സമയകാലങ്ങളെ തടവിലാക്കിയ ഘടികാരം

ഗ്രീൻവിച്ചിലെ 24 മണിക്കൂറുകൾ രേഖപ്പെടുത്തുന്ന അദ്ഭുത ക്ലോക്കിലെ മണിക്കൂർ സൂചി ഉച്ചയാകുമ്പോൾ പാതി പ്രദക്ഷിണത്തിലെത്തിയിട്ടേ ഉണ്ടാകൂ.
സമയകാലങ്ങളെ തടവിലാക്കിയ ഘടികാരം
Greenwich clockFile

അജയൻ

നടപ്പാതയിൽ നിന്ന് തുടങ്ങി അരികിലുള്ള ഭിത്തിയിലൂടെ മുകളിലേക്കു കയറുന്ന ഒരു നേർത്ത വര... ഉത്തര ധ്രുവത്തെയും ദക്ഷിണ ധ്രുവത്തെയും പകുത്തുമാറ്റുന്ന ഇംഗ്ലണ്ടിലെ ഗ്രീൻവിച്ചിലുള്ള പൂജ്യം ഡിഗ്രി അക്ഷാംശത്തിലുള്ള രേഖ. ലോകത്തിന്‍റ മുഴുവൻ സമയതാളം നിശ്ചയിക്കുന്ന നേർത്ത വര. ഈ നിമിഷം കുറിച്ചിടേണ്ടതാണ്.

1844 വരെ, ഓരോ പ്രദേശവും അതിന്‍റേതായ സമയ താളത്തിലായിരുന്നു. അതിനുശേഷം 1974 വരെ, ഗ്രീൻവിച്ച് മെറിഡിയൻ അടിസ്ഥാനമാക്കി അന്താരാഷ്‌ട്ര തലത്തിൽ സമയം ക്രമീകരിച്ചിരുന്നത്. ലോകമെമ്പാടുമുള്ള സമയക്രമീകരണത്തെ ഇതു വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. അങ്ങനെയാണ് ഗ്രീൻവിച്ച് മീൻ ടൈം (GMT) എന്ന പദം പിറന്നത്. സൂര്യൻ ഈ രേഖയെ മറികടക്കുന്നതനുസരിച്ചാണ് വാർഷിക ശരാശരി കണക്കാക്കുന്നത് പോലും. പിന്നീടാണ്, ഐഇആർഎസ് റഫറൻസ് മെറിഡിയൻ പ്രാബല്യത്തിൽ വരുന്നത്. എന്നാൽപ്പോലും ഇപ്പോഴും ചെറിയ വ്യത്യാസത്തിലെങ്കിലും ഗ്രീൻവിച്ച് മെറിഡിയനിൽ വേരൂന്നിയാണ് സമയം രേഖപ്പെടുത്തുന്നത്.

സമയകാലങ്ങളെ തടവിലാക്കിയ ഘടികാരം
Greenwich Prime MeridianAjayan | Metro Vaartha

ഒരു സൗരദിനത്തിന്‍റെ ശരാശരി ദൈർഘ്യത്തിനു ചേരുന്ന വിധത്തിൽ ഘടികാരത്തിന്‍റെ അടിസ്ഥാനത്തിൽ സമയം സമന്വയിപ്പിക്കുന്നതിനായാണ് ഈ പ്രയത്നമെല്ലാം നടത്തിയത്. ഓരോ ദിവസവും അർധരാത്രി മുതൽ അടുത്ത ദിവസം അർധരാത്രി വരെയുള്ള സമയമാണ് ജിഎംടി അളക്കുന്നത്. സൗര, ബഹിരാകാശ സമയം സൂര്യൻ ആകാശത്തുള്ള സമയത്തിനനുസരിച്ച് മാറിമാറി വരുമ്പോൾ ജിഎംടി ഓരോ ദിവസത്തെയും സമയത്തെ കൃത്യമായി ഘടികാരത്താൽ അളന്നെടുക്കുന്നു. റോയൽ ഒബ്സർവേറ്ററിയിലെ രേഖയുടെ തൊട്ടു മുകളിൽ സൂര്യൻ എത്തുമ്പോഴാണ് ഗ്രീൻവിച്ചിൽ ഉച്ചയാകുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ലോകത്തെ ഭൂരിഭാഗം കച്ചവടവും കടൽവഴിയായിരുന്ന കാലത്താണ് സമയത്തെ അന്താരാഷ്‌ട്ര തലത്തിൽ ക്രമീകരിക്കേണ്ടതിന്‍റെ ആവശ്യകത ഉയർന്നു വന്നത്. കടൽ യാത്രികർ ഗ്രീൻവിച്ച് മീൻ ടൈമിനെ വിശ്വസിച്ച് ഗ്രീൻവിച്ച് അക്ഷാംശം അടിസ്ഥാനമാക്കിയാണ് യാത്രകൾ നടത്തിയിരുന്നത്. പിന്നീട് ബ്രിട്ടനിൽ റെയിൽവേ ശൃംഖലകൾ വ്യാപിച്ചതോടെ റെയിൽവേ കമ്പനികളും ജിഎംടിയെ അടിസ്ഥാനമാക്കി സമയം നിശ്ചയിക്കാൻ തുടങ്ങി. 1847ൽ ബ്രിട്ടൻ ഔദ്യോഗികമായി ജിഎംടി അംഗീകരിച്ചു. ട്രെയിൻ സമയം ജിഎംടി അനുസരിച്ചാക്കി.

