ത വാ​വി​നും വെ​ളു​ത്ത വാ​വി​നും മ​റ്റു​മു​ള്ള ആ​ചാ​ര​ങ്ങ​ൾ വെ​റും ത​ട്ടി​പ്പാ​ണെ​ന്നും ഇ​വ​ർ വാ​ദി​ച്ചു. ച​ന്ദ്ര​ബിം​ബം ഒ​രു ത​ങ്ക​ത്താ​ഴി​ക​ക്കു​ട​മ​ല്ലെ​ന്നും താ​രാ​പ​ഥ​ത്തി​ന്‍റെ ര​ഥ​മ​ല്ലെ​ന്നും 'പേ​ൾ വ്യൂ' ​ചി​ത്ര​ത്തി​നു​വേ​ണ്ടി പാ​ട്ടൊ​രു​ക്കേ​ണ്ടി വ​ന്നു വ​യ​ലാ​റി​ന്!

ച​ന്ദ്ര​നി​ലെ ക​ല്ലു​ക​ൾ

അ​പ്പോ​ളോ​യി​ലെ യാ​ത്ര​ക്കാ​ർ കൊ​ണ്ടു​വ​ന്ന ച​ന്ദ്ര​നി​ലെ ക​ല്ലു​ക​ൾ ന​മ്മു​ടെ നാ​ട്ടി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. ജ്യോ​തി​ഷ​പ്ര​കാ​രം നോ​ക്കി​യാ​ൽ 12 രാ​ശി​ക​ളെ ശ​രീ​ര​മാ​യി സ​ങ്ക​ൽ​പ്പി​ക്കു​ന്ന കാ​ല​പു​രു​ഷ​ന്‍റെ മ​ന​സാ​ണ് ച​ന്ദ്ര​ൻ. ബു​ദ്ധി, സു​ഖം, വെ​ള്ളം, മാ​താ​വ് എ​ന്നി​വ​യൊ​ക്കെ ച​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ്. മാ​താ​വു​മാ​യു​ള്ള ബ​ന്ധം കൊ​ണ്ടാ​വാം ച​ന്ദ്ര​ൻ ന​മ്മു​ടെ അ​മ്പി​ളി അ​മ്മാ​വ​നാ​യി "ആ​ച​ന്ദ്ര​താ​രം' വാ​ഴി​ക്ക​പ്പെ​ട്ട​ത്.

ടി​വി എ​ന്ന അ​ത്ഭു​തം!

അ​ന്ന​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് നി​ക്സ​ൺ, ത​ന്‍റെ പ്ര​ജ​ക​ൾ ച​ന്ദ്ര​നി​ൽ

കാ​ലു​കു​ത്തു​ന്ന​ത് വൈ​റ്റ് ഹൗ​സി​ലെ ടി​വി​യി​ലൂ​ടെ നേ​രി​ട്ട് ക​ണ്ടു. ഈ ​വാ​ർ​ത്ത മ​ല​യാ​ള പ​ത്ര​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ മ​ല​യാ​ളി​ക​ൾ അ​ക്കാ​ല​ത്താ​യി​രു​ന്നു ടി​വി എ​ന്ന അ​ത്ഭു​ത​ത്തെ​ക്കു​റി​ച്ച് പ​ത്ര​ങ്ങ​ളി​ൽ വാ​യി​ച്ച​റി​ഞ്ഞ​ത്. രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ​പ്പോ​ലും ടി​വി അ​ന്ന് വി​ര​ള​മാ​യി​രു​ന്നു.

അ​പ്പോ​ളോ​യി​ലെ മ​നു​ഷ്യ​ർ ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ടി​വി​യി​ലൂ​ടെ ക​ണ്ടി​ട്ടും അ​ങ്ങി​നെ​യൊ​രു സം​ഭ​വം ന​ട​ന്നു എ​ന്ന് വി​ശ്വ​സി​ക്കാ​ത്ത​വ​ർ

ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. അ​ക്കൂ​ട്ട​ത്തി​ൽ മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ടും എ​ന്ന​ത് പ​റ​യേ​ണ്ട​തി​ല്ല. എ​ല്ലാം ടി​വി സ്റ്റു​ഡി​യോ​യി​ൽ ത​യാ​റാ​ക്കി​യ ഒ​രു നാ​ട​ക​മാ​യി​രു​ന്നു ചി​ല​രു​ടെ വാ​ദം.

