സങ്കടക്കണ്ണുകളുള്ള മെലിഞ്ഞ പെണ്ണുങ്ങൾ | ചെറുകഥ
സങ്കടക്കണ്ണുകളുള്ള മെലിഞ്ഞ പെണ്ണുങ്ങൾ | ചെറുകഥIllustration: Subhash Kalloor

സങ്കടക്കണ്ണുകളുള്ള മെലിഞ്ഞ പെണ്ണുങ്ങൾ | കഥ

നേവി ബ്ലൂവിൽ മഞ്ഞ വരകളുള്ള തിളക്കമില്ലാത്തൊരു സാരി ചുമലിൽ വിതിർത്തിട്ട്, അവളെന്നെ നോക്കി...

ഹരിത എം.

വർഷങ്ങളായി കരണ്ടു പോവാറില്ലെന്ന് നിമ്മി പറഞ്ഞ വീടിന്‍റെ തിണ്ണയുടെ തുഞ്ചത്ത് മെഴുകലിഞ്ഞീർക്കിലിയായൊരു മെഴുകുതിരി കത്തിച്ച്‌ മഴയത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു ഞാൻ.

രണ്ടു ദിവസത്തെ ട്രെയിനിങ് ക്ലാസിന് ശേഷം നാളെ ടെക്സ്റ്റയിൽസിൽ പണി തുടങ്ങുകയാണ്.

പട്ടം മരച്ചില്ലയിൽ കുരുങ്ങി വലിയും പോലൊരു കടച്ചിൽ നെഞ്ചിന്‍റെ വശങ്ങളിൽ നിന്ന് ഊറി ചാറുന്നു. പല്ലിനിടയിൽ മൺതരി പോലെന്തോ കൂട്ടിപൊട്ടുന്നു.

'അരി അരിക്കാതെ കഞ്ഞി വെക്കാമ്പാടില്ല കുട്ടാ' അമ്മമ്മ ജിത്തുനോട് പറയുകയാണ്.

ചൂല് കറക്കി ഞാൻ മുറ്റം അടിച്ചുപോകുമ്പോൾ, അരിക്കിടയിൽ നിന്ന് പാറയുടെ വലിയ കഷ്ണങ്ങൾ ഒഴുകിവരാൻ വേണ്ടി കൗതുകത്തോടെ മുറത്തിലേക്ക് നോക്കിയിരിക്കുന്ന അവന്‍റെ നീളമുള്ള കണ്ണുകൾ.

കണ്മഷി എഴുതി മാഞ്ഞപോലെ, കറുപ്പിന്‍റെ ഭൂപടങ്ങൾ നനഞ്ഞൊട്ടിക്കിടന്ന കൺപോളകൾ.

ഉമ്മറത്ത് വെള്ള മൽത്തുണിയിൽ കഴുത്തിനറ്റം മൂടി കിടക്കുമ്പോൾ കറുപ്പിന്‍റെ വലിയ പടർപ്പുകൾ അവന്‍റെ കവിളിൽ കലർന്നിരുന്നു. മുണ്ടിന്‍റെ കോന്തല തുപ്പലിൽ മുക്കി തുടച്ചിട്ടും അമൂമ്മയ്ക്കന്നതവന്‍റെ മുഖത്തുനിന്ന് മായ്ക്കാനായില്ല.

ജിത്തു മരിച്ചിട്ടു നാപ്പത്തൊന്ന് കഴിഞ്ഞില്ലല്ലോ? നിനക്ക്‌ കുറച്ചുകൂടി വെയിറ്റ് ചെയ്തിട്ട് പണിക്കു വന്നാൽ മതിയായിരുന്നു...

വൈകുന്നേരം കുടിച്ച മധുരമില്ലാത്ത കട്ടൻചായയുടെ കയ്പ്പ് നാക്കിലരിക്കുന്നു.

കയ്യിലെ കുട ചുരുട്ടി നിമ്മി അകത്തേക്ക് കയറി. വെള്ളത്തിന്‍റെ കുടുസു ചാലുകൾ അവളുടെ കഴുത്തിലേക്ക് നീളുന്നുണ്ട്.

