വായനക്കാരന്‍റെ ആത്മാവ്

എം.കെ. ഹരികുമാർ എഴുതുന്ന പ്രതിവാര പംക്തി, അക്ഷരജാലകം
വായനക്കാരന്‍റെ ആത്മാവ്
Image by Freepik
Updated on

അ​ക്ഷ​ര​ജാ​ല​കം ‌| എം.​കെ.​ഹ​രി​കു​മാ​ർ

സം​സ്കൃ​ത പ​ണ്ഡി​ത​നും ദാ​ർ​ശ​നി​ക​നും സാ​ഹി​ത്യ ച​രി​ത്ര​കാ​ര​നു​മാ​യ കൃ​ഷ്ണ​ചൈ​ത​ന്യ​യു​ടെ 'സം​സ്കൃ​ത സാ​ഹി​ത്യ​ത്തി​ലെ സാ​ഹി​ത്യ ത​ത്വ​ചി​ന്ത' എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ സാ​ഹി​ത്യ ത​ത്വ​ചി​ന്ത​യി​ലെ ഏ​റ്റ​വും വ​ലി​യ പൊ​രു​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്: 'ജീ​വി​ത​ത്തി​ന്‍റെ നാ​നാ സ​മ്മു​ഖീ​ക​ര​ണ​ങ്ങ​ളി​ൽ, നാം ​ന​മ്മെ ത​ന്നെ വീ​ണ്ടും വീ​ണ്ടും ക​ണ്ടു​മു​ട്ടു​ക​യാ​ണ്. ന​മ്മു​ടെ ആ​ത്മ​വ​ത്ത​യു​ടെ വൃ​ത്ത​മ​ണ്ഡ​ലം നി​ര​വ​ര​തം വി​ക​സി​ക്കു​ക​യാ​ണ്.' നാം ​എ​വി​ടെ ചെ​ന്നാ​ലും ന​മ്മെ ത​ന്നെ ക​ണ്ടു​മു​ട്ടു​ന്നു. ലോ​ക​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ​ക്കൊ​പ്പം നാം ​വി​ക​സി​ക്കു​ക​യും ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​താ​ണു മ​ഹ​ത്താ​യ ആ ​ത​ത്വം. ആ​ത്യ​ന്തി​ക​മാ​യി, ന​മ്മ​ളി​ലേ​ക്കു ത​ന്നെ​യാ​ണു ന​മ്മു​ടെ യാ​ത്ര.

സാ​ഹി​ത്യ​ക​ല​യു​ടെ മൂ​ല്യം മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും മ​ഹ​ത്താ​യ സം​സ്കാ​ര​മാ​യി നി​ൽ​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണു ഷേ​ക്സ്പി​യ​ർ ഇ​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​രാ​ശി​ക്കു ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നു ദ​സ്ത​യെ​വ്സ്കി പ​റ​ഞ്ഞ​ത്. മ​നു​ഷ്യ​നെ ജീ​വി​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​താ​യ​ത്, തി​ന്നും കു​ടി​ച്ചും വി​നോ​ദി​ച്ചും ജീ​വി​ക്കു​ന്ന​തി​ന​പ്പു​റ​ത്ത് മ​നു​ഷ്യ​നു​ള്ളി​ൽ ഒ​രു വെ​ളി​ച്ച​മു​ണ്ട്. അ​വ​ന്‍റെ മ​ഹ​ത്വ​ത്തെ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. മൃ​ഗ​ത്തി​ൽ നി​ന്നു മ​നു​ഷ്യ​ൻ എ​ന്ന പ​ദ​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണം ഓ​രോ മ​നു​ഷ്യ​നി​ലും സം​ഭ​വി​ക്കു​ന്ന​തി​നാ​യി ജൈ​വ​കോ​ശ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ത് അ​വ​നി​ലേ​ക്കു​ള്ള വി​ക​സ​നോ​ന്മു​ഖ യാ​ത്ര​യാ​ണ്. നേ​രും നു​ണ​യും എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ശ്ര​മി​ക്ക​ണം. നീ​തി​യും അ​നീ​തി​യും എ​ന്താ​ണെ​ന്ന് ഇ​ന്ന് ആ​ർ​ക്കും ത​ന്നെ തീ​രു​മാ​നി​ക്കാ​നാ​വാ​തെ വ​ന്നി​രി​ക്കു​ന്നു. എ​ല്ലാം ത​ർ​ക്ക​വി​ഷ​യ​മാ​ണ്. എ​ന്തി​നെ​യും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന​താ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഒ​രു സ​ത്യ​വും ഉ​റ​യ്ക്കു​ന്നി​ല്ല. എ​ല്ലാ സ​ത്യ​ങ്ങ​ളെ​യും ഇ​ള​ക്കു​ക​യും ത​ക​ർ​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണു മ​നു​ഷ്യ​ൻ ഒ​രു ആ​ധു​നി​ക ജീ​വി​യാ​കു​ന്ന​തെ​ന്ന ചി​ന്ത പോ​ലും പ്ര​ച​രി​ക്കു​ന്നു. മ​നു​ഷ്യ​ൻ അ​വ​ന്‍റെ ത​ന്നെ ത​രം​താ​ണ ഒ​രു നി​ഴ​ൽ മാ​ത്ര​മാ​ണെ​ന്ന ല​ഘൂ​ക​ര​ണ​മാ​ണി​പ്പോ​ൾ വി​ജ​യി​ക്കു​ന്ന​ത്.