ഗ്രീൻവിച്ച് അടിസ്ഥാനമാക്കി യുഎസ് അവരുടെ ദേശീയ സമയം ക്രമീകരിച്ചതോടെയാണ് ജിഎംടിക്ക് കൂടുതൽ സ്വീകാര്യത ലഭ്യമായത്. അതോടെ റോയൽ ഒബ്സർവേറ്ററിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എയർ ട്രാൻസിറ്റ് സർക്കിൾ ദൂരദർശിനി പ്രൈം മെറിഡിയനെ ആഗോള പ്രാധാന്യമുള്ള സ്ഥാനമാക്കി ഉയർത്തി. അങ്ങനെ, ഗ്രീൻവിച്ച് ലോകത്തിന്‍റെ താത്കാലിക ഹൃദയമിടിപ്പിനെ സജ്ജമാക്കി, കാലത്തിന്‍റെ താളവുമായി രാഷ്‌ട്രങ്ങളെ ബന്ധിപ്പിച്ചു.

സമയകാലങ്ങളെ തടവിലാക്കിയ ഘടികാരം
Greenwich ObservatoryAjayan | Metro Vaartha

ഒബ്സർവേറ്ററിക്കു മുന്നിൽ സന്ദർശകർക്കെല്ലാം കാണാൻ പാകത്തിൽ സ്ഥാപിച്ചിരിക്കുന്ന ഷെപ്പേർഡ് ഗേറ്റ് ക്ലോക്കിൽ ജിഎംടി സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. 1852 മുതൽ ഈ ക്ലോക്കിൽ നിന്ന് ടെലഗ്രാഫ് വയറുകൾ വഴി വിവിധ സ്ഥലങ്ങളിലേക്ക് സമയ രേഖകൾ പായുന്നുണ്ട്. എന്തിനേറെ, ട്രാൻസ്അറ്റ്ലാന്‍റിക് സബ്മറൈൻ കേബിളുകൾ വഴി യുഎസിലേക്കും ഈ സമരരേഖകൾ എത്തുന്നുണ്ട്.

മറ്റു ഘടികാരങ്ങളിൽ നിന്ന് വ്യത്യസ്തമാണീ ഘടികാരം. നമ്മുടെയെല്ലാം ക്ലോക്കുകൾ രാത്രി 12 മുതൽ അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിയാകുമ്പോൾ ഒരു പ്രദക്ഷിണം പൂർത്തിയാക്കുമെങ്കിൽ, ഗ്രീൻവിച്ചിലെ 24 മണിക്കൂറുകൾ രേഖപ്പെടുത്തുന്ന അദ്ഭുത ക്ലോക്കിലെ മണിക്കൂർ സൂചി ഉച്ചയാകുമ്പോൾ പാതി പ്രദക്ഷിണത്തിലെത്തിയിട്ടേ ഉണ്ടാകൂ. ഇവിടെ ഓരോ ദിവസത്തെയും സമയയാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും അർധരാത്രിയാണ്.

സമയകാലങ്ങളെ തടവിലാക്കിയ ഘടികാരം
Shepherd Gate ClockAjayan | Metro Vaartha

ഗ്രീൻവിച്ചിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. എല്ലാവരും ഭൂമധ്യരേഖയിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തുന്നു. ഇടതു ഭാഗത്ത് പശ്ചിമരേഖാംശവും വലതു ഭാഗത്ത് പൂർവ രേഖാംശവും. ഒബ്സർവേറ്ററി ആഴ്ചയിൽ ഒരിക്കൽ മാത്രമേ അതിന്‍റെ വാതിലുകൾ തുറക്കാറുള്ളൂ. അന്ന് രേഖ കാണാനെത്തുന്നവരുടെ തിരക്കേറും. വിശേഷ ദിവസങ്ങളിൽ ഇവിടെയെത്തുന്നവരുടെ തിരക്ക് പിന്നെയും ഏറുമെന്ന് അധികൃതർ പറയുന്നു.

Trending

No stories found.

Latest News

No stories found.