ത​മാ​ശ​യി​ല്ല, ഇ​ത്!

കേ​ര​ള​ത്തി​ലെ പ​ഴ​യ ചി​ല മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രി​ലേ​ക്ക് തി​രി​ച്ചു പോ​കാം. തു​മ്പ​യി​ലെ റോ​ക്ക​റ് വി​ക്ഷേ​പ​ണ സാ​ഹ​സ​ങ്ങ​ളെ അ​പ​മാ​നി​ച്ചി​രു​ന്ന അ​വ​ർ

ഇ​പ്പോ​ൾ എ​ന്താ​യി​രി​ക്കും പ​റ​യു​ക? തു​മ്പ​യി​ലെ വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​റും ലി​ക്വി​ഡ് പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്റ്റം സെ​ന്‍റ​റും സ്പേ​സ് ഫി​സി​ക്സ് ലാ​ബും കെ​ൽ​ട്രോ​ണും കേ​ര​ള മി​ന​റ​ൽ​സ് ആ​ൻ​ഡ് മെ​റ്റ​ൽ​സും ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​നാ​യി ഏ​റെ പ്ര​വ​ർ​ത്തി​ച്ചെ​ന്ന് അ​വ​ർ അ​റി​ഞ്ഞു കാ​ണു​മെ​ന്നു ക​രു​താം. 2008ലെ ​ച​ന്ദ്ര​യാ​ൻ ഒ​ന്നി​നും 2019ലെ ​ച​ന്ദ്ര​യാ​ൻ ര​ണ്ടി​നും ഇ​ത്ത​രം അ​ഭി​മാ​ന​ക​ഥ​ക​ൾ പ​റ​യാ​നു​ണ്ടു താ​നും.

ദൈ​വ​ത്തി​ന്‍റെ റോ​ൾ!

ച​ന്ദ്ര​യാ​ൻ - 3 എ​ന്ന വാ​ഹ​ന​ത്തി​ന്‍റെ മാ​തൃ​ക​യു​മാ​യി ചി​ല ശാ​സ്ത്ര​ജ്ഞ​ർ തി​രു​പ്പ​തി വെ​ങ്ക​ടേ​ശ്വ​ര​നെ ക​ണ്ടു വ​ണ​ങ്ങി എ​ന്ന ഫാ​സി​സ്റ്റു വൃ​ത്താ​ന്ത​വും ഇ​തി​നി​ട​യി​ൽ കേ​ട്ടു. സ​ത്യ​ത്തി​ൽ വി​ക്ഷേ​പ​ണ വി​വ​ര​മ​ല്ല, ഈ ​വാ​ർ​ത്ത​യാ​ണ് ന​വോ​ത്ഥാ​ന വാ​ദി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ അ​ടു​ക്ക​ള വ​ർ​ത്ത​മാ​നം. മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യ കാ​ല​ത്ത് ചി​ല മ​ല​യാ​ളി ബു​ദ്ധി​ജീ​വി​ക​ൾ കാ​ണി​ച്ച ആ​വേ​ശ​ത്തെ​ക്കാ​ൾ പ​തി​മ​ട​ങ്ങ് ശ​ക്ത​മാ​ണ്

ഈ ​തി​രു​പ്പ​തി യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​ച്ച​പ്പാ​ടു​ക​ൾ! ന​മ്മു​ടെ ഏ​തെ​ങ്കി​ലും ഒ​രു ര​ക്ത​സാ​ക്ഷി പ​ഠ​ന കേ​ന്ദ്ര​ത്തി​ലോ സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​ങ്ക​ണ​ത്തി​ലോ പു​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ച്ച ശേ​ഷം തി​രു​പ്പ​തി​യി​ലേ​ക്ക്പോ ​വു​ക​യാ​യി​രു​ന്നെ​ങ്കി​ൽ ഈ ​വി​ദ​ഗ്ധ​ർ ഇ​ത്ര അ​പ​മാ​നം സ​ഹി​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ല.

സാ​ര​മി​ല്ല! പോ​യ ബു​ദ്ധി ആ​ന പി​ടി​ച്ചാ​ൽ കി​ട്ടി​ല്ല​ല്ലോ!

(9447809631)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com