അ​ഭി​രു​ചി​ക​ൾ​ക്ക് ക്ഷ​യം

വി​ദ്യാ​ഭ്യാ​സ​വും അ​റി​വും എ​ത്ര​യും ത​ല​യി​ൽ വ​ലി​ച്ചു ക​യ​റ്റി​യാ​ലും അ​വ​നി​ൽ നി​ന്നു ന​ല്ല പെ​രു​മാ​റ്റ​മോ ലോ​കോ​പ​കാ​ര​പ്ര​ദ​മാ​യ ഒ​രു ചി​ന്ത​യോ പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​വ​ൻ വി​ദ്യാ​സ​മ്പ​ന്ന​ത​യു​ടെ മ​റ​വി​ൽ ക​ള്ള​നും ക്രൂ​ര​നു​മാ​യി തു​ട​രു​ക ത​ന്നെ ചെ​യ്യും. ഇ​താ​ണ് ഇ​പ്പോ​ൾ സാ​ഹി​ത്യ​ത്തി​നും അ​തി​ന്‍റെ ഫ​ല​മാ​യ വാ​യ​ന​യ്ക്കും മ​നു​ഷ്യ​മ​ന​സു​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​താ​ക്കി​യ​ത്. അ​വി​ടെ​യാ​ണു കൃ​ഷ്ണ​ചൈ​ത​ന്യ​യു​ടെ വാ​ക്കു​ക​ൾ​ക്ക് പ്ര​സ​ക്തി വ​ർ​ധി​ക്കു​ന്ന​ത്.

വാ​യ​ന മ​രി​ച്ചു എ​ന്നും മ​രി​ച്ചി​ല്ല എ​ന്നും പ​റ​ഞ്ഞു ചി​ല​ർ ത​ർ​ക്കി​ക്കു​ക​യാ​ണ്. വാ​യ​ന മ​രി​ക്കു​ന്ന​തു പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തു​കൊ​ണ്ട​ല്ല. ആ​രും വാ​യി​ക്കാ​ത്ത​തു കൊ​ണ്ടു​മ​ല്ല. പു​സ്ത​ക​ങ്ങ​ൾ ആ​രും വാ​യി​ക്കാ​തി​രി​ക്കു​ന്നി​ല്ല. കു​റ​ച്ചു പേ​ർ വാ​യി​ക്കു​ന്നു. വാ​യ​ന പ​ല വൃ​ത്ത​ങ്ങ​ളി​ലാ​ണി​പ്പോ​ൾ. പൊ​തു​വാ​യ​ന എ​ന്നു പ​റ​ഞ്ഞാ​ൽ ജ​ന​സാ​മാ​ന്യ​ത്തെ​യാ​കെ അ​റി​യി​ക്കു​ന്ന വി​ധ​മു​ള്ള വാ​യ​ന​യാ​ണ്. അ​തു മാ​ധ്യ​മ​ങ്ങ​ളാ​ണ് ഏ​റ്റെ​ടു​ത്തു പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്.

