ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമി യുവ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 'റാം കെയർ ഓഫ് ആനന്ദി' എന്ന പുസ്തകത്തിന് അഖിൽ പി. ധർമജൻ പുരസ്കാരം നേടി. 23 ഭാഷകളിൽ യുവ എഴുത്തുകാർക്കാണ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് ജേതാക്കൾക്ക് ലഭിക്കുക.