'വേഷം മാറുന്ന ദൈവങ്ങൾ': പ്രഭാഷണവുമായി അയർലൻഡ് മലയാളി

കാർഷിക വിപ്ലവത്തിന്‍റെ അവസാന ഘട്ടത്തോടുകൂടി മനുഷ്യൻ കൂടിക്കലരാൻ തുടങ്ങിയതോടെ ദൈവസങ്കൽപ്പങ്ങളും മനുഷ്യരുടെ കുടിയേറ്റത്തിനൊപ്പം കാലദേശാന്തരങ്ങൾ സഞ്ചരിക്കാൻ തുടങ്ങി...
Tomy Sebastian
Tomy Sebastian

ദൈവത്തെ സൃഷ്ടിച്ചതു മനുഷ്യരാണെന്ന വാദവുമായി സ്വതന്ത്ര ചിന്തകനും അയർലൻഡ് മലയാളിയുമായ ടോമി സെബാസ്റ്റ്യൻ. ഒക്ടോബർ 1ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന നാസ്തിക സമ്മേളനമായ ലിറ്റ്മസിൽ ഇതു സംബന്ധിച്ച പ്രഭാഷണം നടത്തുന്നുണ്ട് ടോമി സെബാസ്റ്റ്യൻ. വേഷം മാറുന്ന ദൈവങ്ങൾ എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്‍റെ പ്രഭാഷണം

എല്ലാ ദൈവങ്ങളും മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ടതാണെന്നാണ് ടോമിയുടെ വാദം. മനുഷ്യ ചരിത്രത്തിലെ മൂന്നു സുപ്രധാന കാലഘട്ടങ്ങളാണ് ചിന്ത വിപ്ലവം (cognitive revolution), കാർഷിക വിപ്ലവം (agricultural revolution), ശാസ്ത്ര വിപ്ലവം (scientific revolution) എന്നിവ. ചിന്താ വിപ്ലവ കാലഘട്ടത്തിൽ പ്രകൃതി ശക്തികളെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നു സങ്കൽപ്പങ്ങളാൽ മെനഞ്ഞെടുത്ത, അതിജീവനത്തിന് സഹായിച്ച, ഗോത്രമായി നിലനിർത്താൻ സഹായിച്ച സങ്കൽപ്പങ്ങളായിരുന്നു ദൈവങ്ങൾ എന്നാണ് അദ്ദേഹം പറയുന്നത്.

കാർഷിക വിപ്ലവത്തിന്‍റെ അവസാന ഘട്ടത്തോടുകൂടി മനുഷ്യൻ വളരെയധികം കൂടുതലായി കൂടിക്കലരാൻ തുടങ്ങിയതോടെ ഈ ദൈവസങ്കൽപ്പങ്ങളും മനുഷ്യരുടെ കുടിയേറ്റത്തിനൊപ്പം കാലദേശാന്തരങ്ങൾ സഞ്ചരിക്കാൻ തുടങ്ങി. ഭാഷകൾ മാറിയപ്പോൾ ദൈവങ്ങളുടെ പേരുകൾ മാറി. സംസ്കാരം മാറിയപ്പോൾ ദൈവങ്ങളുടെ വേഷവിധാനങ്ങൾ മാറി. യുദ്ധങ്ങളിലൂടെയും അധിനിവേശങ്ങളിലൂടെയും ഒരു രാജ്യം മറ്റൊരു രാജാവ് പിടിച്ചെടുക്കുമ്പോൾ പലപ്പോഴും ആ രാജ്യത്തെ ദൈവങ്ങളും നിർമാർജനം ചെയ്യപ്പെട്ടു. പുതിയ രാജാവിന്‍റെ ദൈവത്തെ ആളുകൾ ഉൾക്കൊണ്ടപ്പോൾ അവർക്ക് പഴയ ദൈവത്തിൻറെ ഛായ കൂടി കൈവന്നു എന്നും ചരിത്രത്തിൽ നിന്നുള്ള തെളിവുകൾ ഉദ്ധരിച്ച് ടോമി പറയുന്നു.

ജൂപ്പിറ്റർ അഥവാ മർദ്ദൂക്ക് ദേവൻ വ്യാഴം ഗ്രഹമായിരുന്നു. ഈ നക്ഷത്രം ആകാശത്ത് ഒരു പ്രത്യേക സ്ഥലത്ത് കാണപ്പെടുമ്പോൾ കാലാവസ്ഥ മാറ്റം വെള്ളപ്പൊക്കം എന്നിവ ഉണ്ടാവുന്നു. അന്നത്തെ മനുഷ്യർ ഈ ദേവനാണ് വെള്ളപ്പൊക്കം കൊണ്ടുവരുന്നത് എന്ന് വിശ്വസിച്ചു. ഈ മർദ്ദൂക്കിനെ ഗ്രീക്കുകാർ ജൂപ്പിറ്റർ എന്നും യോവ് പാറ്റർ എന്നും വിളിച്ചു. യോവ് പാറ്റർ (Father) എന്നാൽ പിതാവായ യോവ്. അത് പിന്നെ ഭാഷാപരമായി പിതാവായ യോവേയും യഹോവയും ഒക്കെയായി മാറുന്നു എന്നാണ് വാദം.

ഈജിപ്ഷ്യൻ സംസ്കാരത്തിൽ രൂപപ്പെട്ട ഹാത്തോർ എന്ന പശുദൈവമാണ് കാലങ്ങൾക്കിപ്പുറം ഇന്ന് കാണുന്ന ഗോമാതാവായി മാറിയതെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു.

Various concepts of Gods from history
Various concepts of Gods from history

കാർഷിക സംസ്കാരം ഉടലെടുത്ത സിന്ധു നദീതട സംസ്കാരത്തിലും ഈജിപ്ഷ്യൻ സംസ്കാരത്തിലും ഗ്രീക്ക് സംസ്കാരത്തിലും മെസപ്പൊട്ടോമിയൻ സംസ്കാരത്തിലുമെല്ലാം കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഒരു മൃഗമായിരുന്നു പശു. ആഹാരത്തിനും കൃഷി സംബന്ധമായ ജോലികൾക്കുമായി പശുവിനെ മനുഷ്യർ ഉപയോഗപ്പെടുത്തിയിരുന്നു. കൂടുതൽ പശുക്കൾ ഉള്ള സമൂഹങ്ങളിൽ കൂടുതൽ അഭിവൃദ്ധിയും ആരോഗ്യവും കാർഷികവിളകളും ഉണ്ടായി. കൂടുതൽ പശുക്കളെ വളർത്തിയിരുന്നവർക്ക് അതുവഴി കൂടുതൽ സുരക്ഷിതത്വവും സാമൂഹ്യ അംഗീകാരവും കിട്ടാൻ തുടങ്ങി. അങ്ങനെ പശു ഐശ്വര്യത്തിന്‍റെ ഒരു അടയാളമായും പിന്നീട് അതിനെ ദൈവമായും കണക്കാക്കാൻ തുടങ്ങുകയായിരുന്നുവത്രെ.

ഈജിപ്തിൽ ഹാത്തോർ എന്നത് പശു ദൈവം ആയിരുന്നു. ഗ്രീക്കുകാർക്ക് ഈ പശു ലോ എന്ന ദൈവവും, ഇന്ത്യക്കാർക്ക് കാമധേനുവും, കാനാന്യാ വിഭാഗങ്ങൾക്ക് ഷപാഷും ഉഗാറിറ്റ് സംസ്കാരത്തിൽ ഉള്ളവർക്ക് ഏലും ആയിരുന്നു എന്നും ടോമി ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.