ഷാർജ പ്രവാസി ബുക്‌സ് പുസ്തക പ്രകാശനം

ഷമീം യൂസഫിന്‍റെ 'വീര ചക്ര' എന്ന നോവലിന്‍റെയും അഖിലേഷ് പരമേശ്വറിന്‍റെ'പതിനെട്ടാം പട്ട' എന്ന കഥാ സമാഹാരത്തിന്‍റെയും പ്രകാശനമാണ് നടന്നത്.
Sharjah pravasi book release

ഷാർജ പ്രവാസി ബുക്‌സ് പുസ്തക പ്രകാശനം

Updated on

ദുബായ്: ഷാർജ പ്രവാസി ബുക്‌സിന്‍റെ നേതൃത്വത്തിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ദുബായ് ഖിസൈസ് അൽ നഹ്ദ സെൻററിൽ നടന്ന പരിപാടിയിൽ ഷമീം യൂസഫിന്‍റെ 'വീര ചക്ര' എന്ന നോവലിന്‍റെയും അഖിലേഷ് പരമേശ്വറിന്‍റെ'പതിനെട്ടാം പട്ട' എന്ന കഥാ സമാഹാരത്തിന്‍റെയും പ്രകാശനമാണ് നടന്നത്. വീരചക്രയുടെ പ്രകാശനം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഇ.കെ.ദിനേശൻ കഥാകൃത്തും ഫോട്ടോഗ്രാഫറുമായ അഡ്വ.പ്രവീൺ പാലക്കീലിന് നൽകി നിർവ്വഹിച്ചു.

പതിനെട്ടാം പട്ടയുടെ പ്രകാശനം മാധ്യമപ്രവർത്തകനും നോവലിസ്റ്റുമായ സാദിഖ് കാവിൽ എഴുത്തുകാരി പി.ശ്രീകലയ്ക്ക് നൽകിയാണ് നിർവഹിച്ചത്. അജിത് വള്ളോലി അധ്യക്ഷത വഹിച്ചു.

നോവലിസ്റ്റ് അസി, ലേഖ ജസ്റ്റിൻ എന്നിവർ പുസ്തക പരിചയം നടത്തി. റയീസ്.എൻ.എം, ഷാഫി കാഞ്ഞിരമുക്ക്, ധന്യ അജിത്, വെള്ളിയോടൻ, ഭാസ്കർ രാജ്, സി.പി.അനിൽകുമാർ, ജെന്നി ജോസഫ്, അഡ്വ.സാജിദ് എന്നിവർ പ്രസംഗിച്ചു. ഷമീം യൂസഫ്, അഖിലേഷ് പരമേശ്വർ എന്നിവർ മറുപടി പ്രസംഗം നടത്തി. പ്രസാദ് ടി.കുറുപ്പ് സ്വാഗതവും സുജിത് ഒ.സി നന്ദിയും പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com