കുറച്ചു ചായ പഞ്ചസാര കലക്കി തിണ്ണയിൽ അവൾ കാലുതൂക്കി ഇട്ടിരിക്കുന്നതിനടുത്തു വെച്ച് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.

'ജിത്തു മരിച്ചിട്ടു നാപ്പത്തൊന്ന് കഴിഞ്ഞില്ലല്ലോ? നിനക്ക്‌ കുറച്ചുകൂടി വെയിറ്റ് ചെയ്തിട്ട് പണിക്കു വന്നാൽ മതിയായിരുന്നു'

മനുഷ്യരിൽ സുലഭമായി കാണുന്ന അനുതാപത്തിന്‍റെ വരണ്ട വാക്കുകൾ വെറുപ്പിന്‍റെയോ രോഷത്തിന്‍റെയോ അനുരണങ്ങൾ ഉണ്ടാക്കാതെ വെറുതെ കടന്നു പോകുന്നതെന്തേ എന്ന് ചിന്തിച്ചു പോയി!

'മരണം കഴിഞ്ഞ വീട്ടിലിരുന്നിട്ടുണ്ടോ നീ '? ആലോചനകളില്ലാതെ ഞാൻ പെട്ടെന്ന് ചോദിച്ചു പോയി,

'ഇല്ലെങ്കിൽ നിന്നോട് പറഞ്ഞിട്ടും കാര്യല്യ'

അവളുടെ നെറ്റിയിൽ നീണ്ട രണ്ട് രേഖകൾ സമാന്തരമായി തെളിഞ്ഞു.

'ചായയ്ക്ക് മധുരം പോരല്ലേ ?'

ഞാൻ പറഞ്ഞതവൾ കേട്ടെന്നു തോന്നിയില്ല.

' മരിച്ച വീടുകളിൽ കൊടുക്കാറുള്ള ചായയ്ക്ക് മധുരം കാണില്ല. വീട്ടിൽ പഞ്ചസാര ഇടാണ്ട് ചായയിട്ട് എനിക്കിപ്പോ എത്ര മധുരം വേണം എന്ന് തിരിയാതായി.'

അവൾ എന്നെ കണ്ണനക്കാതെ നോക്കി

'ജിത്തു നിന്നെക്കാൾ ആറു വയസ്സിന് ഇളയതല്ലേ ? പണ്ടെപ്പോഴോ വീട്ടിൽ വന്നപ്പോ കണ്ട ഓർമ്മയുണ്ട്. കണ്മഷി എഴുതിയ പോലത്തെ കണ്ണുള്ള ചെക്കൻ. '

'എല്ലാരും പറയായിരുന്നു അത്‌. പെൺകുട്ടികൾടെ പോലത്തെ കണ്ണും പീലിയും, പിന്നെ ഒരു നുണക്കുഴിയും.'

എന്തോ എനിക്ക്‌ ചിരി വന്നു.

'ചേച്ചിയെ' എന്ന് വിളിച്ച് ഹെൽമറ്റഴിച്ച് കോലായിലേക്ക് കയറുമ്പോൾ, ചളി മണക്കുന്ന ഷൂസിട്ട്‌ കുതിർന്ന അവന്‍റെ കാൽവിരലുകൾ.

അതിന്‍റെ ചെടിപ്പിലേക്കു ശ്രദ്ധിച്ചു നോക്കിയ എന്നോട് അവന്‍റെ കണ്ണുകൾ പറഞ്ഞു

'എടീ ആ ഷൂസ്‌ ഞാൻ നാളെ കഴുകും'

എന്ന പതിവു വാക്കുകൾ ആവർത്തിക്കുമ്പോൾ ആയാസപ്പെട്ട് തെളിയുന്ന മണൽകൂന പോലുള്ള നുണക്കുഴി.

എന്‍റെ ആലോചനയ്ക്കിടയിൽ നിമ്മി പറഞ്ഞു കൊണ്ടേയിരുന്നു.

ജോലി ഇവിടെ ഒപ്പിക്കാൻ പറ്റിയത് തന്നെ ആരുടെയോ ഭാഗ്യം.. നീ വിചാരിക്കും പോലല്ല, സെയിൽസ് ഗേൾസ് ആവാൻ പെമ്പിള്ളേർ ഒരുപാട് വരുന്നുണ്ട്‌. അതിന്‍റെടേൽ നീ അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് ട്രൈ ചെയ്തതാണ് ‌..