വി​ദ്യാ​സ​മ്പ​ന്ന​രും പ്രൊ​ഫ​ഷ​ണ​ലു​ക​ളും സാ​ഹി​ത്യ​ത​ത്പ​ര​രും വാ​യി​ക്കാ​താ​കു​മ്പോ​ഴാ​ണു വാ​യ​ന മ​രി​ക്കു​ന്ന​ത്. വ​ലി​യ ആ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളു​മു​ള്ള ഒ​രു ത​ല​വാ​ച​ക​മോ, ഖ​ണ്ഡി​ക​യോ ഒ​രു കൃ​തി സം​ഭാ​വ​ന ചെ​യ്യു​മ്പോ​ൾ അ​തു വി​ദ്യാ​സ​മ്പ​ന്ന​ർ പോ​ലും മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​വി​ടെ വാ​യ​ന മ​രി​ച്ചു എ​ന്നാ​ണ് അ​ർ​ഥ​മാ​ക്കേ​ണ്ട​ത്. വാ​യ​ന​യു​ടെ ര​സ​മു​കു​ള​ങ്ങ​ൾ, അ​ഭി​രു​ചി​യു​ടെ അ​റി​വു​ക​ൾ കൈ​വി​ട്ടു​പോ​യാ​ൽ ഇ​തു സം​ഭ​വി​ക്കും. അ​ഭി​രു​ചി​ക​ൾ ന​ശി​ക്കു​ക​യാ​ണ്. വാ​യി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും എ​ഴു​ത്തു​കാ​രെ​ക്കു​റി​ച്ചും നി​ല​നി​ൽ​ക്കു​ന്ന ഗൗ​ര​വ​മാ​യ ചി​ല ചി​ന്ത​ക​ളു​ണ്ട്. അ​തു ന​ഷ്ട​പ്പെ​ട്ടാ​ൽ വാ​യ​ന മ​രി​ച്ചു എ​ന്നു ക​ണ​ക്കാ​ക്കാം. വാ​യി​ക്കു​ന്ന​വ​ൻ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ജീ​വി​ക്കു​ക​യാ​ണ്. മൊ​ബൈ​ലി​ലോ കം​പ്യൂ​ട്ട​റി​ലോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും മാ​ർ​ഗ​ത്തി​ലോ വാ​യി​ക്ക​ട്ടെ. വാ​യ​ന​യു​ടെ അ​ലി​ഖി​ത​മാ​യ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഏ​തു സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ വി​ശ്വ​സി​ച്ചാ​ലും വാ​യ​ന​ക്കാ​ര​ന്‍റെ അ​ഭി​രു​ചി ന​ഷ്ട​പ്പെ​ട്ടാ​ൽ പി​ന്നെ എ​ന്തു പ്ര​യോ​ജ​നം? വാ​യ​ന​ക്കാ​ര​ന്‍റെ ആ​ത്മാ​വ് പ്ര​ധാ​ന​മാ​ണ് .എ​ന്താ​ണ് ഈ ​ആ​ത്മാ​വ്? അ​തു ക​ല​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും ലോ​ക​ത്തു നി​ല​നി​ൽ​ക്കു​ന്ന വാ​യ​ന​യു​ടെ​യും പ​ഠ​ന​ത്തി​ന്‍റെ​യും ച​ർ​ച്ച​യു​ടെ​യും ഫ​ല​മാ​യി ഉ​ണ്ടാ​യ അ​ഭി​രു​ചി​യാ​ണ്. അ​താ​ണ് ഇ​പ്പോ​ൾ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണു വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ചി​ല കൃ​തി​ക​ൾ വ​ല്ലാ​തെ വാ​ഴ്ത്ത​പ്പെ​ടു​ന്ന​ത്. പെ​രു​മാ​ൾ മു​രു​ക​ൻ മ​ത​നി​ന്ദ ന​ട​ത്തി; ഉ​ട​നെ പെ​രു​മാ​ൾ മു​രു​ക​ൻ മി​ടു​ക്ക​നാ​യി!. എ​സ്. ഹ​രീ​ഷ് മ​ത​നി​ന്ദ ന​ട​ത്തി. ഉ​ട​നെ ഹ​രീ​ഷും വാ​ഴ്ത്ത​പ്പെ​ടു​ക​യാ​ണ്. ഫ്രാ​ൻ​സി​സ് നെ​റോ​ണ​യും ഒ​രു​മ്പെ​ട്ടു. ഉ​ട​നെ നെ​റോ​ണ​യ്ക്കും കി​ട്ടി വാ​ഴ്ത്ത​ൽ. ഇ​ത് എ​ന്തി​ന്‍റെ സൂ​ച​ന​യാ​ണ്?. സാ​ഹി​ത്യ​ക​ല​യെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത​യാ​ണ് ഇ​ത്ത​രം വാ​ഴ്ത്ത​ലു​ക​ൾ​ക്കു പി​ന്നി​ൽ. കൃ​ഷ്ണ​ചൈ​ത​ന്യ പ​റ​ഞ്ഞ പ​ര​മോ​ന്ന​ത​മാ​യ ആ ​പൊ​രു​ളി​നെ അ​റി​യാ​ത്ത​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളാ​ണ് ഇ​ത്ത​രം വി​വാ​ദ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്രേ​രി​ത വാ​യ​ന.

ആ ​സു​വി​ശേ​ഷം എ​വി​ടെ?

