ഷാർജ പുസ്തകോത്സവം: 'രത്ന ശാസ്ത്രം' പുസ്തക പ്രകാശനം ഞായറാഴ്ച

മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി പുസ്തകം പ്രകാശനം ചെയ്യും
Sharjah Book Festival: 'Ratna Shastra' book launch on Sunday

ഷാർജ പുസ്തകോത്സവം: 'രത്ന ശാസ്ത്രം' പുസ്തക പ്രകാശനം ഞായറാഴ്ച

Updated on

ദുബായ്: രത്നങ്ങളെക്കുറിച്ച് പ്രമുഖ പ്ലാനെറ്ററി ജെമ്മോളജിസ്റ്റ് ഉണ്ണികൃഷ്ണൻ ശിവാസ് എഴുതിയ 'രത്ന ശാസ്ത്രം' എന്ന പുസ്തകം ഷാർജ അന്തർദേശിയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. നവംബർ 9 ഞായറാഴ്ച ഉച്ചക്ക് 12.30 ന് റൈറ്റേഴ്‌സ് ഫോറത്തിൽ നടക്കുന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി പുസ്തകം പ്രകാശനം ചെയ്യും. അര നൂറ്റാണ്ടിലേറെക്കാലമായി രത്നങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉണ്ണികൃഷ്ണൻ ശിവാസ് അഞ്ച് വർഷത്തെ ഗവേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഏതാണ്ട് അഞ്ചു വർഷങ്ങൾ എടുത്താണ് ഈ ഗ്രന്ഥത്തിന്‍റെ രചന നിർവഹിച്ചത്. പ്രകൃതി ജന്യമായ കല്ലുകളുടെ ഉത്ഭവം, ഖനനം, സംഭരണം, സംസ്കരണം തുടങ്ങി ഉപയോക്താക്കളുടെ കൈകളിൽ അവ എത്തുന്നത് വരെയുള്ള വഴികളും, വിശദാംശങ്ങളുമാണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നതെന്ന് ഉണ്ണികൃഷ്ണൻ ശിവാസ് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രത്ന മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും, ജ്വല്ലറികൾക്കും ഒരു റഫറൻസ് ഗ്രന്ഥമായി ഇത് ഉപയോഗിക്കാമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കൈരളി ബുക്‌സാണ് പ്രസാധകർ. ശിവാസ്​ ഗ്രൂപ്പ്​ ഡയറക്ടർ ഉല്ലാസ്​,

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com