ശശി തരൂർ ജയിച്ച് പാർലമെന്‍റിൽ എത്തേണ്ടത് ആവശ്യമെന്ന് ടി പത്മനാഭൻ

‌പാർലമെന്‍റിലേക്കും നിയമസഭയിലേക്കും ജനം തെരഞ്ഞെടുത്തയക്കുന്നത് അവിടെപ്പോയി ഗുസ്തി പിടിക്കാനല്ല
T Padmanabhan
T Padmanabhan
Updated on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് വേണ്ടി വോട്ടർഥിച്ച് സാഹിത്യകാരൻ ടി പത്മനാഭൻ. ശശി തരൂരിനു വേണ്ടി സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമത്തിലാണ് ശാരീരിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ പത്മനാഭൻ എത്തിയത്.

‌പാർലമെന്‍റിലേക്കും നിയമസഭയിലേക്കും ജനം തെരഞ്ഞെടുത്തയക്കുന്നത് അവിടെപ്പോയി ഗുസ്തി പിടിക്കാനല്ല. ശശി തരൂർ ജയിച്ചു പാർലമെന്‍റിൽ എത്തേണ്ടത് ആവശ്യമാണെന്നതിനാലാണു ഈ വേദനയും സഹിച്ചു കണ്ണൂരിൽ നിന്നു താൻ തരൂരിനു വേണ്ടി സംസാരിക്കാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളെ ഇഴകീറി യുക്തിസഹമായി പരാമർശിക്കാനും, ജനകീയ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാനുമാണ് ജനപ്രതിനിധികൾ. അവിടെ പോയി ഒപ്പിട്ടു ബത്തയും വാങ്ങിപ്പോരുന്നതുകൊണ്ടു ജനത്തിനു ഗുണമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com