എ​ന്നാ​ൽ മ​റ്റൊ​രു വ​ലി​യ വി​പ​ത്തും സം​ഭ​വി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പ് മാ​ധ്യ​മ ലോ​ക​ത്ത് വ​ലി​യൊ​രു അ​ട്ടി​മ​റി ന​ട​ന്നു. മു​ഖ്യ​ധാ​രാ പ​ത്ര​ങ്ങ​ൾ, മ​റ്റൊ​രു വാ​ർ​ത്താ​വി​ത​ര​ണ സം​വി​ധാ​നം ഇ​ല്ലാ​തി​രി​ക്കെ, സാ​ഹി​ത്യ​ത്തെ​യും ക​ല​യെ​യും വാ​ർ​ത്ത​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. അ​തി​നു വാ​യ​ന​ക്കാ​രി​ല്ല​ത്രേ. ഏ​താ​നും ദ​ശ​ക​ങ്ങ​ൾ​ക്കു മു​മ്പ് സു​കു​മാ​ർ അ​ഴീ​ക്കോ​ട്, കേ​ശ​വ​ദേ​വ്, വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി തു​ട​ങ്ങി​യ​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ളു​ടെ വി​വ​ര​ണം ചി​ല പ​ത്ര​ങ്ങ​ളി​ലെ​ങ്കി​ലും വ​ന്നി​രു​ന്നു. വാ​യ​ന​ക്കാ​ർ പു​തി​യൊ​രു സു​വി​ശേ​ഷം കേ​ൾ​ക്കാ​നെ​ന്ന​പോ​ലെ ആ ​പ്ര​സം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി പ​ത്ര​ങ്ങ​ൾ വ​രു​ത്തു​മാ​യി​രു​ന്നു. കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ളെ​ജി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഫ്രാ​ൻ​സി​സ് പ​ര​മു​ണ്ട ഒ​രു ക്ലാ​സി​ൽ പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴും ഓ​ർ​ക്കു​ക​യാ​ണ്. ജി. ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ ക​വി​ത​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് സു​കു​മാ​ർ അ​ഴീ​ക്കോ​ട് ചെ​യ്ത പ്ര​സം​ഗ​ത്തി​ന്‍റെ പ​ത്ര​വാ​ർ​ത്ത​ക​ൾ വാ​യി​ച്ചാ​ണു താ​ൻ മ​ല​യാ​ള​ഭാ​ഷ​യി​ലേ​ക്ക് ആ​കൃ​ഷ്ട​നാ​യ​തെ​ന്നാ​ണ് ആ ​അ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞ​ത്. അ​ത് ഒ​രു ഫ്രാ​ൻ​സി​സ് പ​ര​മു​ണ്ട​യു​ടെ മാ​ത്രം വാ​ക്കു​ക​ള​ല്ല; ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ സാ​ഹി​ത്യ​മ​ന​സു​ള്ള​വ​രു​ടെ പൊ​തു​വി​കാ​രം അ​ങ്ങ​നെ​യാ​യി​രു​ന്നു. അ​വ​ർ വ​ർ​ത്ത​മാ​ന​പ​ത്ര​ങ്ങ​ളി​ൽ നി​ന്ന് അ​തു പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് അ​തു മാ​റി. സാ​ഹി​ത്യ​കാ​ര​ന്മാ​രെ​ക്കു​റി​ച്ച് ഒ​ന്നും ത​ന്നെ പ​ത്ര​ങ്ങ​ളി​ൽ നി​ന്ന് അ​റി​യാ​ൻ നി​വൃ​ത്തി​യി​ല്ലാ​താ​യി. സാ​ഹി​ത്യ​കാ​ര​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും അ​വ​ന് ഇ​ത്ത​രം പ​ത്ര​ങ്ങ​ളു​മാ​യി വൈ​കാ​രി​ക ബ​ന്ധം പു​ല​ർ​ത്തേ​ണ്ടി വ​രു​ന്നി​ല്ല. പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന്‍റെ വാ​ർ​ത്ത പോ​ലും കൊ​ടു​ക്കാ​താ​യ​തു പൊ​ടു​ന്ന​നെ​യാ​ണ്.

അ​വ​താ​ര​ക​ൻ ദൈ​വം

ചി​ല​ർ​ക്കു പു​ര​സ്കാ​രം കി​ട്ടു​ന്ന വാ​ർ​ത്ത​ക​ൾ വ​ന്നു തു​ട​ങ്ങി​യ​തു പി​ന്നീ​ടാ​ണ്. എ​ഴു​ത്തു​കാ​ര​ൻ മ​രി​ക്കു​മ്പോ​ൾ മാ​ത്രം അ​വ​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൊ​ടു​ക്കാ​നു​ള്ള​താ​ണോ പ​ത്ര​ങ്ങ​ൾ? കു​റേ​ക്കൂ​ടി ഉ​ത്ത​ര​വാ​ദി​ത്തം പ​ത്ര​ങ്ങ​ൾ നി​റ​വേ​റ്റേ​ണ്ട​താ​യി​രു​ന്നു. എ​ങ്കി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ സാ​ഹി​ത്യ​ത്തി​ലേ​ക്കും അ​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്കും ആ​കൃ​ഷ്ട​രാ​വു​മാ​യി​രു​ന്നു. സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ അ​ക​ക്ക​ണ്ണാ​ണ് എ​ഴു​ത്തും വാ​യ​ന​യും എ​ന്ന തി​രി​ച്ച​റി​വ് മാ​ധ്യ​മ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്തു ന​ഷ്ട​പ്പെ​ടു​ത്തി. അ​തി​ന്‍റെ ഫ​ല​മാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നു ധാ​ർ​മി​ക​ത, ന​ന്മ​ക​ളെ​റി​ച്ചു​ള്ള ചി​ന്ത​ക​ൾ, ആ​ശ​യ​ച​ർ​ച്ച​ക​ൾ, ക​ലാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ൾ തു​ട​ങ്ങി​യ​വ അ​പ്ര​ത്യ​ക്ഷ​മാ​യി. പ​ക​രം പ​ണ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ ശ​ക്തി പ്രാ​പി​ച്ചു. അ​തി​ന്‍റെ ഫ​ല​മാ​യാ​ണു ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ പൂ​ർ​ണ​മാ​യി ത​ന്നെ സാ​ഹി​ത്യ​ത്തെ​യും ക​ല​യെ​യും ഉ​പേ​ക്ഷി​ച്ച ശേ​ഷം ഉ​പ​രി​പ്ള​വ​വും മൂ​ല്യ​ര​ഹി​ത​വും ആ​വ​ർ​ത്ത​ന വി​ര​സ​വു​മാ​യ രാ​ഷ്ട്രീ​യ, വി​നോ​ദ പ​രി​പാ​ടി​ക​ളി​ലേ​ക്കു കൂ​പ്പു​കു​ത്തി​യ​ത്. ചാ​ന​ൽ അ​വ​താ​ര​ക​ർ 'ഞാ​നാ​ണ് വാ​ർ​ത്ത' എ​ന്ന മ​ട്ടി​ൽ സ്വ​യം പ​ര​സ്യം ചെ​യ്യാ​ൻ തു​ട​ങ്ങി. അ​വ​താ​ര​ക​ൻ ദൈ​വ​ത്തെ അ​നു​ക​രി​ക്കു​ക​യാ​ണ്. അ​യാ​ൾ​ക്കു മു​ക​ളി​ൽ ആ​രു​മി​ല്ല .