അതൊക്കെ വിട്, എന്താന്ന് വെച്ചാ ഞാനും നീയും വിചാരിച്ചാൽ മരിക്കാൻ യോഗമുള്ളവരെ തടയാൻ പറ്റില്ല.

മനസിലായോ ?

നീ ചോറ് കഴിച്ചില്ലലോ ഞാൻ മേക്കെഴുകീട്ടു വെളമ്പാ'

ഈർപ്പം ഒട്ടിനിൽക്കുന്ന സാരി ചുറ്റിഅഴിച്ചു അവൾ അകത്തേക്ക് നടന്നു. ആകാശത്ത് കെട്ടിത്തൂക്കിയിട്ട നീർനൂലുകൾ പോലെ മഴ വേഗം കൂട്ടി പെയ്തുകൊണ്ടിരുന്നു. കാലിനടുത്തുള്ള മൊബൈൽ ശബ്ദം വെച്ചു. അമ്മമ്മയുടെ മിസ്സ്ഡ് കോളുകൾ ഉണ്ട്. വാട്സ്ആപ്പിൽ അഭിജിത്തിന്‍റെ മെസ്സേജുകൾ. ഉള്ളിലൊരു മിന്നൽ മലക്കം മറിഞ്ഞ പോലെ, തുറന്നപ്പോൾ അനുജന്‍റെ മരണമറിഞ്ഞു കൊണ്ടുള്ള പതിവ് ആശ്വസിപ്പിക്കലുകളാണ്. താഴെ, ‌ ഫോട്ടോ എടുത്തയച്ച അയാളുടെ കല്യാണക്കത്ത്. എന്നെ തൊടാതെ പായുന്ന ഒച്ചയില്ലാത്ത മഴത്തുള്ളികൾ; അരിശം തോന്നി.

ഈർപ്പം ഒട്ടിനിൽക്കുന്ന സാരി ചുറ്റിഅഴിച്ചു അവൾ അകത്തേക്ക് നടന്നു. ആകാശത്ത് കെട്ടിത്തൂക്കിയിട്ട നീർനൂലുകൾ പോലെ മഴ വേഗം കൂട്ടി പെയ്തുകൊണ്ടിരുന്നു....

'ഇങ്ങെത്തിയല്ലോ' അയാൾക്ക് മെസ്സേജ് ടൈപ്പ് ചെയ്തപ്പോൾ കണ്ണിലൊരു ജലപ്പായ.

'മ്മ് , അച്ഛനും അമ്മയ്ക്കും ഭയങ്കര സന്തോഷം'

'തനിക്ക് സന്തോഷമില്ലേ ?'

'അറിഞ്ഞൂടാ'

അയാൾ പച്ച വെളിച്ചത്തിന് പുറത്തായി.

'രൂപേ... കഴിക്കാൻ വന്നോട്ടാ'

എന്‍റെ വയറ് നിറയ്ക്കാൻ നിനക്കൊക്കില്ലല്ലോ നിമ്മീ എന്ന് വിളിച്ചു പറയാൻ തോന്നി!

'അഭിജിത്തിന്‍റെ കാര്യം എന്തായി'

മാംസം മത്തിയുടെ വാൽകഷ്ണത്തിൽ നിന്ന് ഊരിയെടുക്കുമ്പോൾ അവൾ ചോദിച്ചു.

'അവന്‍റെ കല്യാണമാണ് '

എനിക്കിനിയുമെന്തോ പറയാനുണ്ടെന്ന മട്ടിൽ അവളെന്നെ കൂർപ്പിച്ചു നോക്കി,

അല്പം പകപ്പോടെ.

ഞാൻ സംസാരിച്ചതോ, നോക്കിയതോ ഇല്ല. അവൾ ചോറുവറ്റുകളുടെ ഒട്ടലിലേക്ക് കൈ താഴ്ത്തിവെച്ചപ്പോൾ ഞാൻ പ്ലേയ്റ്റെടുത്ത്‌ എണീറ്റു.

ഇരുട്ട് തിന്ന പാതി പകലിലേക്കാണ് പിറ്റേന്ന് സാരിയും ഉടുത്തിറങ്ങിയത്. ഗ്രെയിൽ പർപ്പിൾ കുത്തുകളുള്ള യൂനിഫോം സാരി. ആരോ വിയർപ്പോടെ അഴിച്ചിട്ട മാതിരിയൊരു തുരുമ്പുമണം അതിന്‍റെ ബോർഡറിൽ പറ്റിക്കിടന്നു.

ഫ്ലോർ മാനേജരുടെ മുൻപിലെ നീണ്ട ലൈനിൽ കുനിഞ്ഞു നിൽക്കുമ്പോൾ ആ ഗന്ധം മൂക്കിൽ തൊടുന്നുണ്ട്.

'കൂടുതലൊന്നുമില്ലല്ലോ അല്ലേ പറയാൻ ? , സോ, കസ്റ്റമേഴ്സ്റ്റിന്‍റെ കൂടെ ഉണ്ടാവണം, അവർ അവർക്കുവേണ്ട സാധനങ്ങൾ എടുത്തോളൂല്ലോ എന്ന് കരുതി മാറി നിൽക്കാനേ പാടില്ല. ഇരുന്നു സുഖിക്കാൻ വേണ്ടി അല്ല ശമ്പളം തരുന്നത് എന്ന് കൂടി മനസിലാക്കിക്കോളൂ. വയറു വേദന തലവേദന എന്ന് പറഞ്ഞു പോയാൽ പുറത്ത് നൂറുപേർ ഈ പണിക്ക് വേണ്ടി ക്യൂ നിൽക്കുന്നുണ്ടെന്ന് ഓർത്തോ'

വയറ്റിനുള്ളിൽ നിന്ന് വേദനയുടെ ഒരാന്തൽ പിടഞ്ഞു പാഞ്ഞു... 'ഇന്ന് തരല്ലേ കൃഷ്ണാ'..

നോവിന്‍റെ കലക്കം സാരിയുടെ ഉള്ളിൽ വിങ്ങുന്നുണ്ട്.

കടും ബ്രൗൺ നിറമുള്ള ലിപ്സ്റ്റിക്കിട്ടൊരു പെൺകുട്ടി കടന്നു വന്നപ്പോൾ ഞാൻ അവളെ ഒരകലം വിട്ട് നോക്കി നിന്നു. തൂക്കിയിട്ട സാരികൾ തലോടി അവൾ കടന്നു പോയി...

കോട്ടൺ സാരികളുടെ സെക്ഷനിലണ് ഡ്യൂട്ടി. നരച്ച നിറമുള്ള വിഷാദ സാരികൾ! ആരാണിവ വാങ്ങാൻ വരിക.. ഭർത്താവ് മരിച്ച സ്‌കൂൾ ടീച്ചർമാർ ? എവിടെയാണ് ജീവിതം പാഴായിപോയതെന്ന് ഓർത്ത് വരുന്ന സങ്കടക്കണ്ണുകളുള്ള മെലിഞ്ഞ പെണ്ണുങ്ങൾ ?

ഒരു ചിരി എന്‍റെ ചുണ്ട് നനച്ചു ഓടി പോയി...

കടും ബ്രൗൺ നിറമുള്ള ലിപ്സ്റ്റിക്കിട്ടൊരു പെൺകുട്ടി കടന്നു വന്നപ്പോൾ ഞാൻ അവളെ ഒരകലം വിട്ട് നോക്കി നിന്നു. തൂക്കിയിട്ട സാരികൾ തലോടി അവൾ കടന്നു പോയി. അവൾക്ക് പിന്നാലെയാണ് നന്നേ മെലിഞ്ഞ ആ പെണ്ണ് എന്‍റെ സെക്ഷനിൽ ലോക്ക് ആയി നിന്നത്. അവൾ എന്നെ നോക്കി ഇടതടവില്ലാതെ ചിരിച്ചപ്പോൾ ഒട്ടിയ കവിളിലെ മണൽക്കൂന പോലുള്ള നുണക്കുഴി കാണാറായി.

സാരികൾ അവളുടെ വിരലുകളുടെ സങ്കോചത്തിൽ പെട്ടു പോയെന്ന് തോന്നിപ്പോയി എനിക്ക്.