എ​ന്തു ചെ​യ്തി​ട്ടാ​യാ​ലും സ്വ​ന്തം കാ​ര്യം നേ​ട​ണ​മെ​ന്ന ചി​ന്ത പു​തി​യ ത​ല​മു​റ​യി​ലേ​ക്കു സം​ക്ര​മി​ച്ച​തു മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു സാ​ഹി​ത്യ​ത്തി​ന്‍റെ മ​ഹാ​സം​സ്കാ​രം ഒ​ഴി​ഞ്ഞു പോ​യ​തോ​ടെ​യാ​ണ്. സാ​ഹി​ത്യ​ത്തി​ലെ ത​ല​മു​റ മാ​റ്റം ന​ട​ന്ന​പ്പോ​ൾ ഇ​ത് ഏ​റെ ദോ​ഷം ചെ​യ്തു. അ​ന​ർ​ഹ​മാ​യ​തു പ​ല​രും പി​ടി​ച്ചു വാ​ങ്ങാ​ൻ തു​ട​ങ്ങി. പു​തി​യ എ​ഴു​ത്തു​കാ​ർ​ക്കു വാ​യി​ക്കു​ന്ന​തി​ലോ സ​ഹി​ക്കു​ന്ന​തി​ലോ മൂ​ല്യ​ച​ർ​ച്ച​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ലോ താ​ല്പ​ര്യ​മി​ല്ല. എ​ന്നാ​ൽ പെ​ട്ടെ​ന്ന് അ​വാ​ർ​ഡ് കി​ട്ട​ണം, പ​ണ​മു​ണ്ടാ​ക്ക​ണം എ​ന്ന ചി​ന്ത ക​ഠി​ന​മാ​യി. ആ​ശ​യ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന ത​ല​ത്തി​ലേ​ക്കു സാ​ഹി​ത്യ ച​ർ​ച്ച​ക​ൾ വ​ഴി​മാ​റി​യി​രി​ക്ക​യാ​ണ്.

എ​ന്ത് എ​ഴു​തു​ന്നു എ​ന്ന​തു പ്ര​ധാ​ന​മ​ല്ലാ​താ​യി. ഇ​ത് എ​ഴു​ത്തു​കാ​രു​ടെ ആ​ത്മീ​യ​മാ​യ ദാ​രി​ദ്ര്യ​മാ​ണ് തു​റ​ന്നു​കാ​ണി​ക്കു​ന്ന​ത്.

ഉ​ത്ത​ര​രേ​ഖ​ക​ൾ

1) മ​ഹാ​ക​വി ജി. ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ ക​വി​ത​ക​ളെ​ക്കു​റി​ച്ച് ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി പു​ല​ർ​ത്തി​യ നി​ല​പാ​ട് ശ​രി​യാ​ണോ ?

ഉ​ത്ത​രം: മു​ണ്ട​ശ്ശേ​രി​ക്കു ക​വി​ത​യെ​ക്കു​റി​ച്ചും സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചും സ്വ​ന്തം കാ​ഴ്ച​പ്പാ​ടു​ണ്ട്. ഒ​രു ക​വി​ക്ക് ക​വി​ത ആ​ഴ​ത്തി​ലു​ള്ള അ​നു​ഭ​വ​മാ​യി​രി​ക്ക​ണം. ക​വി​യു​ടെ സാ​മൂ​ഹി​ക വീ​ക്ഷ​ണ​വും പ്ര​വാ​ച​ക​ത്വ​വും സ​ഹൃ​ദ​യ​ത്വ​വും പ്ര​കൃ​തി​യും ചേ​ർ​ന്നു വ​രു​മ്പോ​ഴാ​ണു മി​ക​ച്ച ക​വി​ത​യു​ണ്ടാ​കു​ന്ന​തെ​ന്നു മു​ണ്ട​ശ്ശേ​രി ചി​ന്തി​ച്ചു. ജി. ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ ഷ​ഷ്ഠി​പൂ​ർ​ത്തി ആ​ഘോ​ഷ​വേ​ള​യി​ൽ മു​ണ്ട​ശ്ശേ​രി അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വി​ത​ക​ളെ വി​മ​ർ​ശി​ക്കു​ക​യാ​ണു ചെ​യ്ത​ത് ; ത​ക​ഴി ആ ​വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

2)വേ​ദാ​ന്തി​ക​ൾ പ​റ​യു​ന്നു, ജീ​വി​തം ഒ​രു യാ​ഥാ​ർ​ഥ്യ​മ​ല്ല, മി​ഥ്യ​യാ​ണെ​ന്ന്. ഇ​രു​ട്ടി​ൽ ക​യ​റി​നെ ക​ണ്ട് പാ​മ്പാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ന്ന​തു പോ​ലെ​യാ​ണ​ത്രേ ജീ​വി​തം. പി​ന്നെ​ന്തി​നാ​ണു ജീ​വി​ക്കു​ന്ന​ത് ?

ഉ​ത്ത​രം: വേ​ദാ​ന്തി​ക​ൾ പ​റ​യു​ന്ന​തു മ​ഹാ​ഋ​ഷി​മാ​രു​ടെ മ​ന്ത്ര​ങ്ങ​ളു​ടെ അ​ർ​ഥ​മാ​ണ്. ജീ​വി​തം ന​ശ്വ​ര​വും ക്ഷ​ണി​ക​വു​മാ​ണ​ല്ലോ. പ്ര​ത്യേ​കി​ച്ച് മു​ൻ​കൂ​ട്ടി ഒ​ര​ർ​ഥ​വും നി​ശ്ച​യി​ക്ക​പ്പെ​ട്ട​താ​യി കാ​ണാ​നാ​വി​ല്ല. ക​ണ്ടു​മു​ട്ടു​ന്ന​തും സ്നേ​ഹി​ക്കു​ന്ന​തു​മെ​ല്ലാം യാ​ദൃ​ശ്ചി​ക​ത​ക​ൾ മാ​ത്രം. എ​ന്നാ​ൽ ജീ​വി​ത​ത്തി​ന് അ​ർ​ഥം കൊ​ടു​ക്കാ​ൻ നാം ​വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​ത്തി​നെ​യും സൗ​ന്ദ​ര്യ​ബോ​ധ​ത്തോ​ടെ നോ​ക്ക​ണം. എ​ല്ലാ​ത്തി​ലും സൗ​ന്ദ​ര്യം കാ​ണാ​ൻ ശ്ര​മി​ക്ക​ണം. ന​മ്മു​ടെ ചീ​ത്ത വാ​സ​ന​ക​ളി​ൽ നി​ന്നു വ​സ്തു​ക്ക​ളെ മോ​ചി​പ്പി​ക്കു​ക. അ​ർ​ഥ​ശൂ​ന്യ​മെ​ന്നു പ​റ​യു​ന്ന​തി​ലെ​ല്ലാം മ​നു​ഷ്യ​ൻ അ​ർ​ഥം ക​ണ്ടെ​ത്ത​ണം. അ​പ്പോ​ൾ ന​മു​ക്കു പ്ര​വ​ർ​ത്തി​ക്കാ​ൻ തോ​ന്നും.

3)ഐ. ​വി. ശ​ശി​യു​ടെ ഹി​റ്റു​ക​ളാ​യ ഈ​റ്റ, ഇ​താ ഇ​വി​ടെ വ​രെ, വാ​ട​ക​യ്ക്ക് ഒ​രു ഹൃ​ദ​യം, ഞാ​ൻ ഞാ​ൻ മാ​ത്രം, മീ​ൻ, ആ​വ​നാ​ഴി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ നി​ന്ന് ഇ​ന്ന​ത്തെ റി​യ​ലി​സ്റ്റ് സി​നി​മ​ക​ൾ​ക്ക് (മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, ജ​യ ജ​യ ജ​യ ജ​യ​ഹോ ,ആ​ന​ന്ദം പ​ര​മാ​ന​ന്ദം ,ഹോം )​എ​ന്താ​ണ് വ്യ​ത്യാ​സം?

ഉ​ത്ത​രം: ഐ. ​വി. ശ​ശി​യു​ടെ സി​നി​മ​ക​ൾ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ വി​കാ​ര​ങ്ങ​ളെ​യും ആ​ഘോ​ഷ​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്നു. എ​ല്ലാ വി​കാ​ര​ങ്ങ​ൾ​ക്കും സൗ​ന്ദ​ര്യ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​നു ലൈം​ഗി​ക​ത ഒ​രാ​ഘോ​ഷ​മാ​ണ്. അ​തു കാ​ണാ​ൻ പ്രേ​ക്ഷ​ക​ർ കൂ​ട്ട​ത്തോ​ടെ വ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ത്തെ സി​നി​മ​ക​ൾ​ക്കു വേ​റൊ​രു ശൈ​ലി​യാ​ണു​ള്ള​ത്. എ​ല്ലാ​റ്റി​നെ​യും ഏ​റ്റ​വും കു​റ​ച്ചു പ്ര​തി​പാ​ദി​ക്കു​ക​യാ​ണ്. ഒ​ന്നും ആ​ഘോ​ഷ​മ​ല്ല. അ​തി​വൈ​കാ​രി​ക​ത​യോ മ​ഹ​ത്വ​വ​ത്ക്ക​ര​ണ​മോ ഇ​ല്ലാ​തെ ക​ഥ പ​റ​യു​ക​യാ​ണ്. ര​ണ്ടും പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ചു.