'മാം എങ്ങനത്തെ സാരി ആണ് നോക്കുന്നത്' ഞാൻ ചോദിച്ചു

'നേവി ബ്ലൂ'

എന്‍റെ മുഖത്തേക്കുറ്റു നോക്കി തുറന്നു ചിരിച്ചുകൊണ്ടവൾ പറഞ്ഞു.

സെക്ഷൻ മുഴുവൻ ചുറ്റി നേവി ബ്ലൂ സാരികൾ മാറത്തടുക്കി ഞാൻ അവൾക്ക് മുന്നിൽ ചൊരിഞ്ഞു.

നേവി ബ്ലൂവിൽ മഞ്ഞ വരകളുള്ള തിളക്കമില്ലാത്തൊരു സാരി ചുമലിൽ വിതിർത്തിട്ട്, അവളെന്നെ നോക്കി,

'ഇത് കൊള്ളാവോ ചേച്ചി'?

'ഇത് കീറുവൊന്നും ഇല്ലല്ലോ ചേച്ചി?' പൊട്ടി വീഴത്തൂം ഇല്ലല്ലോ?' 'പൊട്ടി വീഴാനോ?' 'നമ്മളിപ്പോ ഒരു കുരുക്കിട്ട് ഫാനിൽ കെട്ടിയാൽ കീറി വീഴത്തൊന്നും ഇല്ലല്ലോ എന്ന്'

ഞാൻ ചിരിച്ചു

'നന്നായിട്ടുണ്ട്'

'എനിക്ക് നീലയെ പിടിക്കുള്ളൂ... ഞാനൊരു 'നീലപ്രാന്തത്തി' ആണെന്നാ അമ്മ പറയ്യാ'

അവൾ കുട്ടികളെ പോലെ ശബ്ദമുണ്ടാക്കി ചിരിച്ചു.

'ഇത് എടുക്കട്ടെ'

അവൾ ചുമലിൽ തൂക്കിയിട്ട സാരി ചൂണ്ടി ഞാൻ ചോദിച്ചു.

'ഒരു മിനിറ്റേ'

സാരി കൈയിൽ കൂട്ടിപ്പിടിച്ചു അതിന്‍റെ ബലം അളക്കാൻ എന്നപോലെയവൾ നീട്ടി വലിച്ചു.

'ഇത് കീറുവൊന്നും ഇല്ലല്ലോ ചേച്ചി?'

പൊട്ടി വീഴത്തൂം ഇല്ലല്ലോ?'

എനിക്ക് അസ്വസ്ഥത തോന്നി.

'പൊട്ടി വീഴാനോ?'

നമ്മളിപ്പോ ഒരു കുരുക്കിട്ട് ഫാനിൽ കെട്ടിയാൽ കീറി വീഴത്തൊന്നും ഇല്ലല്ലോ എന്ന് '

അവൾ തലകുലുക്കി നീട്ടി ചരിച്ചു..

എനിക്ക് മനംപിരട്ടും പോലെ തോന്നി..

'ഒരു ജോക്ക് വിട്ടതാ ചേച്ചി, ഇതെടുത്തോ' അവൾ എനിക്ക് സാരി നീട്ടി.

ബിൽ ഏൽപ്പിച്ചപ്പോൾ ഉറപ്പില്ലാത്തൊരു നോട്ടം കൊണ്ട് അവളെന്നെ പാളി നോക്കി..

വയറ്റിനിടയിൽ വേദന ഞെരുങ്ങി.. മുന്താണി കൊണ്ട് കഴുത്തു തുടച്ചു ഞാൻ സ്റ്റാഫ് റൂമിലെ ബാത്റൂമിലേക്കോടി...

പാന്‍റീസിനുള്ളിലെ രക്തത്തിന്‍റെ ബ്രൗൺ വലയം കണ്ട് ടോയ്‌ലറ്റിലേക്ക് ഓക്കാനിച്ചു നിലത്തു കുത്തിയിരുന്നു. തണുത്തൊരു കവിൾത്തടം കയ്യിൽ തൊട്ടതറിഞ്ഞു എന്‍റെ ഓർമ്മ പതിയെ മങ്ങി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com