4)കാ​ക്ക​നാ​ട​ൻ, എം.​പി. നാ​രാ​യ​ണ​പി​ള്ള, ഉ​ണ്ണി​കൃ​ഷ്ണ​ൻ തി​രു​വാ​ഴി​യോ​ട് തു​ട​ങ്ങി​യ​വ​രു​ടെ ത​ല​മു​റ​യ്ക്കു ശേ​ഷം ചെ​റു​ക​ഥ​യി​ൽ ഗൗ​ര​വ​ത്തോ​ടെ വാ​യി​ച്ച​ത് ആ​രെ​യൊ​ക്കെ​യാ​ണ് ?

ഉ​ത്ത​രം: വി. ​പി. ശി​വ​കു​മാ​റി​നെ​യും യു. ​പി. ജ​യ​രാ​ജി​നെ​യു​മാ​ണ് ഏ​റ്റ​വും ഗൗ​ര​വ​മാ​യി വാ​യി​ച്ച​ത് .വി​ക്ട​ർ ലീ​ന​സ്, ടി. ​പി. കി​ഷോ​ർ തു​ട​ങ്ങി​യ​വ​രെ മ​റ​ക്കു​ന്നി​ല്ല. ശി​വ​കു​മാ​റി​ന്‍റെ ഭാ​ര​ത മാ​താ​വ്, മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ ക​ഥ​ക​ൾ അ​സാ​ധാ​ര​ണ​മാ​ണ്. ജ​യ​രാ​ജി​ന്‍റെ ബി​ഹാ​ർ, മ​ഞ്ഞ് തു​ട​ങ്ങി​യ ക​ഥ​ക​ൾ ഓ​ർ​ക്കു​ക​യാ​ണ്.

5)എം.​ടി​ക്കും മാ​ധ​വി​ക്കു​ട്ടി​ക്കും ശേ​ഷം ആ ​പാ​ര​മ്പ​ര്യ​ത്തെ മു​റു​കെ​പ്പി​ടി​ച്ച ക​ഥാ​കൃ​ത്തു​ക്ക​ൾ ഉ​ണ്ടാ​യോ ?

ഉ​ത്ത​രം: അ​നു​ക​ർ​ത്താ​ക്ക​ളാ​യി കാ​ണു​ന്നി​ല്ല - ഇ.​ഹ​രി​കു​മാ​ർ, ര​ഘു​നാ​ഥ് പ​ലേ​രി, മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി, ബാ​ല​ച​ന്ദ്ര​ൻ എ​ൻ.​ടി എ​ന്നി​വ​രു​ടെ ക​ഥ​ക​ൾ ക​ഥാ​സാ​ഹി​ത്യ​ത്തി​നു കാ​മ്യ​മാ​യ ഓ​ർ​മ​ക​ൾ ന​ൽ​കി. ഇ. ​ഹ​രി​കു​മാ​റി​ന്‍റെ ശ്രീ​പാ​ർ​വ്വ​തി​യു​ടെ പാ​ദം, പ​ച്ച​പ്പ​യ്യി​നെ പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ ക​ഥ​ക​ൾ ഒ​രു മ​ല​യാ​ളി​ക്കു മ​ല​യാ​ള ഭാ​ഷ​കൊ​ണ്ട് എ​ഴു​താ​വു​ന്ന മി​ക​ച്ച ക​ഥ​ക​ളാ​ണ്.

6)ഒ​രു സാ​ഹി​ത്യ​കൃ​തി​യെ​ക്കു​റി​ച്ച് വി​മ​ർ​ശ​നം എ​ഴു​തു​മ്പോ​ൾ അ​തി​ന്‍റെ ര​ച​യി​താ​വി​നെ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടോ ?

ഉ​ത്ത​രം: വി​മ​ർ​ശ​ന​ത്തി​ൽ എ​ഴു​ത്തു​കാ​ര​നെ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണു ഫ്ര​ഞ്ച് സാ​ഹി​ത്യ സൈ​ദ്ധാ​ന്തി​ക​നാ​യ റൊ​ളാ​ങ് ബാ​ർ​ത്ത് 'ദ ​ഡെ​ത്ത് ഓ​ഫ് ദ് ​ഓ​ത​ർ'(​എ​ഴു​ത്തു​കാ​ര​ന്‍റെ മ​ര​ണം) എ​ന്ന പ്ര​ബ​ന്ധ​ത്തി​ൽ എ​ഴു​തു​ന്ന​ത്.

അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് ഇ​താ​ണ്: ഒ​രു കൃ​തി​യെ അ​തി​ന്‍റെ മൂ​ല്യ​ത്തി​ൽ അ​ന്വേ​ഷി​ക്കു​ക. ആ ​കൃ​തി ഏ​ത് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​പ്പി​ക്കു​ന്നു, അ​തെ​ഴു​തി​യ ആ​ൾ വ്യ​ക്തി​പ​ര​മാ​യി എ​ങ്ങ​നെ​യാ​ണ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഒ​ന്നും നോ​ക്ക​രു​ത്. സാ​ഹി​ത്യ​ച​രി​ത്ര​പ​ര​മാ​യ സ്ഥാ​നം പോ​ലും പ​രി​ഗ​ണി​ക്ക​രു​ത്. കൃ​തി​യു​ടെ പ്ര​സ​ക്തി മാ​ത്ര​മേ നോ​ക്കാ​വൂ.

ജീ​ർ​ണി​ച്ച അ​ഭി​രു​ചി​ക​ൾ

ജീ​ർ​ണി​ച്ച അ​ഭി​രു​ചി​ക​ൾ​ക്ക് പ​ര​വ​താ​നി വി​രി​ക്കു​ന്ന അ​വാ​ർ​ഡ് ക​മ്മി​റ്റി​ക്കാ​രാ​ണ് എ​ഴു​ത്തു​കാ​രേ​ക്കാ​ൾ ഇ​ന്ന് സ​മൂ​ഹ​ത്തെ ദു​ഷി​പ്പി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ സാ​ഹി​ത്യ​ര​ച​ന​ക​ൾ വാ​യി​ക്കാ​ത്ത​വ​ർ പ​രി​മി​ത​മാ​യ അ​റി​വു​കൊ​ണ്ടാ​യി​രി​ക്കും എ​ഴു​തു​ക. അ​വ​ർ​ക്ക് സ​മ​കാ​ലി​ക സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ച്, ശൈ​ലി​യെ​ക്കു​റി​ച്ച് അ​റി​വു​ള്ള​വ​രാ​യി​രി​ക്കി​ല്ല. പ​ല​രും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഗ​തി​കെ​ട്ട് വീ​ണ്ടും വീ​ണ്ടും പ​റ​യാ​നാ​ണ് അ​വ​രു​ടെ വി​ധി. അ​വ​രു​ടെ ഭാ​ഷ പ​ല​രും നൂ​റ്റൊ​ന്ന് ആ​വ​ർ​ത്തി​ച്ച​താ​യി​രി​ക്കും. എ​ന്നാ​ൽ ഇ​ത്ത​രം കൃ​തി​ക​ൾ​ക്കു മാ​ത്ര​മേ അ​വാ​ർ​ഡ് കൊ​ടു​ക്കൂ എ​ന്ന് വാ​ശി​പി​ടി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു രാ​ഷ്ട്രീ​യ​മു​ണ്ട്. പു​തി​യ​തും വേ​റി​ട്ട​തും ഭാ​വി​യി​ലേ​ക്കു വേ​ണ്ട​തു​മാ​യ യാ​തൊ​ന്നും ഇ​വി​ടെ ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

വി​ശ്വ​മം​ഗ​ലം സു​ന്ദ​രേ​ശ​ന്‍റെ ക​വി​ത

ഒ​രു നാ​ട് വ​ര​ണ്ട് പോ​കു​ന്ന​തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ൾ തി​ര​യു​ക​യാ​ണു വി​ശ്വ​മം​ഗ​ലം സു​ന്ദ​രേ​ശ​ൻ 'വേ​ന​ൽ ചൂ​ട്'(​ആ​ശ്ര​യ മാ​തൃ​നാ​ട്, മെ​യ് ) എ​ന്ന ക​വി​ത​യി​ൽ.

ഒ​ഴു​കാ​ൻ മ​ടി​ക്കു​ന്ന

പു​ഴ​ത​ൻ സി​ര​ക​ളി​ൽ

വ​റ്റു​ന്നു ജീ​വ​ൽ​ധാ​രാ,

ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ത്യം

വി​ള​യും മാ​ലി​ന്യ​ങ്ങ​ൾ

കു​ന്നു കൂ​ട​വേ വീ​ർ​പ്പു

മു​ട്ടു​ന്നു താ​ഴ്വാ​ര​ങ്ങ​ൾ

ക​ണ്ണു​ക​ൾ പൂ​ട്ടി കാ​ലം

നി​ദ്ര​യി​ല​മ​രു​മ്പോ​ൾ

വി​ണ്ണി​ലെ​പ്പൂ​വാ​ക​ക​ൾ

ഉ​ണ​ങ്ങി​ക്ക​രി​യു​ന്നു .

ആ​റി​ന്‍റെ​യി​രു​പു​റം

നി​റ​യും പൂ​ങ്കാ​വ​നം

ആ​രെ​ന്നോ മോ​ഷ്ടി​ച്ചെ​ന്നോ ! '

ഫോൺ: 9995312097

ഇമെയിൽ: mkharikumar33@gmail.com

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com